Image

നാടിളക്കി, നഗരമിളക്കി ഫോമാ ഘോഷയാത്ര

ജോയിച്ചന്‍ പുതുക്കുളം Published on 27 May, 2014
നാടിളക്കി, നഗരമിളക്കി ഫോമാ ഘോഷയാത്ര
ഫിലാഡല്‍ഫിയ: കേരളത്തിന്റെ പ്രൗഢിയും പൈതൃകവും സംസ്‌കാരവും വിളിച്ചോതി ജൂണ്‍ 27-ന്‌ അഞ്ചുമണിക്ക്‌ ഫോമാ കണ്‍വന്‍ഷന്‍ നഗറില്‍ അരങ്ങേറുന്ന ഘോഷയാത്രയില്‍ ചെണ്ടമേളവും, മുത്തുക്കുടകളും, താലപ്പൊലിയും, കാവടിയാട്ടവും തുടങ്ങി മോഹിനിയാട്ടം, കഥകളി വേഷങ്ങളണിഞ്ഞ യുവതീ-യുവാക്കളേയും കാണാം.

പെന്‍സില്‍വേനിയ ഗവര്‍ണറും, ഫിലഡല്‍ഫിയ മേയറും കാണികളായി എത്തുന്ന ഫോമാ ഘോഷയാത്രയില്‍ ഒട്ടേറേ അമേരിക്കക്കാരും എത്തിച്ചേരും.

ഫിലാഡല്‍ഫിയയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും ഫോമാ ഘോഷയാത്രയിലേക്ക്‌ ക്ഷണിക്കുന്നതായി കോര്‍ഡിനേറ്റര്‍ സണ്ണി ഏബ്രഹാം അറിയിച്ചു.
Join WhatsApp News
Paappy appachen 2014-05-28 10:20:22
കുറെ ഹനുമാന്മാരെയും ഭീമന്മാരെയും ഘോഷയാത്രയുടെ മുന്നിൽ നിറുത്തിയിരുന്നെങ്കിൽ നാടും നഗരവും നാന്നായി ഒന്ന് ഇളകുക മാത്രമല്ല മറിയുകയും ചെയ്യുമായിരുന്നുന്നു! പിന്നെ ഇളക്കുന്നതിനിടയിൽ കുഴഞ്ഞു വീഴാതിരിക്കാൻ ആവശ്യത്തിനു മാത്രം അടിച്ചു കേറ്റുക!
വിദ്യാധരൻ 2014-05-28 10:46:29
എഴുതുന്നവർ എന്ത് എഴുതുന്നു എന്നതിനെക്കുറിച്ച് ഒരു നിശ്ചയവും ഇല്ലന്നതിന്റെ തെളിവാണ് ഈ വാര്ത്ത. 'പൈതൃക വിളിച്ചോതുന്നതിനു' നാടും നഗരവും ഇളക്കണ്ട ആവശ്യം ഇല്ല. നാടും നഗരവും ഇളക്കാനാണ് ഭാവമെങ്കിൽ പാപ്പി അപ്പച്ചന്റെ വഴിതന്നെയാണ് നല്ലത്
Thamas Thekkady 2014-05-28 11:03:55
ഞങ്ങളുടെ നാട്ടിൽ കാട്ടു മൃഗങ്ങളെ ഓടിക്കാനാണ് ചെണ്ടാകൊട്ടുന്നതും ബഹളം വയ്യിക്കുന്നതും. ഇളക്കി ഇളക്കി ഗവർണറേം മേയെറേം ഓടിക്കരുത്
Truth man 2014-05-28 15:20:17
What kind of Kerala culture are showing in Philadelphia .You are importing some Kerala political hanuman .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക