Image

ഡാലസില്‍നടന്ന ആറാമത് മെന്റ് മാത്ത് ഒളിമ്പ്യാഡ് വന്‍വിജയം

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 19 November, 2011
ഡാലസില്‍നടന്ന ആറാമത് മെന്റ് മാത്ത് ഒളിമ്പ്യാഡ് വന്‍വിജയം
ഡാലസ്‌: യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സാസ്‌, ഡാലസില്‍ മലയാളീ എന്‍ഞ്‌ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌(മെന്റ്‌) സംഘടിപ്പിച്ച ആറാമത്‌ മാത്ത്‌ ഒളിമ്പ്യാഡ്‌ വന്‍ വിജയമായി. രാധികാ ദേവി ആയിരുന്നു പരിപാടിയുടെ ചെയര്‍പേഴ്‌സണ്‍. പത്തു സ്‌കൂള്‍ ഡിസ്‌ട്രിക്ടുകളില്‍ നിന്നായി 175 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

മൂവായിരം ഡോളര്‍ സ്‌കോളര്‍ഷിപ്‌ തുകയായി വിദ്യാര്‌ധികള്‍ക്ക്‌ വിതരണം ചെയ്‌തുവന്നു രാധിക പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഡാലസില്‍നടന്ന ഏറ്റവും വലിയ മെന്റ്‌ മാത്ത്‌ ഒളിമ്പ്യാഡാണിതെന്നു മെന്റ്‌ പ്രസിഡന്റ്‌ അരുണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു .

മെന്റ്‌ 2011 ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സും മറ്റുഅംഗങ്ങളും ഈവര്‍ഷത്തെ മാത്ത്‌ ഒളിമ്പ്യാഡിന്റെ സുഗമമായ നടത്തിപ്പില്‍ പങ്കുചേര്‍ന്നു. പ്രിന്‍സ്‌ അലക്‌സ്‌, രേഖ രാധാകൃഷണന്‍, അര്‍ജുന്‍രാജഗോപാല്‍, സജിത്ത്‌ നായര്‍, ഡോ. ശ്രീശാന്ത്‌ഉണ്ണികൃഷ്‌ണന്‍, ഹരി നായര്‍. റോയ്‌ ജോര്‍ജ്‌, ലക്ഷ്‌മി നായര്‍, വിജയ്‌ദാമോദരന്‍, അനി ഗോപാലകൃഷ്‌ണന്‍എന്നിവരും യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സാസ്‌ (UTD), ഡാലസില്‍നിന്ന്‌ ഡോ. വര്‍ഗീസ്‌ജേക്കബ്‌, ഡോ. ശ്യാം മേനോന്‍, ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇലകട്രിക്കല്‍ ആന്‍ഡ്‌ഇലക്‌ട്രോണിക്‌സ്‌ സംഘടനയുടെ ഡാലസ്‌ ചാപ്‌ടറിനെ പ്രധിനിധീകകരിച്ചു മോറ ഷ്രീയര്‍, കാന്‍ഡി റോബിന്‍സണ്‍, മീഡിയ പാര്‍ട്ട്‌ണര്‍ ആയി ഫണ്‍ ഏഷ്യ എന്നിവരും ആറാമത്‌ മാത്ത്‌ ഒളിമ്പ്യാഡിന്റെ വിജയത്തില്‍ പങ്കാളികളായി.


വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപെടുത്താന്‍ മെന്റ്‌ നടത്തുന്ന നിരന്തര ഉദ്യമങ്ങള്‍ക്ക്‌ രക്ഷകര്‍ത്താക്കളും സ്‌കൂള്‍അധികൃതരും ഒരുപോലെ നന്ദി അറിയിക്കുകയും ഭാവുകങ്ങള്‍ നേരുകയും ചെയ്‌തു. മെന്റ്‌ വെബ്‌സൈറ്റ്‌ www.meant.org. ല്‍ മത്സരഫലങ്ങള്‍പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ഡാലസില്‍നടന്ന ആറാമത് മെന്റ് മാത്ത് ഒളിമ്പ്യാഡ് വന്‍വിജയം    ഡാലസില്‍നടന്ന ആറാമത് മെന്റ് മാത്ത് ഒളിമ്പ്യാഡ് വന്‍വിജയം    ഡാലസില്‍നടന്ന ആറാമത് മെന്റ് മാത്ത് ഒളിമ്പ്യാഡ് വന്‍വിജയം    ഡാലസില്‍നടന്ന ആറാമത് മെന്റ് മാത്ത് ഒളിമ്പ്യാഡ് വന്‍വിജയം    ഡാലസില്‍നടന്ന ആറാമത് മെന്റ് മാത്ത് ഒളിമ്പ്യാഡ് വന്‍വിജയം    ഡാലസില്‍നടന്ന ആറാമത് മെന്റ് മാത്ത് ഒളിമ്പ്യാഡ് വന്‍വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക