Image

അബുദാബിയില്‍ `വേള്‍ഡ്‌ റോബട്ടിക്‌ ഒളിംപെയ്‌ഡ്‌ '

Published on 21 November, 2011
അബുദാബിയില്‍ `വേള്‍ഡ്‌ റോബട്ടിക്‌ ഒളിംപെയ്‌ഡ്‌ '
അബുദാബി: നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ റോബട്ടുകളുടെ ജോലികളും കളികളുമൊക്കെയായി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ `വേള്‍ഡ്‌ റോബട്ടിക്‌ ഒളിംപെയ്‌ഡ്‌ മല്‍സരം. അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനം ഇന്നു സമാപിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നു റോബട്ടിക്‌ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ മല്‍സരവേദിയായി ഈ പ്രദര്‍ശനം. പോരടിക്കുന്ന കായികതാരങ്ങളായും വൈവിധ്യമാര്‍ന്ന ജോലികളില്‍ ഏര്‍പ്പെടുന്ന വിദഗ്‌ധരായും യന്ത്രമനുഷ്യര്‍ മാറുന്നതു പ്രേക്ഷകരില്‍ അദ്‌ഭുതമുളവാക്കി.

ലഘുവായ പ്രവര്‍ത്തികള്‍ മുതല്‍ ഭാരമുള്ള ജോലികളും പ്രിന്റിങ്‌ ജോലികളും അനായാസം നിര്‍വഹിക്കുന്ന റോബട്ടുകള്‍ ഏറെപ്പേരെ ആകര്‍ഷിച്ചു. അബുദാബി ക്രൗണ്‍ പ്രിന്‍സ്‌ കോര്‍ട്ട്‌ ചീഫ്‌ ഷെയ്‌ഖ്‌ ഹമദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ രാജ്യാന്തരപ്രദര്‍ശനം ഉദ്‌ഘാടനം ചെയ്‌തു. അബുദാബി എമിറേറ്റിലെ വിവിധവിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും യന്ത്രമനുഷ്യരുടെ പ്രകടനം കാണാനെത്തിയിരുന്നു.
അബുദാബിയില്‍ `വേള്‍ഡ്‌ റോബട്ടിക്‌ ഒളിംപെയ്‌ഡ്‌ '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക