Image

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സര്‍ക്കാര്‍ ഇടപെടല്‍: നായര്‍ സൊസൈറ്റി (എന്‍.എ) ടെലി സെമിനാര്‍ നടത്തുന്നു

സുധാ കര്‍ത്താ Published on 03 June, 2014
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സര്‍ക്കാര്‍ ഇടപെടല്‍: നായര്‍ സൊസൈറ്റി (എന്‍.എ) ടെലി സെമിനാര്‍ നടത്തുന്നു
ഹൈന്ദവ ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതും ഭരണം നടത്തുന്നതും, മതസ്വാതന്ത്ര്യത്തിനും സംരക്ഷണത്തിലും എത്രമാത്രം സ്വാധീനിക്കുന്നുവെന്നതിനെക്കുറിച്ചും നായര്‍ സൊസൈറ്റ്‌ (എന്‍.എ) ടെലി സെമിനാര്‍ നടത്തുന്നു. ജൂണ്‍ 15-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ എട്ടുമണിക്ക്‌ (ഈസ്റ്റേണ്‍ സമയം) ആണ്‌ ടെലി സെമിനാര്‍.

രത്‌നശേഖരങ്ങളും സ്വര്‍ണ്ണക്കട്ടികളും നിറഞ്ഞ നിലവറകള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുണ്ടെന്ന്‌ വാര്‍ത്ത വന്നപ്പോള്‍ രാഷ്‌ട്രീയ-സാമൂഹ്യതലങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഭരണകാര്യങ്ങളില്‍ രാജ കുടുംബത്തെ പരോക്ഷമായി വിമര്‍ശിക്കുകയും, മറ്റ്‌ വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കുകയും ചെയ്‌തിരുന്നു. ക്ഷേത്രഭരണം ഇന്ന്‌ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്‌. ഇത്തരം രാഷ്‌ട്രീയ ഇടപെടല്‍ ഏത്‌ മതസ്ഥാപനത്തിനും എത്രമാത്രം ഭീഷണിയാകുമെന്നതാണ്‌ ചര്‍ച്ചാവിഷയം. മതമേതുമായിക്കോട്ടെ, മാറിവരുന്ന രാഷ്‌ട്രീയ നിലപാടുകളും, രാഷ്‌ട്രീയ ഇടപെടുലുകളും മതസ്ഥാപനങ്ങള്‍ക്ക്‌ എത്രമാത്രം ഭീഷണി ഉയര്‍ത്തുന്നുവെന്നതും ചര്‍ച്ചാവിഷയമാണ്‌.

നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ രണ്ടാം കണ്‍വന്‍ഷന്‍ ജൂണ്‍ 8,9 തീയതികളില്‍ വിര്‍ജീനിയ അലക്‌സാണ്ട്രിയയിലെ ഹില്‍ട്ടണ്‍ ഹോട്ടലിലാണ്‌ അരങ്ങേറുന്നത്‌. സമുദായാംഗങ്ങളുടെ ആത്മവിശ്വാസം വളര്‍ത്തുകയും സാമൂഹ്യ മുഖ്യധാരയില്‍ പങ്കാളിയാകുകയും ചെയ്‌ത മന്നത്തു പത്മനാഭന്റെ സ്‌മരണകളുണര്‍ത്തുന്നതാണ്‌ ഈ നായര്‍ സംഗമം.

ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ്‌ ടെലി കോണ്‍ഫറന്‍സ്‌. ടെലി സെമിനാറിന്റെ ഫോണ്‍നമ്പരുനും ആക്‌സസ്‌ കോഡിനും ബന്ധപ്പെടുക: സുധാ കര്‍ത്താ (215 831 1095), സനല്‍ ഗോപി (410 531 7694).

ഇമെയില്‍: sudakartha@aol.com
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സര്‍ക്കാര്‍ ഇടപെടല്‍: നായര്‍ സൊസൈറ്റി (എന്‍.എ) ടെലി സെമിനാര്‍ നടത്തുന്നു
Join WhatsApp News
Viswanathan P.V. 2014-06-03 12:58:03
"...രത്നശേഖരങ്ങളും സ്വർണക്കട്ടികളും നിറഞ്ഞ നിലവറകൾ ശ്രീ പത്മനാഭ ക്ഷേത്രത്തിലുണ്ടെന്നു വാർത്ത വന്നപ്പോൾ രാഷ്ട്രീയ-സാമൂഹ്യ തലങ്ങളിൽ വളരെയധികം ശ്രദ്ധിക്ക്പ്പെട്ടു..."

അതു തന്നെയാണല്ലോ ക്ഷേത്ര ഭരണം സര്ക്കാരിന്റെ കയ്യിൽ വന്നതോടെ മതസ്ഥാപനങ്ങൾക്കതു ഭീഷണി ഉണ്ടാക്കുമെന്ന് പറഞ്ഞു എൻ എസ് എസ്സും ശ്രദ്ധയോടെ സെമിനാർ ഉണ്ടാക്കുന്നത്‌ ?

ക്ഷേത്രത്തിലെ മേൽപ്പറഞ്ഞ നിലവറകളിൽ നിറഞ്ഞു കിടക്കുന്ന സ്വത്തുക്കൾ ഭക്തന്മാരുടെ വട്ടിപ്പണമോ മറ്റു സംഭാവനകളോ അല്ല  മറിച്ച്, മുൻരാജാക്കന്മാർ മുൻപു നടത്തിയ പരസ്പര മത്സരത്തിലും വെട്ടിപ്പിടുത്തതിലും കവർന്നെടുത്ത സ്വത്തുക്കൾ പാത്തു വെച്ചിരുന്നതു (പുതിയ കൊച്ചു രാജാക്കന്മാർ പോലും കാണാതെ കിടന്നതു) അടുത്തകാലത്തു കണ്ടുപിടിക്കപ്പെട്ട മുതലുകളാണ്.  ഒരു ഫ്രാഡു  സമൂഹത്തിൽ അതു സുരക്ഷിതമല്ലാ എന്നു തിരിച്ചറിഞ്ഞതോടെ ക്ഷേത്രസമിതിയിലും രാജകുടുംബങ്ങളുടെ ആധിപത്യങ്ങളിലും മാറ്റങ്ങൾ വരുത്തി കോടതി തീരുമാനിച്ചുണ്ടാക്കിയതാണ് പുതിയ ഭരണസമിതി. ഹിന്ദുക്കൾ പൊതുവെ അതംഗീകരിച്ചിട്ടുമുണ്ട്. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ  തികച്ചും ക്ലീൻ ആയിട്ടുള്ള ഒരു നിലപാടാണ് ഇതു വരെ സ്വീകരിച്ചിട്ടുള്ളതും. ജില്ലാ ജഡ്ജി ഭരണസമിതി അദ്ധ്യക്ഷനാവണമെന്നും, അതൊരു ഹിന്ദു തന്നെയായിരിക്കണമെന്നു നിർദ്ദേശം വെച്ചതും സർക്കാർ തന്നെയായിരുന്നു. ക്ഷേത്രത്തിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, എഡ്യൂക്കേഷൻ ഡയറക്ട്രായ കെ. എൻ. സതീഷ്‌ കുമാർ ഐ.എ. എസ്. (മുൻ ദേവസ്വം ബോർഡു കമ്മീഷണർ) ആണ്. തന്ത്രി സതീശൻ നമ്പൂതിരിയേയും ഭരണസമിതിയിൽ സുപ്രീം കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്.
        
ഒരു ജാതി സംഘടനയായ എൻ എസ് എസ്  ഹിന്ദുക്കളിൽത്തന്നെ ഒരു വലിയ വിഭാഗത്തോട് ബന്ധപ്പെടാനോ കൂട്ടുചേർന്നു ജീവിക്കാനോ തയ്യാറാവാത്ത (വിവാഹബന്ധത്തിനോ, എന്തിന്, ഒന്നിച്ചു ചേർന്നു ആഹാരം കഴിക്കുന്നതു പോലും വെറുക്കുന്ന) സ്വയമൊരു ഉയർന്ന ജാതിയെന്നു ധരിച്ചു സ്വന്തം വള്ളത്തിൽ കിണഞ്ഞു തുഴയുന്ന പുഷ്കരന്മാരാണ്, അമേരിക്കയില്പോലും! ക്ഷേത്ര ഫണ്ടിന്റെയും സ്വത്തിന്റെയും കാര്യത്തിൽ അവരുടെ ഉദ്ദേശങ്ങളും താല്പര്യങ്ങളും അതിനാൽ ബഹുഭൂരിപക്ഷം വരുന്ന ഇതര ഹിന്ദുക്കളുടെ താല്പര്യത്തിനു ചേർന്നതാവില്ല. വൻപിച്ച ശക്തിയോടെ വളർന്നു വികസിക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളും പുലയ -പറയ - അരയ സമൂഹങ്ങളിൽപ്പെട്ട ഹിന്ദുമത വിശ്വാസികളും കൂട്ടുചേർന്ന്  രാജ ഭക്തരായ എൻ. എസ്. എസ്സുണ്ടാക്കാക്കാൻ ശ്രമിക്കുന്ന, അവരുടെ അഭിവൃദ്ധിക്ക് മാത്രം ലക്‌ഷ്യം വെച്ചുള്ള ഏതു തീരുമാനത്തെയും എതിർക്കാൻ തയ്യാറാവേണ്ടതുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക