Image

`ഫോമാ' സാഹിത്യ രചനാ മല്‍സരങ്ങള്‍ വിപുലമാക്കുന്നു

എ.സി. ജോര്‍ജ്‌ Published on 10 June, 2014
`ഫോമാ' സാഹിത്യ രചനാ മല്‍സരങ്ങള്‍ വിപുലമാക്കുന്നു
ഹ്യൂസ്റ്റന്‍: ഫോമാ മുമ്പ്‌ പുസ്‌തകരൂപത്തിലുള്ള സാഹിത്യ രചനകളാണ്‌ പുരസ്‌ക്കാരങ്ങള്‍ക്കായി ക്ഷണിച്ചിരുന്നത്‌. എന്നാല്‍ വിവിധ ഭാഷാസാഹിത്യപ്രേമികളുടെ അഭ്യര്‍ത്ഥനകളെ മാനിച്ച്‌ ഫോമാ പുസ്‌തക രചയിതാക്കള്‍ക്കു പുറമെ ഓരോ സാഹിത്യ ശാഖയിലും ഒറ്റയായ രചനകള്‍ക്കും അവാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനാല്‍ സാഹിത്യ രചനാ മല്‍സര രംഗം കൂടുതല്‍ വിപുലമായിരിക്കുന്നു. കൂടാതെ കണ്‍വെന്‍ഷന്‍ സാഹിത്യവേദിയില്‍ വെച്ച്‌ പുസ്‌തക പ്രകാശനങ്ങള്‍ക്കും അവസരമുണ്ടായിരിക്കുന്നതാണ്‌. പുസ്‌തക പ്രകാശനത്തിന്‌ അവസരം വേണ്ടവര്‍ ജൂണ്‍ 22ന്‌ അകം ലിറ്റററി കമ്മറ്റിക്ക്‌ പേര്‌ നല്‍കേണ്ടതാണ്‌. പുരസ്‌ക്കാരങ്ങള്‍ക്കായി ഏതെങ്കിലും ഒരു സാഹിത്യ ശാഖയിലൊ അല്ലെങ്കില്‍ മുഴുവന്‍ ശാഖയിലൊ അവരവരുടെ തീരുമാനമനുസരിച്ച്‌ രചനകള്‍ അയക്കാം. എന്നാല്‍ ഓരോ ശാഖയിലും ഒരു കൃതി, രചന മാത്രമെ അയക്കാവൂ. കവിത, ലേഖനം, ഹാസ്യം, ചെറുകഥ, എന്നീ ശാഖയിനങ്ങളിലാണ്‌ മല്‍സരം. ഓരോ രചനയിലേയും 3 കോപ്പില്‍ വീതം അയക്കണം. കൃതികളുടെ നിഷ്‌പക്ഷ വിലയിരുത്തലിനെ സഹായിക്കാനായി കൃതികളുടെ ഒരു പേജിലും രചയിതാവിന്റെ പേര്‌ രേഖപ്പെടുത്തരുത്‌. എന്നാല്‍ വേറെ പ്രത്യേക കടലാസ്സില്‍ രചയിതാവിന്റെ പേര്‌, വിലാസം, ഫോണ്‍, ഇമെയില്‍ വിലാസം എന്നിവ കുറിച്ചിരിക്കണം. മുമ്പ്‌ പുസ്‌തകങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങള്‍ക്കുള്ള അപേക്ഷകളില്‍ യാതൊരു മാറ്റവുമില്ല. അവാര്‍ഡ്‌ പരിഗണനക്കായി അയക്കുന്ന രചനകള്‍ തിരികെ അയക്കുന്നതല്ല. മുകളില്‍ വിശദീകരിച്ച ഏതെങ്കിലും സാഹിത്യ ശാഖയില്‍ മൂന്നൊ അതില്‍ കൂടുതലൊ രചനകള്‍ ലഭ്യമായാല്‍ മാത്രമെ അവാര്‍ഡ്‌ നിര്‍ണ്ണയം നടത്തുകയുള്ളൂ. അവാര്‍ഡ്‌ നിര്‍ണ്ണയത്തിന്റെ കാര്യക്ഷമതക്കും, നിഷ്‌പക്ഷതക്കുമായി താഴെ പറയുന്ന രീതിയിലും ക്രമത്തിലും ഓരോ സാഹിത്യ ശാഖയിലേയും കൃതികള്‍ 3 കോപ്പികള്‍ വീതം ഉടന്‍ തന്നെ അയക്കുക. ഈ പുതിയ പ്രസ്‌ കമ്മ്യൂണിക്കേഷനിലൂടെ അനേകം രചയിതാക്കള്‍ക്ക്‌ അവസരമൊരുക്കുകയാണ്‌ ഫോമാ. ജൂണ്‍ 22 ആണ്‌ മല്‍സരത്തിനായി കൃതികള്‍ കിട്ടേണ്ട അവസാന തീയതി.

കവിത, ലേഖനം, എന്നിവ പ്രിന്‍സ്‌ മാര്‍ക്കോസിനും, ഹാസ്യം, എബ്രഹാം തെക്കേമുറിക്കും, ചെറുകഥാ എ.സി. ജോര്‍ജിനും അയക്കുക. അവരുടെ മേല്‍വിലാസങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സാഹിത്യ സെമിനാര്‍ ചെയര്‍മാന്‍ പ്രിന്‍സ്‌ മാര്‍ക്കോസിനെ 516-489-7403 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്‌. ഓരോ സാഹിത്യ ശാഖയിലുമായി എത്തിച്ചേരുന്ന കൃതികള്‍ വേറെ വേറെ മൂന്നംഗങ്ങള്‍ അടങ്ങിയ വിദഗ്‌ധ സമിതികള്‍ പരിശോധിച്ച്‌ മൂല്യനിര്‍ണ്ണയം നടത്തുന്നതായിരിക്കും. സാഹിത്യ സെമിനാര്‍ അവാര്‍ഡ്‌ കമ്മിറ്റിയില്‍ പ്രിന്‍സ്‌ മാര്‍ക്കോസ്‌, എബ്രഹാം തെക്കേമുറി, നീനാ പനക്കല്‍, റിനി മാമ്പലം, എ.സി. ജോര്‍ജ്‌ തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു. പുരസ്‌ക്കാരങ്ങള്‍ക്കായി അയക്കുന്ന കൃതികള്‍ ജൂണ്‍ 22 നകം അതാതു സൂചിപ്പിച്ച വ്യക്തികള്‍ക്ക്‌ 3 കോപ്പികള്‍ വീതം കിട്ടിയിരിക്കണം. അയക്കുന്നതിനു മുമ്പ്‌ കൃതികളും അയക്കേണ്ട വ്യക്തിയുടെ മേല്‍വിലാസവും വ്യക്തമായി പരിശോധിക്കുക. സാഹിത്യകാരന്മാരേയും എഴുത്തുകാരേയും പ്രോല്‍സാഹിപ്പിക്കുവാനാണ്‌ ഫോമാ ഇപ്രകാരം ഒരു പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

കവിത, ലേഖനം,

Prince Markose
772 Princeton RD
Franklin Square NY 11010

ഹാസ്യം

Abraham Theckemury
6121 Hagerman Drive,
Plano, TX 75094

ചെറുകഥ

A.C.George
6931 Patterson Drive
Missouri City, TX 77459
`ഫോമാ' സാഹിത്യ രചനാ മല്‍സരങ്ങള്‍ വിപുലമാക്കുന്നു
Join WhatsApp News
John Varughese 2014-06-11 09:42:01
പ്രിയ സ്നേഹിതരെ. നിങ്ങൾക്ക് കിട്ടുന്ന കവിതയും കഥയും അജ്ഞാതമായ പേരുകൾ നൽകി പ്രസിദ്ധികരിച്ചാൽ പലർക്കും സൃഷ്ടിപരമായി വിമർശിക്കാനുള്ള അവസരം കിട്ടും വിദ്യാധരനെപ്പോലയും വായനക്കരനെപ്പോലെയുള്ളവരും അടങ്ങി ഇരിക്കും എന്ന് തോന്നുന്നില്ല. അവര് ഒന്ന് പൊരിച്ചു കഴിയുമ്പോൾ ഇത് വായിക്കാൻ പറ്റിയതാണോ എന്ന് അറിയാൻ പറ്റും. ഒന്ന് പരീക്ഷിച്ചു നോക്കി കൂടെ. ഈ മലയാളി ഒത്തിരിയാളുകൾ വായിക്കുന്ന പത്രം ആണെല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക