Image

ഡിറ്റക്ടീവുകള്‍ക്കൊപ്പം വിദ്യ

Published on 26 May, 2014
ഡിറ്റക്ടീവുകള്‍ക്കൊപ്പം വിദ്യ
തന്‍െറ പുതിയ ചിത്രമായ ‘ബോബി ജാസൂസി’ന്‍െറ ട്രെയിലര്‍ റിലീസിന് വിദ്യാ ബാലന്‍ വരുന്നത് 10 യഥാര്‍ഥ ഡിറ്റക്ടീവുകളുമായി!
ഹൈദരാബാദ് നഗരത്തെ ചുറ്റിപ്പറ്റി ഒരു വനിതാ ഡിറ്റക്ടീവിന്‍െറ കഥ പറയുന്ന ചിത്രമായതിനാലാണ് ഒറിജിനല്‍ ഡിറ്റക്ടീവുമാരെക്കൂടി ട്രെയിലര്‍ പുറത്തിറക്കാന്‍ വിദ്യ ഒപ്പം കൂട്ടുന്നത്. സമര്‍ ഷെയ്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍െറ പ്രചാരണത്തിന് നേരത്തെയും നൂതന മാര്‍ഗങ്ങള്‍ വിദ്യ ഉപയോഗിച്ചിരുന്നു. മുമ്പ് ഷൂട്ടിങ്ങിന്‍െറ ഭാഗമായി ഒരു ദിവസം റോഡരുകില്‍ ഭിക്ഷക്കാരിയുടെ വേഷത്തില്‍ അവര്‍ കഴിഞ്ഞെങ്കിലും നാട്ടുകാര്‍ തിരിച്ചറിഞ്ഞില്ല.
ഈമാസം അവസാനം ട്രെയിലര്‍ റിലീസുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. ബോണ്‍ ഫ്രീ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍െറ ബാനറില്‍ നടി ദിയ മിര്‍സയും സാഹില്‍ സംഘയുമാണ് ചിത്രം നിര്‍മിക്കുന്നത്. അലിഫസല്‍, വിനയ് വര്‍മ, അനുപ്രിയ, സുപ്രിയ പാഥക്, തന്‍വി അസ്മി, സറീന വഹാബ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ശന്തനു മോയിത്രയാണ് സംഗീതമൊരുക്കുന്നത്. ജൂലൈ നാലിന് ചിത്രം തിയറ്ററുകളില്‍ എത്തും.

ഡിറ്റക്ടീവുകള്‍ക്കൊപ്പം വിദ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക