Image

ഷാജി എം കോഴഞ്ചേരി ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക്‌ പിന്തുണ തേടുന്നു

Published on 27 May, 2014
ഷാജി എം കോഴഞ്ചേരി ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക്‌ പിന്തുണ തേടുന്നു
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ക്യൂന്‍സ്‌ വില്ലേജ്‌ `കേരളാ കള്‍ച്ചറല്‍ അസോസിയേഷനില്‍' വളരെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഷാജി എം. കോഴഞ്ചേരി ഫോമയുടെ നാഷണല്‍ കമ്മിറ്റിയില്‍ അടുത്ത പാനല്‍ എന്തായാലും അതിനോട്‌ ചേര്‍ന്ന്‌ കൂടുതല്‍ മെച്ചമായി പ്രവര്‍ത്തിക്കുവാന്‍ അവസരം തേടുന്നു. ആയതിലേക്ക്‌ ന്യൂയോര്‍ക്ക്‌ റീജിയന്‍-3 -യില്‍ നിന്നുള്ള എട്ടു സംഘടനകളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ അമേരിക്ക-കാനഡ എന്നിവടങ്ങളില്‍ നിന്ന്‌ ഫോമയോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന എല്ലാ അസോസിയേഷനുകളുടേയം ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ ഭാവിയിലും പ്രതീക്ഷിക്കുന്നു.

ഫൊക്കാനാ എന്ന പ്രസ്ഥാനം ഉടലെടുത്ത നാള്‍ മുതല്‍ ഒരു സാധാരണ പ്രവര്‍ത്തകനായും, സ്‌പോണ്‍സറായും ഒക്കെ പ്രവര്‍ത്തന പാരമ്പര്യമുള്ള താന്‍ ഒരിക്കലും പരാതികളുമായി ആരേയും ഒന്നിനും സമീപിച്ചിട്ടില്ല. പ്രസ്ഥാനം രണ്ടായപ്പോള്‍ ആരുടേയും പ്രലോഭനങ്ങളില്‍ വീഴാതെ സ്വന്തം തീരുമാനത്തില്‍ ഫോമയോടുകൂടി സഹകരിക്കാന്‍ തീരുമാനിച്ചു.

ന്യൂയോര്‍ക്കില്‍ സ്വന്തമായി ഒരു പാര്‍പ്പിടമുള്ള `കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍' വളരെ വര്‍ഷങ്ങളായി സാമൂഹിക ക്ഷേമരംഗത്ത്‌ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു. ഈ സംഘടനയുടെ ഇപ്പോഴത്തെ ഒരു ഭാരവാഹികൂടിയായ താന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും ഷാജി എം. കോഴഞ്ചേരി അറിയിച്ചു.
ഷാജി എം കോഴഞ്ചേരി ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക്‌ പിന്തുണ തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക