Image

രഞ്‌ജിത്തിന്‌ ഷിക്കാഗോയില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 22 November, 2011
രഞ്‌ജിത്തിന്‌ ഷിക്കാഗോയില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കി
ഷിക്കാഗോ: മലയാള ചലച്ചിത്ര പ്രേമികള്‍ക്ക്‌ ലഭിച്ച വരദാനമായ സിനിമാ സംവിധായകന്‍ രഞ്‌ജിത്തിന്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഷിക്കാഗോ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കി. തിരക്കഥാകൃത്ത്‌, സംവിധായകന്‍ എന്നീ നിലകളില്‍ തൊട്ടതിലെല്ലാം കലാമൂല്യവും, വന്‍ പ്രേഷക പിന്തുണയും ലഭിച്ച രഞ്‌ജിത്തിന്റെ ചില ചിത്രങ്ങളുടെ പ്രദര്‍ശനോത്സവത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയതായിരുന്നു അദ്ദേഹം.

നവംബര്‍ 19-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസ്‌ ക്ലബ്‌ ഷിക്കാഗോ ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌ ജോയിച്ചന്‍ പുതുക്കുളം ആമുഖ പ്രസംഗം നടത്തുകയും, വിശിഷ്‌ടാതിഥികളെ സ്റ്റേജിലേക്ക്‌ ക്ഷണിക്കുകയും, യോഗ നടപടികള്‍ നിയന്ത്രിക്കുകയും ചെയ്‌തു.

ക്രിസ്റ്റീന്‍ ഫിലിപ്പിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റും, ഏഷ്യാനെറ്റ്‌ യു.എസ്‌.എ പ്രോഗ്രാം ഡയറക്‌ടറുമായ ബിജു സക്കറിയ അധ്യക്ഷതവഹിക്കുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്‌തു.

പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക-പത്ര പ്രവര്‍ത്തകനും മലയാളം പത്രം (ന്യൂയോര്‍ക്ക്‌) ചീഫ്‌ എഡിറ്ററുമായ റോയി ലൂക്കോസ്‌, ഇന്ത്യാ പ്രസ്‌ ക്ലബ്‌ നാഷണല്‍ ജനറല്‍ സെക്രട്ടറി ശിവന്‍ മുഹമ്മ, ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഷിക്കാഗോ ചാപ്‌റ്റര്‍ ട്രഷറര്‍ ബിജു കിഴക്കേക്കുറ്റ്‌, ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ മാത്തുക്കുട്ടി ആലുംപറമ്പില്‍, ചാക്കോ മറ്റത്തിപ്പറമ്പില്‍, അരുണ്‍ നായര്‍, പ്രവാസി കോണ്‍ഗ്രസ്‌ യൂത്ത്‌ പ്രസിഡന്റ്‌ സിനു പാലയ്‌ക്കത്തടം, പ്രവാസി കേരളാ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, ജയന്‍ മുളങ്ങാട്‌, നാരായണന്‍ കുട്ടപ്പന്‍, രഞ്‌ജിത്ത്‌ സി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ഷിക്കാഗോ പ്രസ്‌ ക്ലബിന്റെ പ്രശംസാ ഫലകം പ്രസിഡന്റ്‌ ബിജു സക്കറിയ രഞ്‌ജിത്തിന്‌ നല്‍കി.

തനിക്കു നല്‍കിയ സ്‌നേഹോഷ്‌മളമായ സ്വീകരണത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ രഞ്‌ജിത്ത്‌ മറുപടി പ്രസംഗം നടത്തുകയും, ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക്‌ സമുപിതമായ മറുപടി നല്‍കുകയും ചെയ്‌തു. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്‌ താനെന്നും അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു.

രഞ്‌ജിത്തിന്റെ ഏറ്റവും പ്രസിദ്ധമായ `നന്ദനം' എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം ജിജില്‍ സൈമണ്‍ ആലപിച്ചു. പ്രസ്‌ ക്ലബ്‌ ഷിക്കാഗോ ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

ഷിക്കാഗോയിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന നിരവധി പ്രമുഖ വ്യക്തികള്‍ സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.
രഞ്‌ജിത്തിന്‌ ഷിക്കാഗോയില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക