Image

സണ്ണി കുലത്താക്കല്‍ ഗോപിയോ അന്തര്‍ദ്ദേശീയ വൈസ്‌ പ്രസിഡന്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 November, 2011
സണ്ണി കുലത്താക്കല്‍ ഗോപിയോ അന്തര്‍ദ്ദേശീയ വൈസ്‌ പ്രസിഡന്റ്‌
ന്യൂജേഴ്‌സി: ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ സമൂഹമെന്ന ഖ്യാതിനേടിയ ഗോപിയോ (ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ പീപ്പിള്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍) എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റായി ബഹ്‌റിനില്‍ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരനും, പ്രസാധകനുമായ സണ്ണി കുലത്താക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഗോപിയോയുടെ 22 വര്‍ഷക്കാലത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ ഗള്‍ഫ്‌ രാജ്യത്തുനിന്നും ഒരു പ്രവാസി മലയാളി ഈ സ്ഥാനത്ത്‌ എത്തുന്നത്‌. 1989-ല്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച ഗോപിയോ, ലോകമെമ്പാടുമുള്ള ഇരുപത്തിയഞ്ച്‌ മില്യന്‍ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ അതാത്‌ ഗവണ്‍മെന്റിന്റേയും, യുണൈറ്റഡ്‌ നേഷന്‍സിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌.

അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീമതി നിരുപമ റാവുവിന്റെ സാന്നിധ്യത്തില്‍ അമേരിക്കയിലെ ന്യൂജേഴ്‌സി റിണൈസെന്‍സ്‌ ഹോട്ടലില്‍ വെച്ച്‌ ഇക്കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ട്‌ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍, ന്യൂജേഴ്‌സിയിലെ ഡപ്യൂട്ടി സ്‌പീക്കര്‍ ഉപേന്ദ്ര ചിവുക്കുള, കര്‍ണ്ണാടക മുന്‍ മന്ത്രി കെ.ജി ജോര്‍ജ്‌, മുന്‍ ചീഫ്‌ സെക്രട്ടറിയും അംബാസിഡറുടെ ഭര്‍ത്താവുമായ സുധാകര്‍ റാവു, വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തിയ ഗോപിയോ നേതാക്കളും, മലയാളി പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
സണ്ണി കുലത്താക്കല്‍ ഗോപിയോ അന്തര്‍ദ്ദേശീയ വൈസ്‌ പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക