Image

നടന്നത് നടി അമല പോളിന്റെ വിവാഹ നിശ്ചയമല്ലെന്ന് പിതാവ്

Published on 11 June, 2014
നടന്നത് നടി അമല പോളിന്റെ വിവാഹ നിശ്ചയമല്ലെന്ന് പിതാവ്
കൊച്ചി: ആലുവ ചുണ്ടയിലുള്ള ദേവാലയത്തില്‍ നടന്നത് നടി അമല പോളിന്റെ വിവാഹ നിശ്ചയമല്ലെന്ന് പിതാവ് പോള്‍ വര്‍ഗീസ്. വരാപ്പുഴ അതിരൂപതയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹിതരാകാന്‍ നിശ്ചയിച്ച നടി അമലയും യുവനടന്‍ എ എല്‍ വിജയിയും പള്ളിയിലെത്തി പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നാണ് പിതാവിന്റെ വിശദീകരണം.
അമലക്ക് ആ പള്ളിയോടുള്ള അടുപ്പം കൊണ്ടു മാത്രമാണ് അങ്ങനെയൊരു ചടങ്ങ് നടന്നതെന്നും ഇതിലൂടെ വിശ്വാസികള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

ക്രൈസ്തവ ആചാരപ്രകാരമുള്ള വിവാഹ നിശ്ചയത്തിനുശേഷം ഹിന്ദു ആചാരപ്രകാരം ഇരുവരുടെയും വിവാഹം നടക്കുമെന്ന വാര്‍ത്തകള്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സാധാരണക്കാരായ വിശ്വാസികള്‍ക്ക് നല്‍കാത്ത സൗകര്യങ്ങള്‍ സിനിമാ താരത്തിന് നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിതാവ് പോള്‍ വര്‍ഗീസിന്റെ വിശദീകരണമെന്ന് കരുതുന്നു. കത്ത് ലഭിച്ചതോടെ വിവാദങ്ങള്‍ അവസാനിച്ചുവെന്ന് വരാപ്പുഴ അതിരൂപത വ്യക്തമാക്കി.

വിവാഹം വരന്‍്റെ ആചാര പ്രകാരമുള്ള ചടങ്ങുകളോടെ ചെന്നൈയില്‍ നടത്താനാണ് തീരുമാനം.  അന്യമതസ്ഥനായ ആളുമായുള്ള വിവാഹനിശ്ചയം പള്ളിയില്‍ നടത്താറില്ല. എന്നാല്‍ അമലയുടെ കാര്യത്തില്‍ ഇതിന് ഇളവ് നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പിതാവ് കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് വരാപ്പുഴ അതിരൂപതയ്ക്ക് കത്ത് നല്‍കിയത്.

see below: article by Joseph Patannamakkal
നടന്നത് നടി അമല പോളിന്റെ വിവാഹ നിശ്ചയമല്ലെന്ന് പിതാവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക