Image

പകയുടേയും പകരംവീട്ടലിന്റേയും കഥയുമായി `സോളാര്‍ സ്വപ്‌നം'

Published on 11 June, 2014
പകയുടേയും പകരംവീട്ടലിന്റേയും കഥയുമായി `സോളാര്‍ സ്വപ്‌നം'
വെളിച്ചം കുറഞ്ഞ സാമൂഹിക ബോധത്തിന്റെ ഇടനാഴിയില്‍ സ്‌ത്രീ ഒരിക്കലും സുരക്ഷിതയല്ല എന്ന തിരിച്ചറിവിനെ വെളിവാക്കുന്ന ഒരു ചിത്രം. `സോളാര്‍ സ്വപ്‌നം' (SOLAAR SWAPNAM) ഒരു കപട രാഷ്ട്രീയക്കാരനാല്‍ ബാല്യത്തില്‍ തന്നെ ലൈംഗിക ചൂഷണത്തിനുവിധേയയാക്കപ്പെടുന്ന ഒരു പെണ്‍കുട്ടി, തന്റേതായി അവശേഷിച്ച അമ്മയും പകല്‍ മാന്യന്മാരാല്‍ പിച്ചിചീന്തപ്പെടുമ്പോള്‍ ദുരിതപൂര്‍ണമായ ജീവിതത്തിനു മുമ്പില്‍ അവള്‍ പകച്ചുനില്‍ക്കുകയാണ്‌.

വിദ്യാഭ്യാസകാലഘട്ടത്തിനുശേഷം തിരിച്ചറിവിന്റെ ലോകത്ത്‌ അവളുടെ മനസ്‌ പകയുടെയും പകരം വീട്ടലിന്റേയും ചതുരംഗ കളമാകുന്നു. ചതി മറഞ്ഞിരിക്കുന്ന ഒരു സ്ഥാപനത്തില്‍ ജീവനക്കാരിയായി എത്തുന്ന അവള്‍ സ്ഥാപന ഉടമയുടെ കപട പ്രണയത്തില്‍ 'സ്വപ്‌നങ്ങള്‍' നെയ്യുന്നു.......ഒടുവില്‍ `തട്ടിപ്പുകാരി'യെന്ന ആഘോഷങ്ങള്‍ക്കു നടുവില്‍ നിയമത്തിനുമുമ്പില്‍ കുറ്റക്കാരിയായി നില്‍ക്കുമ്പോള്‍ തനിക്കുനേരെ വിരല്‍ ചൂണ്ടുന്ന സമൂഹത്തോടും മാധ്യമങ്ങളോടും അവള്‍ക്ക്‌ ചിലത്‌ പറയുവാനുണ്ട്‌.

ജീവിതത്തിന്റെ കനല്‍വഴിയില്‍ തെറ്റും ശരിയും ഏതെന്ന്‌ തിരിച്ചറിയാനാവാതെ നിസ്സഹായരായി നില്‍ക്കുന്നവരുടെ വേറിട്ട നേര്‍ക്കാഴ്‌ചയാണത്‌. അതാണ്‌ ഈ ചിത്രം `സോളാര്‍ സ്വപ്‌നം'.

ഡ്രീം വേള്‍ഡ്‌ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ഡോളര്‍ രാജു ജോസഫ്‌ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന്‌ കഥ,തിരക്കഥ,സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്‌. ക്യാമറയും സംവിധാനവും ജോയ്‌ ആന്റണി നിര്‍വഹിച്ചിരിക്കുന്നു.

ഗാനരചന- ജയകുമാര്‍ കെ പവിത്രന്‍. സംഗീതം- ജയന്‍ ബി എഴുമാന്തുരുത്ത്‌ ആലാപനം- എം.ജി ശ്രീകുമാര്‍,അനിത ഷെയ്‌ക്ക്‌,റിയ രാജു. പ്രോഡക്ഷന്‍ കണ്‍ട്രോളര്‍- ഷൈജു ജോസഫ്‌ വസ്‌ത്രാലംകാരം- അസീസ്‌ പാലക്കാട്‌, അസോസിയേറ്റ്‌സ്‌ - തന്‍സീഫ്‌ ഹുസൈന്‍, ഗാന്ധിക്കുട്ടന്‍, മേക്കപ്പ്‌-സന്തോഷ്‌ വെണ്‍പകല്‍. കൊറിയോഗ്രാഫി- ബാല, രേവതി. വിതരണം- ചാരങ്ങാട്ട്‌ അശോക്‌ റിലീസ്‌.

അഭിനയിക്കുന്നവര്‍: ഭുവന്‍,പൂജ,മേഘ്‌ന പട്ടേല്‍, ബാലാജി,ദേവന്‍, സന്തോഷ്‌, കൃഷ്‌ണ പ്രസാദ്‌, എബ്രഹാം, തുഷാര,ജോസ്‌ കാഞ്ഞിരപ്പള്ളി, ലക്ഷ്‌മി പ്രിയ, വൈക്കം ദേവ്‌, പ്രമീള്‍, സുനില്‍, ഷാജി അറുനൂറ്റിമംഗലം.
പകയുടേയും പകരംവീട്ടലിന്റേയും കഥയുമായി `സോളാര്‍ സ്വപ്‌നം'പകയുടേയും പകരംവീട്ടലിന്റേയും കഥയുമായി `സോളാര്‍ സ്വപ്‌നം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക