Image

വിദ്യാ ബാലന്‍ മാധവിക്കുട്ടിയാകുന്നു

Published on 29 May, 2014
വിദ്യാ ബാലന്‍ മാധവിക്കുട്ടിയാകുന്നു
പ്രശസ്‌ത സംവിധായകന്‍ കമല്‍ ഒരുക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി അന്തരിച്ച കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ വേഷത്തില്‍ പ്രശസ്‌ത ബോളിവുഡ്‌ നടി വിദ്യ എത്തുന്നു.ചിത്രത്തിന്റെ കഥയും കമല്‍ തന്നെ രചിക്കുന്നു. അടുത്ത വര്‍ഷം മദ്ധ്യത്തോടെ മാത്രമെ സിനിമ തുടങ്ങുകയുള്ളൂ. മാധവിക്കുട്ടിയുടെ സമീപനങ്ങള്‍ക്ക്‌ യോജിക്കുന്ന നടി വിദ്യയാണെന്ന്‌ കമല്‍ പറഞ്ഞു.

അതേസമയം വിദ്യയുമായി ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും കമല്‍ പറഞ്ഞു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ജോലികളിലാണ്‌ കമലിപ്പോള്‍. അതിനു ശേഷം മാത്രമെ പുതിയ സിനിമയുടെ പണിപ്പുരയിലേക്ക്‌ കടക്കുകയുള്ളൂ. ജെ. സി. ഡാനിയലിന്റെ ജീവിതകഥ പറഞ്ഞ സെല്ലുലോയ്‌ഡ്‌ എന്ന കമല്‍ചിത്രം നടിക്ക്‌ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിക്കൊടുത്തിരുന്നു. ഇതിനു പിന്നാലെ കമല്‍ ഒരുക്കാന്‍ പോകുന്ന ജീവിതകഥയാണ്‌ മാധവിക്കുട്ടിയുടേത്‌. പ്രമുഖ സാഹിത്യകാരന്‍ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ സിനിമായാക്കാനും തനിക്കാഗ്രഹമുണെ്‌ടന്ന്‌ കമല്‍ നേരത്തേ പറഞ്ഞിരുന്നു.
വിദ്യാ ബാലന്‍ മാധവിക്കുട്ടിയാകുന്നുവിദ്യാ ബാലന്‍ മാധവിക്കുട്ടിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക