Image

കേരളത്തിലെ `ഗോഡാ' ജില്ലക്കാര്‍ ആരെങ്കിലും അമേരിക്കയിലുണ്ടോ (അനില്‍ പെണ്ണുക്കര)

Published on 08 June, 2014
കേരളത്തിലെ `ഗോഡാ' ജില്ലക്കാര്‍ ആരെങ്കിലും അമേരിക്കയിലുണ്ടോ (അനില്‍ പെണ്ണുക്കര)
നിയമസഭയില്‍ ഭൂരിപക്ഷം ഇല്ലെന്നു പറഞ്ഞ്‌ ഒരു മുഖ്യമന്ത്രി ഇങ്ങനെ അടിമപ്പണി ചെയ്യരുത്‌. ഇമേജിന്റെ കാര്യത്തില്‍ ചാണ്ടിയോളം വരില്ല ഇപ്പോള്‍ ആരും. അച്യുതാനന്ദനും ഇമേജുണ്ട്‌. അത്‌ മറ്റൊരു തരത്തിലാണെന്നു മാത്രം.

പിഞ്ചു കുഞ്ഞുങ്ങനെ ജാര്‍ഖണ്‌ഡില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക്‌ കൊണ്ടുവരുന്നത്‌ മനുഷ്യക്കടത്ത്‌ തന്നെയെന്ന്‌ പകല്‍പോലെ വ്യക്തമായെങ്കിലും ലീഗിന്റെ നിലപാടുകള്‍ക്ക്‌ ഉമ്മന്‍ചാണ്ടി പച്ചക്കൊടി കാട്ടിയത്‌ കേരളത്തിലെ നിഷ്‌പക്ഷമതികള്‍ പൊറുക്കില്ല.

കൃത്യമായ നിയമവും, രേഖകളും ഇല്ലാതെ വാഗണ്‍ട്രാജഡി പോലെ കുട്ടികളെ ട്രെയിനില്‍ കൊണ്ടുവന്ന `സനാഥര്‍' ഈ അനാഥരോട്‌ വലിയ ചതിയാണ്‌ ചെയ്‌തത്‌. ജാര്‍ഖണ്‌ഡിലെ പാവപ്പെട്ടവരായ രക്ഷകര്‍ത്താക്കളെ പറഞ്ഞു പറ്റിച്ചാണ്‌ ഇടനിലക്കാര്‍ കേരളത്തിലെ അനാഥാലയങ്ങള്‍ക്ക്‌ പിഞ്ചു കുഞ്ഞുങ്ങളെ സപ്ലെ ചെയ്യുന്നത്‌. ഇതിന്‌ ഏതു സ്ഥലത്തുനിന്നാണോ കുട്ടികളെ കൊണ്ടുപോകുന്നത്‌ അവിടുത്തെ വില്ലേജ്‌ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്‌ വേണം.

വിവാദത്തിലകപ്പെട്ട മുക്കം അനാഥാലയത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ അവിടെയുള്ള പല കുട്ടികള്‍ക്കും ലഭിച്ചിരിക്കുന്നത്‌ വ്യാജ സര്‍ട്ടിഫിക്ക്‌ ആണത്രേ. പല വില്ലേജിലുള്ള കുട്ടികള്‍ക്കായി ഒരു വില്ലേജ്‌ ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയിരിക്കുന്നു. ഒരു സര്‍ട്ടിഫിക്കറ്റില്‍ സ്റ്റേറ്റ്‌ എന്ന കോളത്തില്‍ കേരളം എന്നും, ജില്ല എന്ന കോളത്തില്‍ `ഗോഡാ' ജില്ല എന്നും സൂചിപ്പിച്ചിരിക്കുന്നു. ഒരു മലയാളം ചാനല്‍ ആണ്‌ തെളിവു സഹിതം ഈ വിവരങ്ങള്‍ പുറത്തുവിട്ടത്‌.കേരളത്തില്‍ എവിടെയാണ്‌ ഗോഡാ ജില്ല?

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഗ്രാന്റ്‌ തട്ടിയെടുക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പിന്‌ നല്‍കിയിരിക്കുന്ന രേഖകളിലാണ്‌ ഈ കൊടിയ പാപം ഇക്കൂട്ടര്‍ ചെയ്‌തിരിക്കുന്നത്‌. വ്യാജരേഖ ചമയ്‌ക്കുന്നത്‌ ജാമ്യമില്ലാത്ത കുറ്റമാണ്‌. ഐ.പി.സി 465. ഇതുപ്രകാരം ഏഴു വര്‍ഷം വര്‍ഷം വരെ ജയിലില്‍ കിടക്കാനുള്ള വകുപ്പുമുണ്ട്‌. പക്ഷെ പറഞ്ഞിട്ട്‌ കാര്യമില്ല. ഈ വിഷയത്തില്‍ ചെന്നിത്തല മുറുകിയപ്പോള്‍ ചാണ്ടി ലീഗിന്റെ മുന്നില്‍ അയഞ്ഞു. കൂടുതല്‍ കളിച്ചാല്‍ വിവിധ സഭകളുടെ അനാഥാലയത്തിന്റെ കണക്കും രേഖകളും അന്വേഷിക്കണമെന്ന്‌ ലീഗ്‌ ചാണ്ടിയെ ഭയപ്പെടുത്തിയത്രേ. എന്തായാലും പുള്ളാരുടെ കാര്യം സ്വാഹ!
കേരളത്തിലെ `ഗോഡാ' ജില്ലക്കാര്‍ ആരെങ്കിലും അമേരിക്കയിലുണ്ടോ (അനില്‍ പെണ്ണുക്കര)
Join WhatsApp News
RAJAN MATHEW DALLAS 2014-06-08 06:16:47
എല്ലാ സംസ്ഥാനങ്ങളും ഉദ്യോഗസ്ഥരും ശിശുക്ഷേമക്കാരും പോലീസും ചാനലുകാരും എല്ലാം അറിഞ്ഞുകൊണ്ടുതന്നെ വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാര്യം പെട്ടെന്ന് വാർത്ത ആയതിലെ ദുരൂഹത മനസ്സിലാവുന്നില്ല ! സ്കൂൾ അവധിക്കു നാടിലേക്ക് പോയവർ തിരിച്ചുവന്നപ്പോൾ എങ്ങനെ പ്രശ്നം ആയി ?
Panoor Parameswaran 2014-06-08 21:32:49
ഭീതിജനകമായ ഒരവസ്ഥയിൽ കേരളം എത്തിച്ചേർന്നിരിക്കുന്നു എന്നാണു കുട്ടികളെ കടത്തുന്ന സംഭവം തെളിയിക്കുന്നത്. കരുണയോ മനസാക്ഷിയോ ഇല്ലാത്ത മൃഗതുല്യരായ മനുഷ്യർ, നിസ്സഹായകരായ പിഞ്ചു കുഞ്ഞുങ്ങളെ, വലയിലാക്കി ബോഡി പാർട്ട്സിനും  റിസേർച്ചിനും ഉപയോഗിക്കാൻ പണവുമായി കാത്തു നില്ക്കുന്ന വിദേശകിങ്കരന്മാർക്ക് നല്കി പണമുണ്ടാക്കുന്ന വ്യവാസായമാണ് വിപുലമായി നടത്തിപ്പോന്നിരു ന്നതെന്നു വ്യക്തമാണിപ്പോൾ.  പുറം നാട്ടിൽ നിന്നു പാട്ന-എറണാകുളം എക്സ്പ്രസിൽ 578 കുട്ടികളെ കുത്തിനിറച്ച് - പലതിനും യാതൊരു ഐഡൻറ്റിയും ഇല്ലാതെ - അനാഥാലയത്തിൽ പാർപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുവന്ന കേസ് കൈകാര്യം ചെയ്ത സർക്കാറിന്റെ നടപടികളിൽ സംശയമുണ്ട് എന്നു കോടതി പറയുമ്പോൾ എന്താണ് സര്ക്കാർ തലത്തു നടക്കുന്ന കളിയെന്നു ഊഹിക്കാനുള്ളതെയുള്ളൂ. ഇതു വലിയ കഷ്ടം തന്നെ. കുട്ടികളെ കൈവിട്ട മാതാപിതാക്കളേയും, വാങ്ങി വില്പ്പന നടത്തുന്നതിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന്റെ മുൻപിൽ കൊണ്ടു വരേണ്ടിയിരി ക്കുന്നു. ദൈവത്തിനു നിരക്കാത്ത തരത്തിലുള്ള ഈ അക്രമം ചെയ്തു കിട്ടുന്ന പണവും സുഖവും നിലനില്ക്കില്ല എന്നു ഉമ്മൻ ചാണ്ടി അറിയേണ്ടതുണ്ട്. പതിനായിരക്കണക്കിനു കുഞ്ഞുങ്ങളെ അനേക ഗ്രൂപ്പുകൾ ഇത്തരത്തിൽ വിദേശികൾക്ക് നല്കി അറുകൊല നടത്തുന്നതു അറിഞ്ഞു കൊണ്ടു തടയാതിരിക്കുന്നത് മനസാക്ഷിയെ വഞ്ചിക്കയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയണം. ഈ കേസുകൾ ക്രിമിനലുകൾക്ക് അനുകൂലമാക്കാതെ ഉള്ള പേരു നല്ലതാക്കി നില നിർത്തി പുറത്തു വരാൻ ഉമ്മൻ ചാണ്ടി ശ്രദ്ധിക്കണം.
Aniyankunju 2014-06-09 14:42:18
.....ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട പറയുന്നത് ഇത് മനുഷ്യക്കടത്തുതന്നെയെന്നാണ്. വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കേരളത്തിലേക്ക് വന്ന കുട്ടികളില്‍ നിരവധിപേരെ പിന്നീട് കാണാതായതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദരിദ്രരും ഗ്രാമീണരുമായ രക്ഷിതാക്കള്‍ക്ക് കാണാതായ കുട്ടികളെ പിന്നീട് അന്വേഷിക്കാനുള്ള സാമ്പത്തികശേഷിയോ സ്വാധീനമോ ഇല്ല. അരക്ഷിതാവസ്ഥയും കൊടിയ ദാരിദ്ര്യവും നിലനില്‍ക്കുന്ന ജാര്‍ഖണ്ഡിലെ ഗൊഡ്ഡ, ബിഹാറിലെ ഭഗല്‍പുര്‍ പ്രദേശങ്ങളില്‍നിന്നാണ് ഇങ്ങോട്ടേക്ക് കുടുതല്‍ കുട്ടികളെ എത്തിച്ചിട്ടുള്ളത്. മനുഷ്യക്കടത്തിന്റെ പ്രധാന കേന്ദ്രമാണ് ഗൊഡ്ഡ എന്നാണ് ജാര്‍ഖണ്ഡ് ADGP എസ് എന്‍ പ്രധാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഈ മേഖലയില്‍ 200ഓളം ഏജന്‍സികള്‍ ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പാലക്കാട്ട് പിടിയിലായത് മൂന്നുമുതല്‍ 11വയസ്സുവരെയുള്ളവരാണ്. മൂന്നു വയസ്സുകാര്‍ക്ക് ഇവിടെ കൊണ്ടുവന്ന് ഏതുതരം വിദ്യാഭ്യാസമാണ് നല്‍കുന്നത്. ഇവര്‍ മലയാളത്തില്‍ വിദ്യാഭ്യാസം നേടി തിരിച്ചുപോയാല്‍ എന്ത് ജോലിയാണ് ലഭിക്കുക. തിരിച്ചുപോയവര്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു, തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാണ്. കേരളം എവിടെയാണെന്നുപോലും അറിയാത്തവരാണ് കുട്ടികളെ ഏജന്റുമാരുടെ വാക്കുമാത്രം വിശ്വസിച്ചയക്കുന്നത്. വ്യാജരേഖകള്‍ ചമച്ചാണ് കുട്ടികളെ കൊണ്ടുവന്നത്. കേരളത്തില്‍ രണ്ടായിരത്തോളം അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവ പലരീതിയില്‍ സര്‍ക്കാര്‍ ഗ്രാന്റും മറ്റും നേടിയെടുക്കുന്നുണ്ട്. നല്ലനിലയില്‍ നടക്കുന്ന സ്ഥാപനങ്ങളും ഇതിലുണ്ട്. അതില്‍ രണ്ട് അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന അഞ്ഞൂറിലധികം കുട്ടികളുടെ കാര്യമാണ് വിവാദമായത്. കേരളത്തിലെ അനാഥാലയങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, എവിടെനിന്നാണ് കുട്ടികള്‍ വരുന്നത്, എന്നതും അന്വേഷണവിഷയമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പല അനാഥാലയങ്ങളോടും അനുബന്ധമായുള്ള എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകനിയമനത്തിന് ലക്ഷങ്ങളാണ് മാനേജ്മെന്റുകള്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസഫണ്ട് ഇത്തരത്തില്‍ കബളിപ്പിച്ച് സ്വന്തമാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ആവശ്യം ശക്തമാണ്. കുട്ടികളെ കൊണ്ടുവരുന്നത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നാണ് പറയുന്നത്. എന്നാല്‍ അനാഥാലയങ്ങളുടെ നടത്തിപ്പിന് പിന്നിലുള്ളവര്‍ ആരൊക്കെയെന്ന് അന്വേഷിക്കുമ്പോള്‍ കേസ് വളരെയൊന്നും മുന്നോട്ടുപോകാന്‍ സാധ്യതയില്ലെന്ന് വ്യക്തം. കേരള മുഖ്യമന്ത്രി നല്‍കുന്നതും ഈ സൂചനയാണ്.
vargeeyan 2014-06-09 19:30:19
ഒരു കാലത്ത് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ എന്റോ ഭയങ്കര സംഭവം നടക്കുന്നു എന്നു പ്രചരിപ്പിച്ചവര്‍ തന്നെയാണു ഇപ്പോള്‍ മനുഷ്യക്കടത്ത് എന്നു പറഞ്ഞു ബഹളം വയ്ക്കുന്നത്. ധ്യാന കേന്ദ്രത്തീല്‍ മരിക്കാറായവരെ കൊണ്ടു വരും. അവര്‍ കിടന്നു മരിക്കും. പക്ഷെ അതെല്ലാം എന്തോ കുറ്റ ക്രുത്യമായി ചിത്രീകരിച്ചത് മറക്കാറായിട്ടില്ല.
ആ കൂട്ടര്‍ തന്നെയാണു മനുഷ്യക്കടത്ത് ആരോപിക്കുന്നത്. കേരളത്തില്‍ അത്തരം കാര്യ്ങ്ങളൊന്നും നടക്കില്ലെന്നു എല്ലാവര്‍ക്കും അറിയാം. എന്തെങ്കിലും മോശമായി നടന്നാല്‍ നാട്ടുകാരും മാധ്യമങ്ങളുമൊകെ അറിയും. അതൊന്നും മുന്‍പ് ഉണ്ടായിട്ടില്ല.
കോണ്‍ഗ്രസിലെ പലരും ഇപ്പോല്‍ ബി.ജെ.പി വിളിക്കുന്നതു കേള്ക്കുന്നുണ്ടാവും.
Mustafa Canada 2014-06-12 23:12:36
പോയ വര്‍ഷം നിലവില്‍ വന്ന നിയമത്തിലെ ഒരു  തിരുത്തല്‍ പാലിക്കുന്നതില്‍ വന്ന രേഖപരമായ വീഴ്ചയെ പര്‍വതീകരിച്ച് കിട്ടാവുന്നതില്‍ ഏറ്റവും കട്ടി കൂടിയ  വകുപ്പ്  തന്നെ  വെച്ച് കേസെടുത്തു ബഹളത്തിനു തുടക്കമിട്ട പോലീസും ഇത് ആഘോഷിച്ചു മാധ്യമകോലാഹലമുണ്ടാക്കിയ പത്രക്കാരും കിട്ടിയ തക്കത്തില്‍ വര്‍ഗീയത വളര്‍ത്താന്‍  ശ്രമിക്കുന്നവരും കൂടി ഉണ്ടാക്കിയ ഒരു അനാവശ്യ വിവാദം.
സര്‍ക്കാര്‍ ഗ്രാന്റും മറ്റും തട്ടുന്നു എന്നു പറയുന്നവരോട്, അന്തേവാസികളില്‍ നിന്നും ഫീസൊന്നും വാങ്ങാതെ നടത്തുന്ന ഈ സ്ഥാപനങ്ങള്‍ ഗവണ്മെന്റ് മാസം ഒരു കുട്ടിക്ക് കൊടുക്കുന്ന നൂറു ഉലുവയുടെ ഗ്രാന്റു കൊണ്ട് നടത്തിക്കൊണ്ട് പോകാന്‍ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍  ഒരു നഴ്സറി പോലും നടത്താന്‍  സാധിക്കില്ല. അനാഥ സംരക്ഷണം പുണ്യം കിട്ടുന്ന കാര്യമായതിനാല്‍ നാട്ടിലുള്ളവരും വിദേശത്ത് ജോലി ചെയ്യുന്നവരും സ്വന്തം സക്കാത്തും ദാനങ്ങളും ശേഖരിച്ചു റമദാനിലും മറ്റും സംഭാവന നല്‍കി നിലനിര്‍ത്തുന്ന സ്ഥാപനങ്ങളാണ് ഇവ. സര്‍ക്കാരിന്റെ ഒരു നയാ-പൈസയും കിട്ടാതിരുന്ന കാലത്ത് ഇവ സ്ഥാപിക്കപ്പെട്ടിട്ടുള്ളതും അങ്ങിനെ തന്നെ. ഇപ്പോള്‍ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന മുക്കം യതീം ഖാന;  പുണ്യം ചെയ്ത ഒരു മഹാമനസ്കന്‍ നൂറു ഏക്കര്‍ ഭൂമി സൌജന്യമായി നല്‍കി സ്ഥാപിച്ചതാണ്.
" കൂടരഞ്ഞി പഞ്ചായത്തിലെ കോലോത്തുംകടവ് ക്ഷേത്രത്തിനും സെന്റ്.സെബാസ്റ്റ്യന്‍ പള്ളിക്കും വേണ്ടി ഏക്കറുകണക്കിന് സ്ഥലം വിട്ടുകൊടുത്തത് മുക്കം അനാഥാലയത്തിന്റെ സ്ഥാപകന്‍ വയലില്‍ മൊയ്ദീന്‍ കോയ ഹാജിയാണ്. ക്ഷേത്രത്തിനായി രണ്ടേക്കര്‍ സ്ഥലവും സെന്റ്.സെബാസ്റ്റ്യന്‍ പള്ളിക്കും അവരുടെ തന്നെ സ്‌കൂളിനുമായി പത്തേക്കര്‍ സ്ഥലവുമാണ് വിട്ടുകൊടുത്തിട്ടുള്ളത്. മനുഷ്യ ബന്ധങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ജാതിയുടേയും മതത്തിന്റേയും വേര്‍തിരിവില്ലാതെ എടുക്കുന്ന ഇത്തരം മാതൃകാ നിലപാടുകളാണ് മുക്കം അനാഥശാലയുടെ കരുത്ത്."
( മുക്കം യതീം ഖാനയുടെ യഥാര്‍ത്ഥ മുഖം - വിദ്യാ ലക്ഷ്മി )
http://bignewslive.com/real-face-of-yatheem-khana/
ആരും സാക്ഷ്യപ്പെടുത്തുന്ന ഒന്ന് മുക്കം വരെ പോയാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന പച്ചയാഥാര്‍ത്ഥ്യങ്ങളാണിവ.
അനാഥകളുടെ മുതലില്‍ നിന്നും ഒരു ഗ്ലാസ് പച്ചവെളളം പോലും കുടിക്കാത്ത,  ഇന്നു നമ്മള്‍ക്കൊക്കെ അത്ഭുതം തോന്നുന്ന രീതിയില്‍  വളരെ സൂക്ഷ്മത പാലിക്കുന്ന വ്യക്തിത്വങ്ങളാണ് അവ നടത്താന്‍ എല്പിക്കപ്പെട്ടിട്ടുള്ളതും. പരസ്യം ചെയ്യാന്‍ വേണ്ടി നന്മകള്‍  ചെയ്യുന്ന ഇന്നത്തെ സമൂഹത്തില്‍ ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറ്റേ കൈ അറിയാന്‍ പാടില്ല എന്ന മത നിര്‍ദേശം കാരണം ഇതൊന്നും ആരും അറിയുന്നില്ല എന്ന് മാത്രം.
ബാലവേല, അവയ മോഷണം, വില്‍പന, ചൂഷണം തുടങ്ങി കേള്‍ക്കുന്ന  ഏതെങ്കിലും ആരോപണത്തില്‍ കഴമ്പുണ്ടായിരുന്നു എങ്കില്‍ അത് പറയേണ്ടിയിരുന്നത് പഠിക്കുന്ന കുട്ടികളോ അവരുടെ രക്ഷിതാക്കളോ ആണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം പോലീസിനു കുട്ടികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ  അനാഥ ശാലക്കോ നടത്തിപ്പിനോ എതിരെ ഒരു പരാതിയും മൊഴിയും ലഭിച്ചിട്ടില്ല എന്നതാണ്. പഠിക്കാന്‍ വന്ന കുട്ടികള്‍ക്ക് പരാതി ഇല്ല, അവരുടെ മാതാപിതാക്കള്‍ക്ക് പരാതി ഇല്ല, അവരെ കൊണ്ട് വന്നവര്‍ക്ക് പരാതി ഇല്ല, അവരെ പഠിപ്പിക്കുന്നവര്‍ക്ക് പരാതി ഇല്ല, സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തുള്ളവര്‍ക്ക് പരാതിയില്ല, കേരള സര്‍ക്കാരിനു പരാതി ഇല്ല. ഓരോ പ്രാവശ്യവും കുട്ടികള്‍ നാട്ടിലേക്ക് പോയി തിരിച്ചു വരുമ്പോള്‍ ഇവിടത്തെ സൌകര്യങ്ങളും മറ്റും കേട്ടറിഞ്ഞു കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ കൂടെ വരുന്നു. ഇവിടെ കുട്ടികള്‍ക്ക് എന്തെങ്കിലും മോശമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ തിരിച്ചു വരില്ലല്ലോ. കുട്ടികളെ കാണാതാവുകയോ മറ്റൊ ഉണ്ടെങ്കില്‍ രക്ഷിതാക്കള്‍ കൂടുതല്‍ പേരെ ഇങ്ങോട്ടു അയക്കുന്നതിനു പകരം പരാതി പറയുമായിരുന്നു.
സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാനും വെള്ളം കലങ്ങിയാല്‍ വലയുമായിറങ്ങുന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുമുള്ള ശ്രമം കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക