Image

ദിലീപ്‌ - മഞ്‌ജു വാര്യര്‍ വിവാഹമോചന ഹര്‍ജി ജൂലൈ 23ന്‌ കോടതി പരിഗണിക്കും

Published on 05 June, 2014
ദിലീപ്‌ - മഞ്‌ജു വാര്യര്‍ വിവാഹമോചന ഹര്‍ജി ജൂലൈ 23ന്‌ കോടതി പരിഗണിക്കും
കൊച്ചി: മഞ്‌ജുവാര്യരില്‍ നിന്നും വിവാഹമോചനം തേടി നടന്‍ ദിലീപ്‌ കുടുംബകോടതില്‍ നല്‍കി ഹര്‍ജി ജൂലൈ 23ന്‌ പരിഗണിക്കും. എറണാകുളം കുടുംബകോടതിയിലാണ്‌ ദിലീപ്‌ ഹരജി നല്‍കിയത്‌. വിചാരണ രഹസ്യമായിരിക്കണമെന്നും വിചാരണ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കരുതെന്നും ദിലീപ്‌ ഹരജിയില്‍ ആവശ്യപ്പെട്ടു.

ചലച്ചിത്ര താരമായതിനാലും പ്രായപൂര്‍ത്തിയാകാത്ത മകളുള്ളതിനാലും കേസ്‌ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കരുതെന്ന്‌ ദിലീപിന്‍െറ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. സഹാറ കേസിലെ വിധി ചൂണ്ടിക്കാട്ടിയുള്ള ആവശ്യം അംഗീകരിച്ച കോടതി കേസ്‌ വിവരങ്ങള്‍ പുറത്തുവിടരുതെന്ന്‌ ഉത്തരവിട്ടു. കേസ്‌ പരിഗണിക്കുന്ന ജൂലൈ 23ന്‌ ദിലീപും മഞ്‌ജുവും നേരിട്ട്‌ ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
ദിലീപ്‌ - മഞ്‌ജു വാര്യര്‍ വിവാഹമോചന ഹര്‍ജി ജൂലൈ 23ന്‌ കോടതി പരിഗണിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക