Image

വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനം പ്രായോഗികജ്ഞാനം: ഇന്നസെന്റ്

Published on 30 May, 2014
വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനം പ്രായോഗികജ്ഞാനം: ഇന്നസെന്റ്
കൊച്ചി: രാഷ്ട്രീയപ്രവര്‍ത്തകന്റെ വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനം അയാളുടെ പ്രായോഗികജ്ഞാനമാണെന്ന് ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ്. എറണാകുളം പ്രസ്ക്ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ക്ലാസ് മുറിയില്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ അറിവ് പുറത്തുനിന്നു ലഭിക്കും. ഈ പ്രായോഗിക അറിവാണ് പ്രധാനം. അവര്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. എനിക്ക് സ്മൃതി ഇറാനിയുടെ പകുതി വിദ്യാഭ്യാസമേ ഉള്ളൂ. എന്നേക്കാളും കുറവാണ് കാമരാജിന്റെ വിദ്യാഭ്യാസം. അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായില്ലെ. അതുകൊണ്ട് വിദ്യാഭ്യാസ യോഗ്യതയിലോ സര്‍ട്ടിഫിക്കറ്റിലോ ഒന്നും വലിയ കാര്യമില്ല. നല്ല വിദ്യാഭ്യാസമുള്ളവര്‍ അവരേക്കാള്‍ മോശപ്പെട്ട വിദ്യാഭ്യാസമുള്ളവരുടെ കീഴില്‍ ജോലി ചെയ്യുന്നതു കാണാം-ഇന്നസെന്റ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വഴക്കുണ്ടാകേണ്ട കാര്യമില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. നമുക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറഞ്ഞ് നേടിയെടുക്കാമല്ലോ. ഡെല്‍ഹിയില്‍ പരിചയക്കാര്‍ കുറേപ്പേരുണ്ട്. ഞാന്‍ ചെയ്ത നിരവധി വേഷങ്ങള്‍ ഹിന്ദിയില്‍ ചെയ്ത പരേഷ് റാവല്‍ പാര്‍ലമെന്റിലുണ്ട്. ഇതൊക്കെ സഹായകരമാണ്-ഇന്നസെന്റ് പറഞ്ഞു.

Innocent backs Smriti Irani on educational qualifications

 (16:50)  Kochi, May 30 (IANS) New HRD Minister Smriti Irani, caught in a controversy over her educational qualifications, Friday received unexpected support from new Lok Sabha member and comedian Innocent who represents Chalakudy in Kerala.

Innocent contested as a Left-supported independent candidate and defeated Congress veteran P.C. Chacko in his debut general polls.

He told reporters here Friday that what matters most is not the level of educational qualifications, but the grasping power and level of understanding things.

"Assume a person knows 18 languages but what is the use if he speaks nonsense," said Innocent, which left the media persons in splits.

Innocent, 69, who has acted in more than 500 films in a career spanning over four decades, has studied only up to Class VIII but all through his election campaign prided in his education.

"For a politician, what matters is his practical wisdom, which is of utmost importance and not his level of education. Also what one learns in life is more important than what one learns from text books. Former Tamil Nadu Chief Minister K. Kamaraj did not study till Class VIII, which I have done," he pointed out.

Recently when he was asked in parliament in which language he will speak, the comedian shot back, saying: "I have acted in three Hindi films and also essayed roles in Kannada movies. So, if anyone has a doubt, please send him to me and I will clear his queries," he said.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക