റീനി മമ്പലത്തിന്റെ `റിട്ടേണ്‍ ഫ്‌ളൈറ്റ്' എന്ന ചെറുകഥാസമാഹാരത്തിന് നോര്‍ക്ക റൂട്ട്‌സ് പ്രവാസി പുരസ്‌കാരം
SAHITHYAM
20-May-2014
SAHITHYAM
20-May-2014

2012-ലെ പ്രവാസി പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തതായി പ്രവാസി ക്ഷേമ മന്ത്രി
കെ.സി.ജോസഫ് അറിയിച്ചു. പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് സുധീശ് കുമാറിന്റെ
ഭൂതക്കാഴ്‌ചകള്‍ നോവല്‍ വിഭാഗത്തിലും റീനി ജേക്കബിന്റെ റിട്ടേണ്‍ ഫ്‌ളൈറ്റ്
കഥാവിഭാഗത്തിലും അര്‍ഹമായി. വര്‍ക്കല സ്വദേശിയായ സുധീശ് കുമാര്‍ മനാമയിലെ
കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുന്നു. അമേരിക്കന്‍ മലയാളിയായ റീനി
ജേക്കബ് കൊച്ചി സ്വദേശിനിയാണ്.
ദൃശ്യ മാധ്യമ വിഭാഗത്തില്‍ 2011 ല്‍ ഇന്ത്യാവിഷന്‍ സംപ്രേക്ഷണം ചെയ്‌ത നദീറ അജ്‌മലിന്റെ ആത്മഹത്യാ മുനമ്പിലെ പ്രവാസി ജീവിതം'എന്ന ന്യൂസ് ഫീച്ചറിനാണ് പുരസ്‌കാരം. മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ വി. അബ്ദുള്‍ മജീദ് തയ്യാറാക്കിയ 'ഷൈലോക്കിന്റെ കെണിയിലകപ്പെടുന്ന പ്രവാസ ജീവിതം' എന്ന വാര്‍ത്താ പരമ്പര പ്രവാസി പത്ര മാധ്യമ പുരസ്‌കാരത്തിനും അര്‍ഹമായി. അന്‍പതിനായിരം രൂപയും പ്രശസ്‌തി പത്രവും ശില്‌പവുമടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.

ശ്രവ്യ
മാധ്യമ വിഭാഗത്തില്‍ അനധികൃത കുടിയേറ്റത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ന്യൂസ്
ഫീച്ചര്‍ തയ്യാറാക്കിയ സിന്ധു ബിജുവിന്റെ 'ക്യാംപൈയിന്‍ എഗന്‍സ്റ്റ് ഇല്ലീഗല്‍
സ്‌റ്റേ പ്രത്യേക ജൂറി പുരസ്‌കാരത്തിനര്‍ഹമായി. പതിനായിരം രൂപയും പ്രശസ്‌തി
പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രവാസി സാമൂഹിക സേവന പുരസ്‌കാരത്തിന് സാഗീര്‍.
റ്റി തൃക്കരിപ്പൂര്‍കുവൈറ്റ്, രാമത്ത് ഹരിദാസ്‌ബഹറിന്‍, ഒ.വൈ അഹമ്മദ്
ഖാന്‍യു.എ.ഇ, കരീം അബ്ദുളളഖത്തര്‍, പി.എ.വി. അബൂബക്കര്‍ഒമാന്‍ എന്നിവര്‍ അര്‍ഹരായി.
പ്രവാസി മലയാളികള്‍ക്കിടയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിയമസഹായ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് സാമൂഹിക പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്‌തി പത്രവും ശില്‌പവുമടങ്ങുന്നതാണ് പുരസ്‌കാരം. നോര്‍ക്ക റൂട്ട്‌സാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments