Image

സാജിദ്‌ ഖാനുമായി തമന്ന കടുത്ത പ്രണയത്തിലെന്ന്‌

Published on 06 June, 2014
സാജിദ്‌ ഖാനുമായി തമന്ന കടുത്ത പ്രണയത്തിലെന്ന്‌
തമിഴ്‌-ഹിന്ദി സൂപ്പര്‍ നായിക തമന്ന ബോളിവുഡിലെ പ്രമുഖ സംവിധായകനായ സാജിദ്‌ ഖാനുമായി തമന്ന കടുത്ത പ്രണയത്തിലാണെന്ന്‌ റിപ്പോര്‍ട്ട്‌.

സാജിദ്‌ സംവിധാനം ചെയ്യുന്ന ഹംഷക്കല്‍കസ്‌ എന്ന ചിത്രത്തിലാണ്‌ തമന്ന അഭിനയിക്കുന്നത്‌. ചിത്രീകരണത്തിനിടെ തമന്നയും സാജിദും പലേടത്തും കറങ്ങിനടക്കുകയായിരുന്നുവെന്നാണ്‌ കേള്‍ക്കുന്നത്‌. ഗോസിപ്പിനെതിരെ തമന്ന രംഗത്തെത്തുകയും തങ്ങള്‍ തമ്മില്‍ വെറും സൗഹദം മാത്രമാണുള്ളതെന്ന്‌ തറപ്പിച്ച്‌ പറയുകയും ചെയ്യുന്നുണ്ട്‌. പക്ഷേ പാപ്പരാസികള്‍ ഇത്‌ വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. അവര്‍ സദാ സാജിദിനെയും തമന്നയെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിനിടെ സാജിദും തമന്നയും ഒരു ഹോട്ടലില്‍ മുറിയെടുത്തതായി റിപ്പോര്‍ട്ടുണ്ട്‌.

തമിഴകത്ത്‌ മുന്‍നിരതാരങ്ങള്‍ക്കൊപ്പമെല്ലാം നായികയായി എത്തിയ തമന്ന അവിടെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായികനടിയാണ്‌.
സാജിദ്‌ ഖാനുമായി തമന്ന കടുത്ത പ്രണയത്തിലെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക