Image

പോസ്റ്ററില്‍ ദേശീയ പതാക: മല്ലിക വീണ്ടും വിവാദത്തില്‍

Published on 03 June, 2014
പോസ്റ്ററില്‍ ദേശീയ പതാക: മല്ലിക വീണ്ടും വിവാദത്തില്‍
ബോളിവുഡിലെ സുന്ദരി മല്ലിക ഷെരാവത്ത്‌ വീണ്‌ടും വിവാദത്തില്‍. മല്ലിക നായികയായ ഡേര്‍ട്ടി പൊളിറ്റിക്‌സ്‌ എന്ന പുതിയ ചിത്രത്തില്‍ അര്‍ദ്ധനഗ്‌നയായി ശരീരത്തില്‍ ഇന്ത്യന്‍ പതാകയുടേതിന്‌ സമാനമായ നിറത്തിലുള്ള തുണി ചുറ്റി കൈയിലൊരു സിഡിയുമായി ചുവന്ന ബീക്കണ്‍ ലൈറ്റുള്ള കാറിനു മുകളില്‍ ഇരിക്കുന്ന മല്ലികയുടെ ചിത്രമാണ്‌ പോസ്റ്ററി ലുള്ളത്‌. മല്ലികയുടെ ഇരിപ്പ്‌ രാജസ്ഥാന്‍ അസംബ്ലി കെട്ടിടത്തിന്റെ പശ്ചാത്തലത്തി ലാണ്‌. ത്രിവര്‍ണവും രാജസ്ഥാന്‍ നിയമസഭാ കെട്ടിടവും എല്ലാം കൂടി കണ്‌ടതോടെ ചിത്രത്തിലെ പോസ്‌റ്ററുകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്‌.

രാജസ്ഥാനിലെ ജോധ്‌പൂരില്‍ നിന്നു റിപ്പോര്‍ട്ട്‌ ചെയ്‌ത ഭന്‍വാരി ദേവി ലൈം ഗിക വിവാദത്തെ കേന്ദ്രമാ ക്കിയാണ്‌ ചിത്രമൊരുക്കി യിരിക്കുന്നത്‌. ചിത്രത്തില്‍ ഭന്‍വാരി ദേവിയായിട്ടാണ്‌ മല്ലിക അഭിനയിക്കുന്നത്‌. ഓംപുരി, അനുപംഖേര്‍, നസ്‌റുദ്ദീന്‍ ഷാ, ജാക്കി ഷറോഫ്‌ എന്നിവരെല്ലാം ചിത്ര ത്തില്‍ അഭിനയിക്കുന്നുണ്‌ട്‌. കെസി ബൊകാഡിയയാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.
പോസ്റ്ററില്‍ ദേശീയ പതാക: മല്ലിക വീണ്ടും വിവാദത്തില്‍പോസ്റ്ററില്‍ ദേശീയ പതാക: മല്ലിക വീണ്ടും വിവാദത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക