Image

ലിയോ ടോള്‍സ്റ്റോയ്‌: സ്‌മരണാദിനം: നവംബര്‍ 20 (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)

Published on 20 November, 2011
ലിയോ ടോള്‍സ്റ്റോയ്‌: സ്‌മരണാദിനം: നവംബര്‍ 20 (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)
നിരന്തരാന്തരം
നരകഥാമാനം
നിരുപമം
വിരചനാരാജരാജേശ്വരാ.

Leo Tolstoy Timeline:

1828- Leo Tolstoy was born on 28 August.

1844- He enrolled into Kazan University.

1847- He dropped out of the University.

1851- He went to Chechnya to join the military service.

1852- His first novel Childhood was published.

1855- He left army.

1859- Tolstoy established a school for peasants’ children at Yasnaya.

1860- His elder brother Nikolay died on 20 September.

1861- Tolstoy became Justice of the Peace.

1862- He married Sofia Andreyevna Behrs on 24 September.

1863- His masterpiece War and Peace was first published.

1876- Anna Karenina was first published in the Russian Herald.

1879- He wrote his confession.

1893- The Kingdom of God is Within You was published.

1901- Tolstoy renounced the authority of Orthodox Church.

1910- Tolstoy left home with his daughter Alexandra on 28 October.

1910- He died on 20 November.


ലിയോ നിക്കോളെവിച്ച്‌ ടോള്‍സ്‌റ്റോയ്‌ (സെപ്‌റ്റംബര്‍ 9, 1828 നവംബര്‍ 20, 1910) റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്‌തനായി. റഷ്യന്‍ ജീവിതത്തിന്റെ തനതായ ആവിഷ്‌കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്‌നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരില്‍ ടോള്‍സ്‌റ്റോയിയുടെ രചനകള്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയില്‍, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തില്‍ അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്‍കി. അഹിംസാമാര്‍ഗ്ഗം പിന്തുടര്‍ന്ന മഹാത്മാ ഗാന്ധി,മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ തുടങ്ങിയവര്‍, വലിയൊരളവോളം അദ്ദേഹത്തോട്‌ ആശയപരമായി കടപ്പെട്ടിരിക്കുന്നു.

ജനനം, ആദ്യകാലജീവിതം

പടിഞ്ഞാറന്‍ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്‌നയ പോല്യാനയിലാണ്‌ ടോള്‍സ്‌റ്റോയി ജനിച്ചത്‌. അഞ്ചു മക്കളില്‍ നാലാമത്തവനായിരുന്ന അദ്ദേഹത്തിന്‌ രണ്ടുവയസ്സാകുന്നതിനു മുന്‍പ്‌ അമ്മയും ഒന്‍പതാമത്തെ വയസ്സില്‍ പിതാവും മരിച്ചു. ബന്ധുക്കളുടെ സംരക്ഷണത്തില്‍ വളര്‍ന്ന ടോള്‍സ്‌റ്റോയി കസാന്‍ സര്‍വകലാശാലയില്‍ നിയമവും പൗരസ്‌ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല. പഠനം ഇടക്കുവച്ചു മതിയാക്കിയ അദ്ദേഹം മോസ്‌കോയിലും സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗിലുമായി കുറേക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു.

സൈന്യസേവനം, ആദ്യരചനകള്‍

ജീവിതത്തിന്റെ ആദ്യകാലമത്രയും ഉന്നതമായ ആദര്‍ങ്ങള്‍ക്കും അവയ്‌ക്കു നിരക്കാത്ത ജീവിതത്തിനും ഇടക്കു ചാഞ്ചാടുകയായിരുന്ന ടോള്‍സ്‌റ്റോയി ചൂതാട്ടം വരുത്തി വച്ച കടത്തില്‍ നിന്നു രക്ഷപ്പെടാനായി 1851ല്‍ മൂത്ത സഹോദരനൊപ്പം കോക്കെസസിലെത്തി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. ക്രീമിയന്‍ യുദ്ധത്തില്‍ ഒരു പീരങ്കിസേനാവിഭാത്തിന്റെ തലവാനായി അദ്ദേഹം പങ്കെടുത്തു. 185455ല്‍ ഉപരോധത്തിനുവിധേയമായ സെബാസ്‌റ്റോപോള്‍ എന്ന തുറമുഖനഗരത്തിന്റെ പ്രതിരോധത്തിന്‌ ടോള്‍സ്‌റ്റോയിയും ഉണ്ടായിരുന്നു . ഇക്കാലത്ത്‌ തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോള്‍സ്‌റ്റോയിയുടെ ആദ്യത്തെ പ്രധാന രചന. അത്‌ അദ്ദേഹത്തെ എഴുത്തുകാരനെന്നുള്ള നിലയില്‍ ശ്രദ്ധേയനാക്കി. സൈന്യത്തില്‍ വിരമിച്ചശേഷം 1857ല്‍ ടോള്‍സ്‌റ്റോയി ഫ്രാന്‍സ്‌, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്റ്‌ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യൂറോപ്യന്‍ പര്യടനത്തിനൊടുവില്‍ യാസ്‌നിയ പോല്യാനായില്‍ തിരികെയെത്തിയ അദ്ദേഹം അവിടെ താമസമാക്കി, കര്‍ഷകരുടെ കുട്ടികള്‍ക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു.

വിവാഹം, കുടുംബം

1862ല്‍ 34 വയസ്സുള്ളപ്പോള്‍, ഒരു സുഹൃത്തിന്റെ സഹോദരി, 19 വയസ്സുള്ള സോഫിയ അഡ്രീനയെ അദ്ദേഹം വിവാഹം കഴിച്ചു. ടോള്‍സ്‌റ്റോയി കൃതികളുടെ കയ്യെഴുത്തുപ്രതികള്‍ തയ്യാറാക്കുകയും മറ്റും ചെയ്‌ത സോഫിയ, ഭാര്യയെന്നതിനുപുറമേ അദ്ദേഹത്തിന്റെ വിശ്വസ്‌തയായ സെക്രട്ടറിയുടേയും കൂടി ആയിരുന്നു. യുദ്ധവും സമാധാനവും എന്ന ബൃഹത്‌കൃതി അവര്‍ ഏഴുവട്ടം പകര്‍ത്തി എഴുതിയിട്ടുണ്ടെന്ന്‌ പറയപ്പെടുന്നു. ടോള്‍സ്‌റ്റോയ്‌ ദമ്പതിമാര്‍ക്ക്‌ പതിമൂന്നു കുട്ടികള്‍ ജനിച്ചു. വിവാഹത്തിനുമുന്‍പു ടോള്‍സ്‌റ്റോയി, തന്റെ പൂര്‍!വകാലജീവിതം രേഖപ്പെടുത്തിയിരുന്ന സ്വകാര്യ ഡയറി സോഫിയക്ക്‌ വായിക്കാന്‍ കൊടുത്തു. വിവാഹത്തിന്‌ തടസ്സമായില്ലെങ്കിലും ഡയറിയിലെ വെളിപ്പെടുത്തലുകളുടെ നിഴല്‍ അവരുടെ ജീവിതത്തെ ഒരിക്കലും വിട്ടുപിരിഞ്ഞില്ല എന്ന്‌ അഭിപ്രായപ്പെടുന്നവരുണ്ട്‌.

യുദ്ധവും സമാധാനവും

വിവാഹത്തെ തുടര്‍ന്നുള്ള സംതൃപ്‌തമായ കുടുംബജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളിലാണ്‌ ടോള്‍സ്‌റ്റോയി, അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ യുദ്ധവും സമാധാനവും എഴുതിയത്‌. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന്‌ അന്വേഷിക്കുകയാണ്‌ ടോള്‍സ്‌റ്റോയി ഈ നോവലില്‍. ചരിത്രഗതിയില്‍ എല്ലാം മുന്‍!നിശ്ചിതമാണെന്നും അതേസമയം സ്വതന്ത്രമനസ്സുണ്ടെന്ന്‌ കരുതിജീവിക്കുക മാത്രമാണ്‌ മനുഷ്യന്‌ ചെയ്യാനൊക്കുകയെന്നുമണ്‌ ഈ കൃതിയില്‍ ടോള്‍സ്‌റ്റോയി തെളിയിക്കാന്‍ ശ്രമിക്കുന്നത്‌. ചരിത്രം സൃഷ്ടിക്കുന്നത്‌ മഹദ്‌വ്യക്തികളായി എണ്ണപ്പെടുന്ന നെപ്പോളിയനെപ്പോലുള്ളവരുടെ ഇച്ഛാശക്തിയല്ലെന്നും സാധാരണജീവിതം നയിക്കുന്ന ജനലക്ഷങ്ങളുടെ പ്രവര്‍ത്തനങ്ങളിലാണ്‌ ചരിത്രസംഭവങ്ങളുടെ വിശദീകരണം കണ്ടെത്താന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വാദിക്കുന്നു.ധ1പ വിശ്വചരിത്രത്തിന്റെ കുത്തൊഴുക്കില്‍ തങ്ങളുടെ കഴിവില്ലായ്‌മ തിരിച്ചറിയാതെ ഒഴുക്കിനെ നിയന്ത്രിക്കുകയാണ്‌ തങ്ങളെന്ന്‌ ഭാവിക്കുക മാത്രമാണ്‌ നെപ്പോളിയനെപ്പോലുള്ളവര്‍. അങ്ങനെയുള്ളവരെക്കാള്‍ ചരിത്രത്തെ സ്വാധീനിക്കുന്നത്‌ കിറുക്കനും കോമാളിയുമെന്നു തോന്നിച്ച റഷ്യന്‍ സൈന്യാധിപന്‍ ഖുട്ടൂസോവിനെപ്പോലെയുള്ളവരാണ്‌. മോസ്‌കോയിലും പീറ്റേഴ്‌സ്‌ബര്‍ഗ്ഗിലുമായുള്ള അഞ്ചുകുടുംബങ്ങളുടെ കഥയിലൂടെയാണ്‌ ടോള്‍സ്‌റ്റോയി ചരിത്രത്തെക്കുറിച്ചുള്ള ഈ നിലപാട്‌ അവതരിപ്പിക്കുന്നത്‌. നോവല്‍ എന്നു വിളിക്കപ്പെടാറുണ്ടെങ്കിലും ഇതിഹാസമാനമുള്ള ബൃഹത്‌രചനയാണ്‌ യുദ്ധവും സമാധാനവും. ചരിത്രപുരുഷന്മാരും അല്ലാത്തവരുമായി 580ഓളം കഥാപാത്രങ്ങളുണ്ട്‌ അതില്‍.

അന്നാ കരേനിന

പത്തൊന്‍പതാം നൂറ്റാണ്ടിലെ തന്നെ മറ്റൊരു പ്രശസ്‌ത നോവലായ ഗുസ്‌താവ്‌ ഫ്‌ലോബേറിന്റെ (ഏൗേെമ്‌ എഹമൗയലൃ)േമദാം ബോവറിയെപ്പോലെ, സ്‌നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയില്‍ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്‌തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്‌ത്രീയുടെ കഥയാണ്‌ അന്നാ കരേനിന സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്‌, എന്നാല്‍ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരുക്കുന്നത്‌ അതിന്റെ പ്രത്യേക വഴിക്കാണ്‌ധ1പ എന്ന പ്രശസ്‌തമായ വാക്യത്തില്‍ തുടങ്ങുന്ന നോവല്‍, കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അര്‍ത്ഥത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയും പറയുന്നുണട്‌. തീവണ്ടിക്കുമുന്‍പില്‍ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ്‌ അന്നാ കരേനിനയുടെ പ്രസിദ്ധമായ ദുരന്തസമാപ്‌തി.

പിന്നീടുണ്ടായ ആത്മീയ പ്രതിസന്ധിയുടെ അവസാനം പഴയതരം കഥകള്‍ എഴുതുന്നത്‌ നിര്‍ത്തിയപ്പോള്‍ ടോള്‍സ്‌റ്റൊയി പറഞ്ഞത്‌, തനിക്ക്‌ എഴുതാനുണ്ടായിരുന്നതൊക്കെ, അന്നാ കരേനിനയില്‍ എഴുതിയിട്ടുണ്ട്‌ എന്നാണ്‌. ഹോളിവുഡിന്റെ ഇഷ്ടകഥകളിലൊന്നായ അന്നാ കരേനിന, പലവട്ടം അവിടെ ചലച്ചിത്രവല്‍!ക്കരിക്കപ്പെട്ടിട്ടുണട്‌. അതിന്റെ ഏറെ പ്രശസ്‌തമായ ചലചിത്രാവിഷ്‌കരണങ്ങളിലൊന്നില്‍ അന്നയായി അഭിനയിച്ചത്‌ പ്രഖ്യാത നടി ഗ്രെറ്റ ഗാര്‍ബോ ആയിരുന്നു. 2007 ജനുവരിയില്‍ അമേരിക്കയിലെ ടൈം മാസിക അന്നാ കരേനിന, യുദ്ധവും സമാധാനവും എന്നിവയെ എല്ലാക്കാലത്തേയും ഏറ്റവും നല്ല പത്തു നോവലുകളില്‍ യഥാക്രമം ഒന്നാമത്തേതും മൂന്നാമത്തേതും ആയി വിലയിരത്തി.

ആത്മീയപ്രതിസന്ധി, പരിവര്‍ത്തനം

അന്നാ കരേനിനയുടെ രചനക്കുശേഷം ടോള്‍സ്‌റ്റോയി അതികഠിനമായ ഒരു ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയി. അതിനൊടുവില്‍, താന്‍ ജനിച്ചുവളര്‍!ന്ന റഷ്യന്‍ ഓര്‍ത്തോഡൊക്‌സ്‌ സഭപോലുള്ള വ്യവസ്ഥാപിതമതങ്ങളുടെ വിശ്വാസസംഹിതയേയും ജീവിതവീക്ഷണത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞു. 1901ല്‍ ഒര്‍ത്തൊഡോക്‌സ്‌ സഭ ടോള്‍സ്‌റ്റോയിയെ അതിന്റെ കൂട്ടായ്‌മയില്‍ നിന്ന്‌ പുറത്താക്കുകപോലും ചെയ്‌തു. മുഖ്യധാരാ സഭകളുടേതില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒരുതരം െ്രെകസ്‌തവവിശ്വാസത്തിലേക്ക്‌ അദ്ദേഹം പരിവര്‍ത്തിതനാകുകുകയാണ്‌ ചെയ്‌തതെന്നു പറയാം. ബൈബിളില്‍ പുതിയനിയമത്തിലെ ഗിരിപ്രാഭാഷണത്തിലൂന്നിയ, മനുഷ്യസ്‌നേഹത്തിന്റേയും, സഹോദരഭാവത്തിന്റേയും, ലളിതജീവിതത്തിന്റേയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പുതിയ മതം. അക്രമരാഹിത്യത്തോടൊപ്പം സസ്യാഹാരത്തിനും, ബ്രഹ്മചര്യനിഷ്ടക്കും അദ്ദേഹം ഊന്നല്‍ കൊടുത്തു. അന്നുവരെ നയിച്ചിരുന്ന ജീവിതത്തെയും, തന്റെ സാഹിത്യ രുചികളെപ്പോലും, വിമര്‍ശനബുദ്ധ്യാ വിലയരുത്തുന്ന കുംബസ്സാരങ്ങള്‍ എന്ന കൃതി ഈ പ്രതിസന്ധിഘട്ടത്തിനൊടുവില്‍(1879) എഴുതിയതാണ്‌.

ലിയോ ടോള്‍സ്റ്റോയ്‌: സ്‌മരണാദിനം: നവംബര്‍ 20 (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
MSDEODATE 2014-11-19 19:11:30
ഭാര്യയുമായി വഴക്കിട്ട് ഇവിടെ കഴിയുകയായിരുന്നു അദ്ദേഹം. 'ലോകത്ത് എത്രയോ ആളുകള്‍ ബുദ്ധിമിട്ടുന്നു, എന്നിട്ടും നീ എന്തിനാണ് എന്നെ പരിചരിക്കുന്നത്' എന്നാണ് മരിക്കുന്നതിനു തൊട്ടുമുമ്പ് ടോള്‍സ്റ്റോയ് മകള്‍ ടാട്ടിയാനയോട് പറഞ്ഞത്. ടോള്‍സ്റ്റോയുടെ അന്ത്യനിമിഷങ്ങളില്‍ മകളെക്കൂടാതെ സന്തതസഹചാരികളും കൂട്ടിരിപ്പുകാരും പാതിരിമാരുമുണ്ടായിരുന്നു. ബോധം പൂര്‍ണമായി നശിക്കുന്നതുവരെ ടോസ്റ്റോയ്‌യെ കാണാന്‍ ഭാര്യയെ അനുവച്ചില്ല എന്നതാണ് സത്യം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക