Image

ലാസ്‌വേഗസില്‍ വാഴ്‌ത്തപ്പെട്ട മദര്‍ തെരേസായുടെ തിരുനാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 21 November, 2011
ലാസ്‌വേഗസില്‍ വാഴ്‌ത്തപ്പെട്ട മദര്‍ തെരേസായുടെ തിരുനാള്‍
ലാസ്‌വേഗസ്‌: ലാസ്‌വേഗസിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം വാഴ്‌ത്തപ്പെട്ട മദര്‍ തെരേസായുടെ തിരുനാള്‍ ഈവര്‍ഷം നവംബര്‍ 26-ന്‌ ശനിയാഴ്‌ച ഹെന്‍ഡേഴ്‌സണിലുള്ള സെന്റ്‌ തോമസ്‌ മൂര്‍ കത്തോലിക്കാ പള്ളിയില്‍ വെച്ച്‌ കൊണ്ടാടുന്നു. പത്തുമണിക്കുള്ള ആഘോഷകരമായ തിരുനാള്‍ കുര്‍ബാനയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ഫാ. മാര്‍ട്ടിന്‍ വരിയ്‌ക്കാനിക്കല്‍, റവ.ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപറമ്പില്‍, റവ.ഫാ. കുര്യാക്കോസ്‌ വാടാന എന്നിവരായിരിക്കും കാര്‍മ്മികര്‍.

കുര്‍ബാനയ്‌ക്കുശേഷം ലദീഞ്ഞ്‌, നേര്‍ച്ചകാഴ്‌ച സമര്‍പ്പണം, ആഘോഷകരമായ തിരുനാള്‍ പ്രദക്ഷിണം എന്നിവയുണ്ടായിരിക്കും. തിരുകര്‍മ്മങ്ങള്‍ക്കുശേഷം വേദപാഠ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ കുര്യാക്കോസ്‌ വാടാന (ഡയറക്‌ടര്‍ 617 717 4018), വല്‍സമ്മ ജോണ്‍ (പ്രസിഡന്റ്‌ 702 813 2634), ജോസ്‌ ഓണാട്ട്‌ (സെക്രട്ടറി 702 427 5826). വെബ്‌സൈറ്റ്‌: www.syromalabarlasvegas.com
ലാസ്‌വേഗസില്‍ വാഴ്‌ത്തപ്പെട്ട മദര്‍ തെരേസായുടെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക