Image

പ്രിയാ രാമനും വിവാഹമോചനം നേടി

Published on 13 June, 2014
പ്രിയാ രാമനും വിവാഹമോചനം നേടി
നടി പ്രിയാ രാമനും വിവാഹമോചനം നേടി. ഭര്‍ത്താവും നടനുമായ രഞ്‌ജിത്തുമായി 2013 നവംബറിലായിരുന്നു ഇവര്‍ വിവാഹമോചനഹര്‍ജി നല്‍കിയത്‌. ഇപ്പോള്‍ രണ്ടുപേരും പിരിഞ്ഞാണ്‌ താമസം. നേസം പുതുസ്‌ എന്ന തമിഴ്‌ ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടത്‌. പിന്നീട്‌ 1999ല്‍ രണ്ട്‌ വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായി. വിവാഹശേഷം സിനിമയില്‍ പ്രിയ അത്ര സജീവമല്ലായിരുന്നു. ഏഴും മൂന്നും വയസുള്ള രണ്ട്‌ മക്കളുണ്ട്‌ ഇവര്‍ക്ക്‌.

അഭിപ്രായവ്യത്യാസങ്ങളാണ്‌ വിവാഹമോചനത്തിലേയ്‌ക്ക്‌ തങ്ങളെ നയിച്ചതെന്നും പക്ഷേ ജീവിതത്തില്‍ തങ്ങള്‍ തുടര്‍ന്നും നല്ല കൂട്ടുകാരായിരിക്കുമെന്നും രഞ്‌ജിത്ത്‌ പറയുന്നു. തമിഴ്‌ ചിത്രമായ വല്ലിയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയാരാമനന്‍. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാമായി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ട്‌.
പ്രിയാ രാമനും വിവാഹമോചനം നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക