Image

വിവാഹ വാര്‍ത്തകള്‍ കള്ളം: സ്വാതി

Published on 27 May, 2014
വിവാഹ വാര്‍ത്തകള്‍ കള്ളം: സ്വാതി
തന്റെ വിവാഹ വാര്‍ത്തകള്‍ പച്ചക്കള്ളമെന്ന്‌ തെന്നിന്ത്യന്‍ നടി സ്വാതി റെഡ്ഡി. ചെന്നൈ സ്വദേശിയായ വ്യാവസായിപ്രമുഖനാണ്‌ വരനെന്നും വിവാഹം ഉടനുണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. സംഭവം എല്ലാ പ്രമുഖ മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.

താരത്തിന്റെ തന്നെ ഒരു ഫോട്ടോയ്‌ക്ക്‌ അടിക്കുറിപ്പായാണ്‌ സ്വാതി പ്രതികരണം അറിയിച്ചത്‌. എന്റെ പ്രതികരണം ഇവിടെ ഇട്ടിരിക്കുന്ന ചിത്രത്തിന്റെ മുഖഭാവത്തില്‍ നിന്നു വ്യക്തമാണെന്നും അത്ര പെട്ടെന്നൊന്നും താന്‍ വിവാഹിതയാവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വാതി വെളിപ്പെടുത്തി. സംഭവം കേള്‍ക്കാന്‍ കൊള്ളാം. പക്ഷെ ഒന്നും സത്യമല്ല. സ്വാതി കൂട്ടിച്ചേര്‍ത്തു.
വിവാഹ വാര്‍ത്തകള്‍ കള്ളം: സ്വാതിവിവാഹ വാര്‍ത്തകള്‍ കള്ളം: സ്വാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക