Image

മോഹന്‍ലാല്‍ താരതമ്യങ്ങളില്ലാത്ത നടന്‍: മഞ്‌ജു വാര്യര്‍

Published on 22 May, 2014
മോഹന്‍ലാല്‍ താരതമ്യങ്ങളില്ലാത്ത നടന്‍: മഞ്‌ജു വാര്യര്‍
മോഹന്‍ലാല്‍ താരതമ്യങ്ങളില്ലാത്ത മികച്ച നടനാണെന്ന്‌ മഞ്‌ജു വാര്യര്‍ വെളിപ്പെടുത്തി. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമാണെന്നും പറഞ്ഞു. ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മോഹമുണ്ടെന്നും താരം വ്യക്തമാക്കി.

പുതുതലമുറ താരങ്ങളില്‍ തനിക്കേറെ ഇഷ്ടം നസ്രിയ നസീമിനെയാണെന്നാണ്‌ മഞ്‌ജു പറഞ്ഞു. നസ്രിയയുടെ അഭിനയശൈലി തനിക്കേറെ ഇഷ്ടമാണ്‌. നസ്രിയ നല്ല കഴിവുള്ള താരമാണെന്നും മഞ്‌ജു പറഞ്ഞു.

പുതിയ നടിമാരില്‍ മംമ്‌ത മോഹന്‍ദാസും റിമ കല്ലിങ്കലും കഴിവുള്ളവരാണെന്നും മഞ്‌ജു പറഞ്ഞു. 22 ഫീമെയില്‍ കോട്ടയത്തില്‍ റിമ മികച്ച പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. ഈ ചിത്രത്തിലെ റിമയുടെ പ്രകടനം എന്നെ അതിശയിപ്പിച്ചു മഞ്‌ജു പറഞ്ഞു.

കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ തത്സമയ ഫേസ്‌ബുക്ക്‌ ചാറ്റിനിടെയാണ്‌ നസ്രിയ പുതുതലമുറ നടിമാരെക്കുറിച്ച്‌ അഭിപ്രായപ്രകടനം നടത്തിയത്‌.
മോഹന്‍ലാല്‍ താരതമ്യങ്ങളില്ലാത്ത നടന്‍: മഞ്‌ജു വാര്യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക