Image

അമേരിക്കന്‍ മലയാളിയുടെ ഹൃസ്വചിത്രം" സരിതാസ് ഓണ്‍ കണ്‍ട്രി" യൂടൂബില്‍ തരംഗമാകുന്നു.

Published on 08 June, 2014
അമേരിക്കന്‍ മലയാളിയുടെ ഹൃസ്വചിത്രം" സരിതാസ് ഓണ്‍ കണ്‍ട്രി" യൂടൂബില്‍ തരംഗമാകുന്നു.
അമേരിക്കന്‍ മലയാളിയായ ജോസ് ലിന്‍ പാറേട്ട് രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച "സരിതാസ് ഓണ്‍ കണ്‍ട്രി" എന്ന ഹൃസ്വ ചിത്രം യൂടൂബില്‍ ഏകദേശം 90000 കാഴ്ചക്കാരുമായി തരംഗമായി മാറുന്നു.

 കേരളത്തിന്റെ ഒരിക്കലും മാറാത്ത അവസ്ഥയ്ക്കുള്ള യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ ജോസ് ലിന്‍. ഒരു മാറ്റത്തിനുള്ള സമയമായ് എന്നും അത് ഉടന്‍ തന്നെ സംഭവിക്കും എന്ന ശുഭ പ്രതീക്ഷ കാഴ്ചക്കാര്‍ക്ക് നല്‍കികൊണ്ട് ചിത്രം അവസാനിക്കുന്നു. ഇത് പോലൊരു ചിത്രം രചിക്കാന്‍ തന്നെ പ്രേരിപ്പിച്ച കാരണത്തെ കുറിച്ച് ജോസ് ലിന്‍ പറയുന്നത് ഇപ്രകാരമാണ്, “നമ്മളില്‍ പലരും പറയാറുണ്ട് നമ്മുടെ നാടിന്റെ ഒരിക്കലും മാറാത്ത അവസ്ഥയ്ക്ക് കാരണക്കാര്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരാണെന്ന്, പക്ഷെ ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാകും അതിനു കാരണക്കാര്‍ നമ്മള്‍ തന്നെയാണ്, ജനങ്ങള്‍ തന്നെയാണെന്നുള്ളത്. ഈ യാഥാര്‍ത്ഥ്യം ഒരു ഉദാഹരണത്തോടു കൂടി മറ നീക്കി പുറത്ത് കൊണ്ടു വരുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈ ചിത്രം സംഭവിക്കുന്നത്.”

ഹൂസ്റ്റണില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ് ജോലി ചെയ്യുന്ന ജോസ് ലിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വലിയ രീതിയില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. സംവിധാനം-സാം. ക്യാമറ-ജെയിംസ് ക്രിസ്.
Short Film Link

അമേരിക്കന്‍ മലയാളിയുടെ ഹൃസ്വചിത്രം" സരിതാസ് ഓണ്‍ കണ്‍ട്രി" യൂടൂബില്‍ തരംഗമാകുന്നു.
അമേരിക്കന്‍ മലയാളിയുടെ ഹൃസ്വചിത്രം" സരിതാസ് ഓണ്‍ കണ്‍ട്രി" യൂടൂബില്‍ തരംഗമാകുന്നു.
അമേരിക്കന്‍ മലയാളിയുടെ ഹൃസ്വചിത്രം" സരിതാസ് ഓണ്‍ കണ്‍ട്രി" യൂടൂബില്‍ തരംഗമാകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക