Image

പ്രണയനൈരാശ്യം മറക്കാന്‍ ഹന്‍സിക വളര്‍ത്തുമക്കളുമായി വിനോദയാത്രയ്‌ക്ക്‌

Published on 21 May, 2014
പ്രണയനൈരാശ്യം മറക്കാന്‍ ഹന്‍സിക വളര്‍ത്തുമക്കളുമായി വിനോദയാത്രയ്‌ക്ക്‌
പ്രണയനൈരാശ്യം മറക്കാന്‍ ഹന്‍സിക വളര്‍ത്തുമക്കളുമായി വിനോദയാത്രയ്‌ക്ക്‌ പോകുന്നു. തന്റെ 25 വളര്‍ത്തുമക്കളുമായി മണാലിയിലേയ്‌ക്ക്‌ ഒരു വിനോദ യാത്ര പ്‌ളാന്‍ ചെയ്‌തിരിയ്‌ക്കുകയാണ്‌ ഹന്‍സിക. 25 ഓളം അനാഥകുട്ടികളുടെ സ്‌പോണ്‍സറാണ്‌ ഹന്‍സിക. ഹന്‍സിക യാത്ര പോകുന്ന കാര്യം നടിയുടെ അമ്മയും സ്ഥിരീകരിച്ചിട്ടുണ്ട്‌. ബാങ്കോക്കില്‍ വാലു എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്‌ ഹന്‍സിക. തിരിച്ചെത്തിയാല്‍ കുട്ടികള്‍ക്കൊപ്പം യാത്ര. ഷൂട്ടിംഗ്‌ തിരക്കുകള്‍ക്കിടയിലും വളര്‍ത്തുമക്കളുടെ കാര്യത്തില്‍ ഹന്‍സിക പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്‌.

കുട്ടികള്‍ക്ക്‌ വെക്കേഷനാണെന്നും അവധിക്കാല ട്രിപ്പാണ്‌ ഇപ്പോള്‍ നടത്തുന്നതെന്നും ഹന്‍സികയുടെ അമ്മ. വളരെ വൈകാതെ തന്നെ കുട്ടികളുമായി വിദേശത്തേയ്‌ക്ക്‌ യാത്ര നടത്താനും ഹന്‍സിക പദ്ധതിയിടുന്നുണ്ട്‌.
പ്രണയനൈരാശ്യം മറക്കാന്‍ ഹന്‍സിക വളര്‍ത്തുമക്കളുമായി വിനോദയാത്രയ്‌ക്ക്‌പ്രണയനൈരാശ്യം മറക്കാന്‍ ഹന്‍സിക വളര്‍ത്തുമക്കളുമായി വിനോദയാത്രയ്‌ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക