Image

തോമസ്‌ ടി. ഉമ്മന്‌ ജെ.എഫ്‌.എയുടെ വിജയാശംസകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 28 May, 2014
തോമസ്‌ ടി. ഉമ്മന്‌ ജെ.എഫ്‌.എയുടെ വിജയാശംസകള്‍
ന്യൂയോര്‍ക്ക്‌: ഫോമയുടെ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന തോമസ്‌ ടി. ഉമ്മന്‌ ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ)യുടെ എല്ലാവിധ പിന്തുണയും നല്‍കുന്നതായിരിക്കുമെന്ന്‌ സംഘടനയുടെ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍ ഒരു ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചു. തോമസ്‌ ടി. ഉമ്മന്‍ ജെ.എഫ്‌.എയുടെ ഒരു ഡയറക്‌ടര്‍കൂടിയാണ്‌. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ തോമസ്‌ ടി. ഉമ്മനെപ്പോലെ കരുത്തനായ ഒരു നേതാവ്‌ ഉണ്ടെന്നു തോന്നുന്നില്ല.

2010-ല്‍ വിസ, പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ നിയമങ്ങളുടെ പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജനത പൊറുതിമുട്ടിയപ്പോള്‍ അതിനെതിരേ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിക്ഷേധ റാലി സംഘടിപ്പിച്ചപ്പോഴും, പിന്നീട്‌ ന്യൂയോര്‍ക്കില്‍ ആനന്ദ്‌ ജോണിന്‌ നീതി ലഭിക്കുവാന്‍ വേണ്ടി പലപ്പോഴും ജനങ്ങളെ സംഘടിപ്പിക്കുന്നതിനും, കോടതിയില്‍ പോകുന്നതിനും എല്ലാം തന്നോടൊപ്പം കൈകോര്‍ത്ത്‌ പിടിച്ചുനിന്നു പ്രവര്‍ത്തിച്ച തോമസ്‌ ടി. ഉമ്മന്‍ ഫോമ എന്ന പ്രസ്ഥാനത്തിനു ഒരു വന്‍ മുതല്‍ക്കൂട്ടുതന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ലെന്നു തോമസ്‌ കൂവള്ളൂര്‍ പറഞ്ഞു.

2013- ജൂലൈ 21-ന്‌ അമേരിക്കയില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി രാജ്യവ്യാപകമായി ഫെഡറല്‍ ബില്‍ഡിംഗുകളുടെ മുന്നില്‍ പ്രകടനം നടത്താനുള്ള റവ. അല്‍ഷാര്‍പ്‌ടന്റെ ആഹ്വാനമനുസരിച്ച്‌ ന്യൂജേഴ്‌സിയിലുള്ള ന്യൂവാര്‍ക്കിലെ ഫെഡറല്‍ ബില്‍ഡിംഗിനു മുന്നില്‍ മറ്റ്‌ ജെ.എഫ്‌.എ പ്രവര്‍ത്തകരോടൊപ്പം മുന്‍നിരയില്‍ തന്നെ തോമസ്‌ ടി.ഉമ്മനും ഉണ്ടായിരുന്നു. കൂടാതെ ഹഡ്‌സണ്‍ നദിയിലുണ്ടായ ബോട്ട്‌ അപകടത്തില്‍ ജോജോ ജോണിനു നീതി ലഭിക്കാന്‍ റോക്ക്‌ലാന്റില്‍ ജെ.എഫ്‌.എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിക്ഷേധ പ്രകടനത്തിലും തോമസ്‌ ടി. ഉമ്മന്‍ തന്റെ കഴിവ്‌ തെളിയിച്ചു.

തോമസ്‌ ടി. ഉമ്മന്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി സമൂഹത്തിനുവേണ്ടി ചെയ്‌തിട്ടുള്ള നിരവധി സേവനങ്ങള്‍ കണക്കിലെടുത്ത്‌ അദ്ദേഹത്തെ എതിരില്ലാതെ തന്നെ ഫോമയുടെ സെക്രട്ടറി പദവിയിലേക്ക്‌ തെരഞ്ഞെടുക്കുന്നതായിരിക്കും ഫോമ എന്ന സംഘടനയ്‌ക്ക്‌ ഏറ്റവും ഉചിതമായിട്ടുള്ളത്‌. പ്രവര്‍ത്തന രംഗത്ത്‌ തന്റെ പ്രാഗത്ഭ്യം തെളിയിച്ച തോമസ്‌ ടി. ഉമ്മന്‌ ജസ്റ്റീസ്‌ ഫോര്‍ ഓള്‍ എന്ന സംഘടനയുടെ പേരില്‍ എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു. ജെ.എഫ്‌.എ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.
തോമസ്‌ ടി. ഉമ്മന്‌ ജെ.എഫ്‌.എയുടെ വിജയാശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക