Image

പ്രീതി സിന്റയെ മുന്‍കാമുകന്‍ പീഡിപ്പിച്ച കേസില്‍ രണ്ടു പേരുടെ മൊഴിയെടുത്തു

Published on 15 June, 2014
പ്രീതി സിന്റയെ മുന്‍കാമുകന്‍ പീഡിപ്പിച്ച കേസില്‍ രണ്ടു പേരുടെ മൊഴിയെടുത്തു
മുംബയ്‌: ബോളിവുഡ്‌ നടി പ്രീതി സിന്റയെ മുന്‍ കാമുകന്‍ നെസ്‌വാഡിയ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊലീസ്‌ രണ്ടു പേരുടെ മൊഴി രേഖപ്പെടുത്തി. സംഭവം നടന്ന മേയ്‌ 30ന്‌ വാങ്കഡെ സ്‌റ്റേഡിയത്തിലെ ഗാര്‍വെയര്‍ പവലിയനില്‍ ഉണ്ടായിരുന്നവരുടെ മൊഴിയാണ്‌ എടുത്തത്‌.

എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടാനോ മൊഴിയിലെ വിശദാംശങ്ങളെ കുറിച്ച്‌ വെളിപ്പെടുത്താനോ പൊലീസ്‌ തയ്യാറായില്ല. ഐ.പി.എല്‍ ടീമായ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ സഹഉടമയായ പ്രീതി സിന്റയുടെ പരാതിയില്‍ നെസ്‌വാഡിയയ്‌ക്കെതിരെ തെളിവുകള്‍ ശേഖരിച്ച ശേഷം അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമെന്നും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രീതിയും നെസ്‌വാഡിയയും തമ്മില്‍ കൈമാറിയ ഇമെയില്‍ സന്ദേശങ്ങളുടെ വിവരങ്ങളും പൊലീസ്‌ തേടും. ഇതിലൂടെ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സംബന്ധിച്ച വിവരങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന എന്തെങ്കിലും ലഭിക്കുമെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.

വ്യാഴാഴ്‌ചയാണ്‌ പ്രീതി സിന്റ നെസ്‌വാഡിയയ്‌ക്കെതിരായി പരാതി നല്‍കിയത്‌.
പ്രീതി സിന്റയെ മുന്‍കാമുകന്‍ പീഡിപ്പിച്ച കേസില്‍ രണ്ടു പേരുടെ മൊഴിയെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക