Image

വിക്രം ചിത്രത്തില്‍ സാമന്ത ഇരട്ട വേഷത്തില്‍

Published on 04 June, 2014
വിക്രം ചിത്രത്തില്‍ സാമന്ത ഇരട്ട വേഷത്തില്‍
വിക്രം നായകനാകുന്ന പുതിയ സിനിമയില്‍ ടോളിവുഡ്‌ നായിക സാമന്ത ഇരട്ട വേഷത്തില്‍ എത്തുന്നു. ഛായാഗ്രാഹകനായ വിജയ്‌ മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ഇ ഇടം മാറി ഇറങ്ങിയവന്‍ എന്ന ചിത്രത്തിലാണ്‌ സാമന്ത ഇരട്ട വേഷത്തില്‍ എത്തുന്നത്‌. പശുപതിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്‌. റോഡ്‌ മൂവി ആയതിനാല്‍ തന്നെ ചിത്രത്തിലെ മിക്ക സീനുകളിലും ഒരേ തരത്തിലുള്ള വസ്‌ത്രങ്ങളാവും വിക്രമും സാമന്തയും അണിയുക.

എ.ആര്‍.മുരുഗദോസും ഫോക്‌സ്‌ സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ്‌ മില്‍ട്ടന്റെ പുതിയ ചിത്രം നിര്‍മിക്കുന്നത്‌.

വിജയ്‌ നായകനാകുന്ന കത്തി, സൂര്യ നായകനാകുന്ന അന്‍ജാന്‍ എന്നീ സിനിമകളിലാണ്‌ സാമന്ത ഇപ്പോള്‍ അഭിനയിച്ചു വരുന്നത്‌
വിക്രം ചിത്രത്തില്‍ സാമന്ത ഇരട്ട വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക