Image

മഞ്‌ജു വാര്യര്‍ തമിഴിലേക്ക്‌ കടക്കുന്നതായി റിപ്പോര്‍ട്ട്‌

Published on 31 May, 2014
മഞ്‌ജു വാര്യര്‍ തമിഴിലേക്ക്‌ കടക്കുന്നതായി റിപ്പോര്‍ട്ട്‌
പ്രശസ്‌ത നടി മഞ്‌ജു വാര്യര്‍ ടോളിവുഡിലേക്ക്‌ കടക്കുന്നതായി റിപ്പോര്‍ട്ട്‌.
സൂപ്പര്‍ നടന്‍ സൂര്യ നായകനാകുന്ന ചിത്രത്തില്‍ താന്‍ കരാര്‍ ഒപ്പിടുമെന്ന്‌ മഞ്‌ജു പറഞ്ഞതായി ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 14 വര്‍ഷത്തിന്‌ ശേഷം സിനിമാരംഗത്തു മടങ്ങിയെ ത്തിയ മഞ്‌ജുവിന്‌ മുമ്പില്‍ 25 ഓളം സിനിമയില്‍ അഭിനയിക്കാനുളള ഓഫറുകളാണ്‌ എത്തിയിരിക്കുന്നതത്രേ.

തിരിച്ചുവരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴ്‌ തെലുങ്ക്‌ ചിത്രങ്ങളാണ്‌ മഞ്‌ജുവിനെ കാത്തിരിക്കുന്നത്‌. തെലുങ്കില്‍ നാനിക്കൊപ്പവും തെലുങ്ക്‌ സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയ്‌ക്കൊപ്പവും മഞ്‌ജു വാര്യര്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്‌ട്‌. നാനിയ്‌ക്കൊപ്പം അഭിനയിക്കുന്ന കാര്യം ഒരു അഭിമുഖത്തില്‍ മഞ്‌ജു തന്നെ വ്യക്തമാക്കിയതായി ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു

മഞ്‌ജുവിന്റേതായി പുറത്തിറങ്ങിയ ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിന്‌ സ്‌ത്രീ പ്രകേഷകരില്‍ നിന്ന്‌ നല്ല പ്രതികരണം ലഭിച്ചിരുന്നു.
മഞ്‌ജു വാര്യര്‍ തമിഴിലേക്ക്‌ കടക്കുന്നതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക