Image

ഒരു ബിലാത്തി പ്രണയത്തിന്‌ ലണ്ടനില്‍ തിരി തെളിഞ്ഞു അനുഗ്രവുമായി പത്മശ്രീ കെ.എസ്‌ ചിത്ര

Published on 10 June, 2014
ഒരു ബിലാത്തി പ്രണയത്തിന്‌ ലണ്ടനില്‍ തിരി തെളിഞ്ഞു അനുഗ്രവുമായി പത്മശ്രീ കെ.എസ്‌ ചിത്ര
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന യു കെ മലയാളികളുടെ പുതിയ ചിത്രമായ ഒരു ബിലാത്തി പ്രണയത്തിന്റെ പൂജ തിങ്കഴാഴ്‌ച വൈകിട്ടു ലണ്ടനിലെ ഈസ്റ്റ്‌ ഹാമില്‍ വച്ച്‌ നടന്നു .മലയാളത്തിന്റെ വാനംപാടി പത്മശ്രീ കെ .എസ്‌ ചിത്രയാണ്‌ യുക്കെ മലയാളികളുടെ സിനിമാ സ്വപ്‌നത്തിനു തിരി തെളിയിച്ചത്‌ .നില വിളക്ക്‌ തെളിയിച്ചതിനുശേഷം പ്രാര്‍ഥനാ ശ്ലോകം പാടി ചടങ്ങിനെ പ്രാര്‍ഥനാ സാന്ദ്രമാക്കിയ മലയാളത്തിന്റെ വാനം പാടി അക്ഷരാര്‍ഥത്തില്‍ ഈ കലാകാരന്മാരെ നിറഞ്ഞു അനുഗ്രഹിക്കുകയായിരുന്നു .പൂജാ വേളയില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച സൌത്ത്‌ ഇന്ത്യയിലെ മഹാ ഗായിക , ഈ ചിത്രമൊരു വലിയ വിജയമാകട്ടെ എന്നാശംസിച്ചു . ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകനായ കനേഷ്യസ്‌ അത്തിപ്പൊഴി,ചിത്രത്ത്‌തിന്റ്‌റെ തിരകഥാകൃത്ത്‌ ജിന്‍സന്‍ ഇരിട്ടി ചിത്രത്തിലെ മറ്റു അഭിനേതാക്കളായ ശശി എസ്‌ കുളമട , സി എ ജോസഫ്‌ ,പ്രവീണ്‍ ജോസ്‌ തുടങ്ങിയവരും പങ്കെടുത്തു .

യു കെ മലയാളികള്‍ക്ക്‌ ഏറെ സുപരിചിതനായ കനേഷ്യസ്‌ അത്തിപ്പൊഴി ഒരു ബിലാത്തി പ്രണയത്തിലൂടെ സംവിധായകന്റ്‌റെ കുപ്പായമണിയുകയാണ്‌ ,ഇന്‌ഗ്ലെണ്ടിലെ ഗ്രാമ ഭംഗിയില്‍ ഇതള്‍ വിരിയുന്ന ഈ പ്രേമ കാവ്യത്തിലൂടെ മലയാള സിനിമയുടെ ഭാഗമാകുകയാണ്‌ ഒരു പറ്റം ലണ്ടന്‍ നിവാസികള്‍ . യുവ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന ചിത്രത്തില്‍ .യുക്കെയിലെ പ്രമുഖ തിയേറ്റര്‍ അഭിനേതാക്കളായ ഏതാനും ഇംഗ്ലിഷുകാരും അഭിനയിക്കുന്നുണ്ട്‌ .

ചിത്രത്തിന്റെ കഥയും,തിരകഥയും രചിച്ചിരിക്കുന്നത്‌ യു ക്കെയിലെ ക്രോയിടോണില്‍ താമസിക്കുന്ന പ്രമുഖ പ്രവാസ സാഹിത്യകാരനായ ശ്രി .ജിന്‍സന്‍ ഇരിട്ടിയാണ്‌ .അടുത്തിടെ ശ്രീ ജിന്‍സന്‍ ഇരിട്ടിയുടെ `തിരിച്ചറിവുകള്‍' എന്ന നോവല്‍ കേരളത്തില്‍ വച്ച്‌ പ്രകാശനം ചെയ്‌തിരുന്നു .

`ഒരു ബിലാത്തി പ്രണയം` പേരുപോലെ തന്നെ ബിലാത്തിയിലെ ജീവിതത്തിന്‍റെയും പ്രണയത്തിന്‍റെയും കഥയാണ്‌ .ലണ്ടന്‍ നഗരത്തിന്‍റെ മായകാഴ്‌ചകളും ,ഗ്രാമത്തിന്‍റെ ദൃശ്യ ചാരുതയും പശ്ചാത്തലത്തില്‍ ചിത്രികരിക്കാന്‍ ഒരുങ്ങുന്ന ഈ സിനിമയുടെ ഏതാനും ഭാഗങ്ങള്‍ കേരളത്തിലും ചിത്രികരിക്കും .

ലോക മലയാളികള്‍ ഏറ്റവും അധികം സ്‌നേഹ ബഹുമാനം നല്‌കുന്ന പദ്‌മ ശ്രീ ചിത്ര ചേച്ചിയുടെ അനുഗ്രഹത്തോട്‌ കൂടി ഈ സിനിമക്ക്‌ തുടക്കം കുറിക്കാന്‍ കഴിഞ്ഞത്‌ വലിയ ഒരു മഹാ ഭാഗ്യമായി കരുതുന്നു എന്നും ഈ അവസരത്തില്‍ ചിത്ര ചേച്ചിയെ നന്ദിയോടെ സ്‌മരിക്കുന്നതിനോടൊപ്പം
ഇതിനുള്ള അവസരം ഒരുക്കി തന്ന ചിത്രഗീതം ഷോയുടെ സ്‌പോണ്‍സറായ ശ്രീ. അലൈഡ്‌ ജോയിക്കും ഒപ്പം സഹായങ്ങള്‍ ചെയ്‌തു തന്ന ഷോബന്‍ ജോര്‍ജ്ജിനും, ദേവ്‌ ലാല്‍ സഹദേവനും ,ഷയിമോന്‍ തോട്ടുങ്കലിനും ചിത്രത്തിന്റ്‌റെ സംവിധായകനായ കനേഷ്യസ്‌ അത്തിപ്പോഴിയില്‍ പ്രത്യകം നന്ദി പറഞ്ഞു

പൂജയുടെ വിഡിയോ ലിങ്ക്‌ താഴെ കൊടുക്കുന്നു

https://www.youtube.com/watch?v=3FWHuIjUWHc
ഒരു ബിലാത്തി പ്രണയത്തിന്‌ ലണ്ടനില്‍ തിരി തെളിഞ്ഞു അനുഗ്രവുമായി പത്മശ്രീ കെ.എസ്‌ ചിത്ര
ഒരു ബിലാത്തി പ്രണയത്തിന്‌ ലണ്ടനില്‍ തിരി തെളിഞ്ഞു അനുഗ്രവുമായി പത്മശ്രീ കെ.എസ്‌ ചിത്ര
ഒരു ബിലാത്തി പ്രണയത്തിന്‌ ലണ്ടനില്‍ തിരി തെളിഞ്ഞു അനുഗ്രവുമായി പത്മശ്രീ കെ.എസ്‌ ചിത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക