Image

ജയന്‍ മുളങ്ങാട്‌ എന്ന പ്രതിഭയിലൂടെ അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റഗാഥ ഫൊക്കാനാ കണ്‍വന്‍ഷനില്‍

അനില്‍ പെണ്ണുക്കര Published on 13 June, 2014
ജയന്‍ മുളങ്ങാട്‌ എന്ന പ്രതിഭയിലൂടെ അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റഗാഥ ഫൊക്കാനാ കണ്‍വന്‍ഷനില്‍
2014 ജൂലൈ നാലിന് ഷിക്കാഗോയില്‍ ആരംഭിക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷന്റെ ചരിത്രപരമായ ആകര്‍ഷണം ഒരു വിജയഗാഥയുടെ കഥയായിരിക്കും. അമേരിക്കന്‍ മലയാളിയുടെ വളര്‍ച്ചയുടെ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷങ്ങളുടെ പ്രതിരൂപങ്ങളുടെ പകര്‍ന്നാട്ടം..
ഇത് മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നതാകട്ടെ പ്രതിഭയുട പൊന്‍കിരണങ്ങള്‍ ചൂടിയ പ്രമുഖകലാകാരന്‍ ജയന്‍ മുളങ്ങാടും.

സിനിമാ നിര്‍മ്മാതാവ്, സംവിധായകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ സാംസ്‌കാരിക ഭൂമിയില്‍ നിന്ന് അമേരിക്കയുടെ വലിയ ലോകത്തേക്ക് പറിച്ചു നട്ടപ്പോഴും ഈ കലാകാരന്‍ അവിടെയും വെന്നിക്കൊടി പാറിച്ചു. അമേരിക്കയിലെ നിരവധി കലാകാരന്‍മാരെ ഉള്‍പ്പെടുത്തി നിരവധി ടെലിസിനിമകള്‍, ടെലിഫിലിമുകള്‍ … ഇപ്പോള്‍ പുതിയ ചലച്ചിത്രത്തിന്റെ പണിപ്പുരയിലും.

ഫൊക്കാനായുടെ കഴിഞ്ഞ  30 വര്‍ഷങ്ങളുടെ ചരിത്രത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു ഏടാണ് ജയന്‍ മുളങ്ങാടും സംഘവും “അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ഗാഥ ഒരു ഗംഗാ പ്രവാഹം പോലെ” എന്ന പേരില്‍ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാ ശില്പമായി ഫൊക്കാനാ കണ്‍വന്‍ഷനില്‍ അവതരിപ്പിക്കുക.
അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റത്തിന് ചരിത്രമില്ല; അത് പൊങ്ങച്ചത്തിന്റേയും, പണത്തിന്റെ ഹുങ്കിന്റേയും ചരിത്രമാണെന്ന് പറയുന്നവരുടെ മുന്‍പില്‍ വലിയ ഉത്തരമായിരിക്കും ഈ കലാശില്പം.

നാളിതുവരെ ഒരു സംഘടനയ്ക്കും ശ്രദ്ധയില്‍പ്പെടാതെപോയ ഒരു വലിയ അംഗീകാരവും ആര്‍ജ്ജവത്വവും ഈ പരിപാടിക്ക് പിന്നിലുണ്ട്. അമേരിക്കന്‍ മലയാളികളുടെ പുതിയ തലമുറയാണ് ഈ വിജയഗാഥയില്‍ തകര്‍ത്ത് അഭിനയിക്കുന്നതും, ചിലങ്ക കെട്ടുന്നതും. യുവജനങ്ങള്‍ക്കായി നിരവധി കോപ്രായങ്ങള്‍ പല സംഘടനകള്‍ കാട്ടിക്കൂട്ടുന്നുവെങ്കിലും അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടത് അവരുടെ പാരമ്പര്യം കാത്തസൂക്ഷിക്കുന്ന ഇത്തരം പൈതൃക കലാപരിപാടികള്‍ തങ്ങളുടെ മക്കള്‍ നിറഞ്ഞ സദസുകളില്‍ അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന ആനന്ദമാണ്. അല്ലാതെ കേരളത്തില്‍നിന്നും പുറതള്ളപ്പെടുന്ന നാലാംകിട നടിമാരുടെ നൃത്തച്ചുവടുകളും, കേരളത്തിലെ ചാനലുകളില്‍ അവതരിപ്പിക്കപ്പെട്ട കോമഡി സ്‌കിറ്റുകളുടെ അടിച്ചുമാറ്റല്‍ പ്രകടനങ്ങളുമല്ല അമേരിക്കന്‍ മലയാളികള്‍ക്കാവശ്യം.

കാനഡയിലും, അമേരിക്കയിലുമുള്ള യുവതലമുറയെ “അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ഗാഥയില്‍” അവതരിപ്പിക്കുന്നതിലൂടെ ജയന്‍  എന്ന പ്രതിഭ ഏറ്റെടുത്ത ദൗത്യത്തിന് ചരിത്രപരമായ പ്രാധാന്യമാണുള്ളത്. ഈ മുഹൂര്‍ത്തത്തിന് കലാപരമായ ഔന്നത്യത്തോടെ ശ്രീധരന്‍ കര്‍ത്ത എന്ന കലാസാംസ്‌കാരിക പ്രവര്‍ത്തകനും ജയന്‍ മുളങ്കാടിനോടൊപ്പം ഉണ്ട്.

വര്‍ഷങ്ങളുടെ ചലച്ചിത്രപാരമ്പര്യം, സംവിധാനരംഗത്തെ മിടുക്ക് പുതിയതലമുറയിലെ കലയെ ഉള്‍ക്കൊള്ളുവാനും അത് വരും തലമുറയ്ക്ക് മുന്‍പില്‍ അവതരിപ്പിക്കുവാനും ജയന്‍ കാട്ടുന്ന താലപര്യമാണ് ഈ പരിപാടിയുടെ വിജയത്തിന്റെ കാതല്‍. ഫൊക്കാനയുടെ കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രത്തില്‍ നാളെ അമേരിക്കന്‍ മലയാളി യുവ സമൂഹം ഓര്‍ത്തെടുക്കുകയും അത് വരും തലമുറയ്ക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്ന കലയുടെ ബഹിര്‍സ്ഫുരണമായിരിക്കും “അമേരിക്കന്‍ മലയാളികളുടെ കുടിയേററഗാഥ ഒരു ഗംഗാ പ്രവാഹം പോലെ.”

ജയന്‍ മുളങ്ങാട്‌ എന്ന പ്രതിഭയിലൂടെ അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റഗാഥ ഫൊക്കാനാ കണ്‍വന്‍ഷനില്‍ ജയന്‍ മുളങ്ങാട്‌ എന്ന പ്രതിഭയിലൂടെ അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റഗാഥ ഫൊക്കാനാ കണ്‍വന്‍ഷനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക