Image

ഹൃത്വിക്‌ റോഷന്‍ ഹോളിവുഡിലേക്ക്‌

Published on 09 June, 2014
ഹൃത്വിക്‌ റോഷന്‍ ഹോളിവുഡിലേക്ക്‌
ബോളിവുഡിന്റെ താരം ഹൃത്വിക്‌ റോഷന്‍ ഹോളിവുഡിലേക്കു കടക്കുന്നതായി റിപ്പോര്‍ട്ട്‌. ഹോളിവുഡ്‌ സംവിധായ കനായ റോബ്‌ കോഹന്റെ ചിത്രത്തിലൂടെയായിരിക്കും അരങ്ങേറ്റമെന്നാണ്‌ വാര്‍ത്തകള്‍ പ്രചരിക്കുന്നത്‌.

ഡേ ലൈറ്റ്‌, ട്രിപ്പിള്‍ എക്‌സ്‌, ഫാസ്‌റ്റ്‌ ആന്‍ഡ്‌ ഫ്യൂരിയസ്‌, ഡ്രാഗണ്‍ ഹര്‍ട്ട്‌ എന്നീ സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകനാണ്‌ റോബ്‌. അദ്ദേഹത്തിന്റെ പുതിയ പ്രോജക്‌ടില്‍ ഹൃത്വിക്കായിരിക്കും നായകനാകുക എന്നാണു വാര്‍ത്തകള്‍ പ്രചരിക്കുന്നത്‌. കഴിഞ്ഞ ദിവസം ഹൃത്വിക്കിന്റെ മുംബൈയി ലെ വീട്ടില്‍ ഹോളിവുഡ്‌ സംവിധായ കനായ റോബ്‌ കോഹന്‍ സന്ദര്‍ശന ത്തിനെത്തിയിരുന്നു. ഈ കൂടിക്കാഴ്‌ച ഹൃത്വിക്കിന്റെ ഹോളിവുഡ്‌ പ്രവേശനത്തിന്‌ മുന്നോടിയായുള്ള താണെന്നാണ്‌ ബോളിവുഡില്‍ നിന്നുള്ള സംസാരം.

നൈറ്റ്‌ ആന്‍ഡ്‌ ഡേയുടെ ഹിന്ദി റീമേക്കായ ബാഗ്‌ ബാംഗാണ്‌ ഹൃത്വിക്കിന്റെ പുതിയ ചിത്രം. അഷുതോഷ്‌ ഗൊവാരിക്കറി ന്റെ ചരിത്രചിത്രമാണു ഹൃത്വിക്കിന്റെ മറ്റൊരു ചിത്രം.
ഹൃത്വിക്‌ റോഷന്‍ ഹോളിവുഡിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക