Image

ഡാം 999 പ്രദര്‍ശിപ്പിക്കരുത്‌: തമിഴ്‌നാട്‌

Published on 22 November, 2011
ഡാം 999 പ്രദര്‍ശിപ്പിക്കരുത്‌: തമിഴ്‌നാട്‌
ചെന്നൈ: ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ മലയാളിയായ പ്രശസ്‌ത സംവിധായനകന്‍ സോഹന്‍ റോയിയുടെ ചിത്രമായ ഡാം 999-നെതിരേ തമിഴ്‌നാട്ടില്‍ വന്‍ പ്രതിക്ഷേധം. ചിത്രത്തിന്റെ പ്രമേയം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ചുള്ള തര്‍ക്കമാണെന്ന്‌ ആരോപിച്ച്‌ `റിലീസിങ്‌ തടയണമെന്നു എംഡിഎംകെയും പട്ടാളി മക്കള്‍ കക്ഷിയും ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്ന്‌ എംഡിഎംകെ നേതാവ്‌ വൈകോ പ്രഖ്യാപിച്ചു.

ഒരു ഡാം തകരുന്നതിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മലയാളിയും നടനും അമേരിക്കന്‍ വ്യവസായിയുമായ തമ്പി ആന്റണിയും പ്രധാന വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്‌.
ഡാം 999 പ്രദര്‍ശിപ്പിക്കരുത്‌: തമിഴ്‌നാട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക