Image

ജനീലിയ അമ്മയാകുന്നതിന്റെ ത്രില്ലില്‍

Published on 09 June, 2014
ജനീലിയ അമ്മയാകുന്നതിന്റെ ത്രില്ലില്‍
ബോളിവുഡ്‌, മലയാളം നടി ജനീലിയ ഡിസൂസ അമ്മയാകുന്നതിന്റെ ത്രില്ലിലാണിപ്പോള്‍. ബോളിവുഡ്‌ നടന്‍ റിതേഷ്‌ ദേശ്‌മുഖിന്റെ ഭാര്യയായ ജനീലിയഅമ്മയാവാന്‍ ഒരുങ്ങ വാര്‍ത്ത റിതേഷ്‌ തന്നെയാണ്‌ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്‌. പുതിയ അതിഥിയെ കാത്തിരിക്കുന്ന താനും ജനീലിയയും ഒരുപോലെ ആവേശഭരിതരാണെന്നും റിതേഷ്‌ വ്യക്തമാക്കി. ഉറുമി എന്ന സിനിമയിലൂടെ മലയാളത്തിനും സുപരിചിതയാണ്‌ ജനീലിയ.

കമല്‍ സംവിധാനം ചെയ്‌ത്‌ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ നിറം എന്ന സിനിമയുടെ ഹിന്ദി റീമേക്കായി 2003ല്‍ ഇറങ്ങിയ തുച്ഛെ മേരി കസം എന്ന സിനിമയില്‍ ഒരുമിച്ച്‌ അഭിനയിച്ചതോടെയാണ്‌ ഇവര്‍ തമ്മിലുള്ള സൗഹൃദം തുടങ്ങിയത്‌. പിന്നീട്‌ ആ സൗഹൃദം പ്രണയത്തിന്‌ വഴിമാറുകയായിരുന്നു. 2012ല്‍ റിതേഷും ജനീലിയയും വിവാഹിതരായി. നവദീപ്‌ സിംഗ്‌ സംവിധാനം ചെയ്യുന്ന റോക്ക്‌ ദി ശാദി എന്ന സിനിമയാണ്‌ ജനീലിയുടേതായി ഇനി റിലീസ്‌ ചെയ്യാനുള്ള ചിത്രം. ആഗസ്റ്റില്‍ ചിത്രം പുറത്തിറങ്ങും.
ജനീലിയ അമ്മയാകുന്നതിന്റെ ത്രില്ലില്‍ ജനീലിയ അമ്മയാകുന്നതിന്റെ ത്രില്ലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക