Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബ്ലഡ്ബാങ്ക് രക്തദാനം നടത്തുന്നു

ഷാജി രാമപുരം Published on 19 November, 2011
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബ്ലഡ്ബാങ്ക് രക്തദാനം നടത്തുന്നു
ഡാലസ് : വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സും ഡാലസ് പ്രൊവിന്‍സും സംയുക്തമായി ആരംഭിച്ച ബ്ലഡ് ബാങ്ക് കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി സഹകരിച്ചു രക്തദാനം നടത്തുന്നു. 26ന് 12.30 ന് ആരംഭിക്കുന്ന യജ്ഞംവൈകിട്ട് നാലോടെ അവസാനിക്കും.

രക്തദാനം എളുപ്പത്തില്‍ നടത്തുവാന്‍ കഴിയുന്നതും ഉദാരവുമായ സാമൂഹ്യ സേവനമാണെന്നും ജീവന്‍ രക്ഷിക്കുവാന്‍ ഉതകുന്നതുമാണെന്നും പ്രൊവിന്‍സ് പ്രസിഡന്റുമാരായ പി സി മാത്യുവും ഏലിയാസുകുട്ടി പത്രോസും പറഞ്ഞു. അനില്‍ മാത്യു, തോമസ് ഏബ്രഹാം, വര്‍ഗീസ് കോയിപ്പുറം, സജി ജോര്‍ജ്, സുനില്‍ ഫിലിപ്പ്, തോമാച്ചന്‍ മുകളേല്‍, ബീനാ മാത്യു തുടങ്ങിയവര്‍ രക്തദാന യജ്ഞത്തിന് നേതൃത്വം നല്‍കും.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
4321 North Beltline Road, Mesquite,
Texas 750150

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
972 999 6877, 214 738 5236, 972 849 3611, 972 822 1132.


വേള്‍ഡ് മലയാളി കൗണ്‍സില്‍ ബ്ലഡ്ബാങ്ക് രക്തദാനം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക