Image

കുമ്പനാട്‌ സംഗമം ജീവകാര്യണ്യ സഹായം നല്‍കുന്നു

രാജന്‍ ആര്യപ്പള്ളില്‍ Published on 20 November, 2011
കുമ്പനാട്‌ സംഗമം ജീവകാര്യണ്യ സഹായം നല്‍കുന്നു
ഫ്‌ളോറിഡ: കുമ്പനാട്‌ സംഗമത്തിന്റെ ചുമതലയില്‍ കുമ്പനാടും പരിസര പ്രദേശങ്ങളിലുമുള്ള സാമ്പത്തീകമായ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും, സാമ്പത്തീകമായി പിന്നോക്കം നില്‌ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ചെറിയ നിലയില്‍ സഹായം നല്‍കുന്നു. അമേരിക്കയിലുള്ള കുമ്പനാടു നിവാസികളുടെ കൂട്ടായ്‌മയായ കുമ്പനാട്‌ സംഗമത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ സഹായ വിതരണം നടത്തുന്നത്‌. സഭാ സമുദായ വ്യത്യാസമന്യേ അര്‍ഹരായവര്‍ക്ക്‌ സഹായം നല്‍കുവാനാണ്‌ ക്രമീകരണം ചെയ്യുന്നതെന്ന്‌ പ്രസിഡന്റ്‌ ചാക്കോ സ്റ്റീഫന്‍, രാജന്‍ ആര്യപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.

ജനുവരിയില്‍ കുമ്പനാട്ട്‌ നടക്കുന്ന സമ്മേളനത്തില്‍ വെച്ച്‌ സഹായ വിതരണം നടത്തുന്നതാണ്‌. അര്‍ഹരായവര്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം ഇടവക വികാരി/സഭാ പാസ്റ്റര്‍ എന്നിവരുടെ ശുപാര്‍ശ കത്തു സഹിതം ഡിസംബര്‍ 25 നു മുമ്പ്‌ ഏല്‍പ്പിക്കേണ്ടതാണ്‌. ഇടവക വികാരി/ സഭാ പാസ്റ്റര്‍ എന്നിവരുടെ ശുപാര്‍ശ കത്തുകള്‍ ലഭിക്കത്തക്ക സഭാ അംഗത്തം ഇല്ലാത്തവര്‍ക്ക്‌, ജോണ്‍ കെ. മാത്യൂസ്‌ (കുമ്പനാട്‌) 944-723-5372, അഡ്വ. ഷാം കുരുവിള (കുമ്പനാട്‌) 944-703-0105 എന്നിവരിലില്‍ നിന്നുള്ള ശുപാര്‍ശ കത്തുകള്‍ അംഗീകരിക്കുന്നതാണ്‌..

അപേക്ഷ അയയ്‌ക്കേണ്ട വിലാസം:

Kumbanad Sangamam
C/o. Believers Journal
P.O. Box No. 31
Manjadi P.O., Thisruvalla  6895105
Ph. 9447368795 (India)
OR
Kumbanad Sangamam
P.O. Box: 620742
Atlanta, GA 30362, USA
Email: kumbanadsangamam@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക