Image

നര്‍ഗീസ്‌ ഫക്രി തമിഴ്‌ സിനിമയില്‍ ഐറ്റം നമ്പര്‍ ചെയ്യും

Published on 02 June, 2014
നര്‍ഗീസ്‌ ഫക്രി തമിഴ്‌ സിനിമയില്‍ ഐറ്റം നമ്പര്‍ ചെയ്യും
ബോളിവുഡ്‌ സുന്ദരി നര്‍ഗീസ്‌ ഫക്രി തമിഴ്‌ സിനിമയില്‍ ഐറ്റം നമ്പര്‍ ചെയ്യുന്നു. പ്രശാന്തിന്റെ പുതിയ ചിത്രം സാഹസത്തിനുവേണ്‌ടിയാണ്‌ നര്‍ഗീസ്‌ നൃത്തം ചെയ്യുന്നത്‌. ജൂണ്‍ മാസം പകുതിയോടെ ഈ നൃത്തത്തിന്റെ ഷൂട്ടിംഗ്‌ നടക്കും. ഐറ്റം നമ്പര്‍ നൃത്തത്തിനുവേണ്‌ടി ഇന്ത്യയിലെ പ്രമുഖ കോറിയോഗ്രാഫര്‍മാരാണ്‌ നൃത്തം ചിട്ടപ്പെടുത്തുക. പ്രശാന്തു തന്നെയാണ്‌ ഈ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്‌.

ത്യാഗരാജന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ അരുണ്‍ രാജ്‌ വര്‍മയാണ്‌. തെലുങ്ക്‌ എഴുത്തുകാരനും സംവിധായകനുമായ ത്രിവിക്രം ശ്രീനിവാസ്‌ ആണ്‌ ഈ ചിത്രത്തിനുവേണ്‌ടി തിരക്കഥ എഴുതിയിരിക്കുന്നത്‌. ഛായാഗ്രഹണം ശക്തി ശരവണന്‍, സംഗീതം ദേവി ശ്രീ പ്രസാദ്‌. സെപ്‌റ്റംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ബോളിവുഡിലെ ഹോട്ട്‌ നടി സണ്ണി ലിയോണ്‍ വടകറി എന്ന ചിത്രത്തിനുവേണ്‌ടി ഐറ്റം നമ്പര്‍ ഡാന്‍സു ചെയ്‌തിരുന്നു.
നര്‍ഗീസ്‌ ഫക്രി തമിഴ്‌ സിനിമയില്‍ ഐറ്റം നമ്പര്‍ ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക