Image

നായകന്‌ ചുറ്റും നടന്നുപോകുന്ന കഥാപാത്രം താത്‌പര്യമില്ല: ഭാമ

Published on 01 June, 2014
നായകന്‌ ചുറ്റും നടന്നുപോകുന്ന കഥാപാത്രം താത്‌പര്യമില്ല: ഭാമ
ചിത്രത്തില്‍ നായകന്‌ ചുറ്റും മാത്രം നടന്ന്‌, വന്നുപോകുന്ന കഥാപാത്രമാകാനും തനിക്ക്‌ താത്‌പര്യമില്ലെന്ന്‌ നടി ഭാമ പറഞ്ഞു. ഒരുപാട്‌ സിനിമകള്‍ ചെയ്യാതെ, ചെയ്യുന്ന സിനിമകളില്‍ സജീവ സാന്നിധ്യം അറിയിക്കാനാണ്‌ ആഗ്രഹം ഭാമ പറഞ്ഞു. കൊന്തയും പൂണൂലും അതിനുള്ളൊരു തുടക്കം മാത്രമായിരുന്നു. പുതിയ ചെറുപ്പക്കാര്‍ വ്യത്യസ്‌തമായ രീതിയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അത്‌ ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്‌. കന്നടസിനിമയില്‍ ഇപ്പോള്‍ സജീവമാണ്‌. പക്ഷെ നമ്മുടെ നാട്ടില്‍ അതൊന്നും അറിയുന്നില്ല. സ്വയം ഒരു ഗ്യാപ്പ്‌ മലയാള സിനിമയില്‍ കൊടുത്തു എന്ന്‌ തോന്നുന്ന സാഹചര്യത്തില്‍ നായികാ പ്രാധാന്യമുള്ള സിനിമകളിലൂടെ സാന്നിധ്യം അറിയിക്കുമെന്നും ഭാമ വ്യക്തമാക്കി.

ഇപ്പോള്‍ ഇന്ദ്രജിത്തിനൊപ്പം അഭിനയിച്ച 'നാക്കു പെന്റ നാക്കു ടെക്ക' എന്ന ചിത്രത്തിന്റെ റിലീസിനാണ്‌ കാത്തിരിക്കുകയാണ്‌ ഭാമ. ആഫ്രിക്കയില്‍ വച്ച്‌ ചിത്രീകരിച്ച ചിത്രത്തിന്റെ പ്രമേയം ഒരു സ്‌ത്രീയുടെ കാഴ്‌ചപ്പാടിലൂടെയുള്ള ദാമ്പത്തിക ജീവിതമാണ്‌. അന്യഭാഷാ സിനിമകളില്‍ അഭിനയിക്കുന്നതോടെ സിനിമയെ കൂടുതല്‍ ഗൗരവമായി കാണാനും പ്രഫഷണലായി കാണാനും പഠിച്ചെന്ന്‌ ഭാമ പറഞ്ഞു.
നായകന്‌ ചുറ്റും നടന്നുപോകുന്ന കഥാപാത്രം താത്‌പര്യമില്ല: ഭാമ
നായകന്‌ ചുറ്റും നടന്നുപോകുന്ന കഥാപാത്രം താത്‌പര്യമില്ല: ഭാമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക