Image

ശ്രീദേവി തമിഴില്‍ രണ്ടാം വരവിന്‌

Published on 10 June, 2014
ശ്രീദേവി തമിഴില്‍ രണ്ടാം വരവിന്‌
മുന്‍ ബോളിവുഡ്‌ നടി ശ്രീദേവി തമിഴില്‍ രണ്ടാം വരവിന്‌ തയാറെടുക്കുന്നു. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയാണ്‌ നായകന്‍. തമിഴില്‍ നിന്നാണ്‌ ബി ശ്രീദേവി ബോളിവുഡിലെത്തിയത്‌.

ചിത്രത്തില്‍ ഒരു രാജകുമാരിയുടെ വേഷമാണ്‌ ശ്രീദേവിക്ക്‌. വിജയിനെ കൂടാതെ തെലുങ്ക്‌ നടന്‍ സുദീപും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. സിനിമ ഹിന്ദിയിലും മൊഴിമാറ്റുകയും ചെയ്യുന്നുണ്ട്‌. ഇത്‌ മൂന്നാംതവണയാണ്‌ ശ്രീദേവി രാജകുമാരിയുടെ വേഷത്തിലെത്തുന്നത്‌. ചന്ദ്രമുഖി, ഖുദാ ഗവ എന്നി സിനിമകളിലാണ്‌ ഇതിനുമുന്‌പ്‌ സമാന വേഷത്തില്‍ ശ്രീദേവി എത്തിയത്‌.

നടി ഇംഗ്‌ളീഷ്‌ വിംഗ്‌ളീഷ്‌ എന്ന സിനിമയിലൂടെ ബോളിവുഡില്‍ രണ്ടാം വരവ്‌ ഉജ്വലമാക്കിയിരുന്നു.
ശ്രീദേവി തമിഴില്‍ രണ്ടാം വരവിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക