Image

ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡാള്‍ സുവിശേഷകന്റെ റോളില്‍

പി.പി.ചെറിയാന്‍ Published on 21 May, 2014
ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡാള്‍ സുവിശേഷകന്റെ റോളില്‍
വെര്‍ജീനിയ: “അടിയുറച്ച ഹിന്ദുവിശ്വാസികളായിരുന്ന മാതാപിതാക്കള്‍ കൗമാര പ്രായത്തില്‍ രഹസ്യമായി ബൈബിള്‍ വായിക്കുന്നതു അറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു എന്റെ ഭയം, മാതാപിതാക്കള്‍ കാണാതെ വീടിനകത്തുള്ള ക്ലോസറ്റില്‍ കയറിയിരുന്നാണ് അമേരിക്കയില്‍ എത്തിയതിനുശേഷം ആദ്യമായി ഞാന്‍ ബൈബിള്‍ വായിച്ചത്.”

 മെയ് രണ്ടാംവാരം വെര്‍ജീനിയ ലിബര്‍ട്ടി യൂണിവേഴ്‌സിറ്റി കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ കോളേജില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഹിന്ദു വിശ്വാസത്തില്‍ നിന്നു ക്രിസ്ത്യന്‍ വിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തന കഥ ലൂസിയാന ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡാല്‍ വിവരിച്ചത്.
2016 ല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ബോബി, ക്രിസ്ത്യന്‍ കണ്‍സര്‍വേറ്റീവ്‌സും, ക്രിസ്ത്യന്‍ പുരോഹിതരും തിങ്ങി നിറഞ്ഞ സദസ്സില്‍ നടത്തിയ പ്രസംഗം അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്കുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.

ജീസസ്സ് ക്രൈസ്റ്റിന്റെ വചനങ്ങള്‍ മനസ്സിരുത്തി വായിച്ചു അതു തീര്‍ത്തും ശരിയാണെന്ന് എനിക്ക് ബോധ്യമായി. ജീവനുള്ള ദൈവത്തെ കണ്ടെത്തിയെന്ന് ചിന്തിക്കുമ്പോള്‍തന്നെ, ദൈവം എന്നെ കണ്ടെത്തി എന്ന് പറയുന്നതാകും കൂടുതല്‍ ശരി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷം ഏതെന്ന് ചോദിച്ചാല്‍, ക്രിസ്തുവിനെ വ്യക്തിപരമായി എന്റെ രക്ഷകനായി സ്വീകരിച്ച നിമിഷമെന്നേ ഞാന്‍ പറയൂ, ഒരു സുവിശേഷകന്റെ വാക്ചാതുര്യത്തോടും പൂര്‍ണ്ണവിശ്വാസത്തോടും ബോബി നടത്തിയ വികാര സാന്ദ്രമായ പ്രഭാഷണം കരഘോഷത്തോടെ എഴുന്നേറ്റു നിന്നാണ് സദസ്യര്‍ സ്വീകരിച്ചത്. ഞാനൊരു കത്തോലിക്കാ സുവിശേഷകനാണെന്നു കൂടി ബോബി ജിന്‍ഡാല്‍ കൂട്ടിച്ചേര്‍ത്തു.

മതസ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുള്ള നിശ്ശബ്ദയുദ്ധം ജനങ്ങള്‍ അറിഞ്ഞോ അറിയാതേയോ ഇവിടെ നടക്കുന്നു. ഒബാമ ഭരണകൂടത്തിന്റെ നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ലൂസിയാനാ ഗവര്‍ണ്ണര്‍ പറഞ്ഞു.


ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡാള്‍ സുവിശേഷകന്റെ റോളില്‍ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡാള്‍ സുവിശേഷകന്റെ റോളില്‍
Join WhatsApp News
Truth man 2014-05-22 17:42:40
Don,t be upset ,God is great . He has no religion .If you are doing good ,you are God,s person. It is not necessary to change your
Religion to see God .you remember the pope say now.
If you love together ,you believe God that,s all 
Ramesh Kurukkal 2014-05-22 10:26:43
ബൈബിളിനു പകരം വേദങ്ങളും ഉപനിഷത്തും ഗീതയും വായിച്ചിരുന്നെങ്കിൽ, ബുദ്ധി ഉപയോഗിക്കാൻ അറിയുമെങ്കിൽ മത മാറ്റം നടക്കില്ല. ജാതി പ്രശ്നം ഒഴിവാക്കാനും എന്തെങ്കിലും ആനുകൂല്യം കിട്ടാനും പേടി കൊണ്ടും ചിലര് മതം മാറുന്നു. പേടി നരകത്തെ കുറിച്ചുള്ള അറിവും അതിൽ നിന്നും വിമുക്തനാകാൻ നസ്രായനായ യേശു ദേവന് കഴിയുമെന്നുമുള്ള വിശ്വാസം.മതം മാറാതെ തന്നെ ജീസസ്സിൽ വിശ്വസിച്ച് ജീവിക്കാമായിരുന്നു. കഷ്ടം ! അന്തപ്പാൻ പറഞ്ഞപോലെ ഇലക്ഷൻ മുന്നില് കണ്ടു ചെയ്ത പ്രസംഗമാകാം.
VARUGHESE AZHANTHARA 2014-05-21 19:03:14
God is grate, Glory to the Lord, Thank you Lord
Anthappan 2014-05-22 07:10:08
Don’t get too much exited with his speech. His goal is 2016 presidential election and to win that he will even make friendship with Devil.
andrews 2014-05-23 06:20:27
If he was born in India, how can he run for US President ?
Anthappan 2014-05-23 08:45:28
Jindal was born in Baton Rouge, Louisiana, to immigrants from India. But definatly he will be asked to produce his birth certificate as President Obama was asked to produce the birth certificate by Donald Trump. However he is good enough to stir up fanatic Christian to say hallelujah and glory
Ramesh Kurukkal 2014-05-23 09:51:05
പ്രിയ ട്രുത്ത് മാൻ - താങ്കള് ആരോടാണ് അപ്സെറ്റ് ആകരുതെൻ ഉപദേശിക്കുന്നത്. ഓരോരുത്തരും അവരവരുടെ സൗകര്യം അനുസരിച്ച് മതം മാറുന്നു. എന്നാൽ മിക്കപ്പോഴും സ്വന്തം മതത്തെക്കുരിച്ചുള്ള അബദ്ധ ധാരണകളും മറ്റേ മതം ഒത്തിരി നല്ലതെന്ന് തോന്നലുമാണു അതിനു കാരണം. അതെഴുതിയെൻ മാത്രം. എന്റെ അഭിപ്രായം മാത്രം. എന്നോടാണ് ആ ഉപ്ദേസമെങ്കിൽ അതിന്റെ ആവശ്യമില്ല. പത്രാധിപര് കമനുറ്റ്കൾ പോസ്റ്റ്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
വിദ്യാധരൻ 2014-05-23 12:44:00
വിവരം ഉള്ളവർക്ക് അറിയാം ബൈബിളും ഗീതയും ഒക്കെ ഒരു സത്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന്. പക്ഷെ ചിലർ വിവരകൂടുതൽ ഉണ്ടെന്നു നടിച്ചു വിവരം കെട്ടവന്മാരെക്കൊണ്ട്, കുരങ്ങനെക്കൊണ്ട് ചുടുചോറു വാരിപ്പിക്കുന്നതുപോലെ, മതത്തിന്റെപേരിൽ മുതലെടുക്കുന്നു. ഇതിൽ നിന്ന് രക്ഷപെടാൻ ഒരു മാഗ്ഗമെയുള്ള്. വിവരം ഉള്ളവരായി തീരുക. പരിപൂർണ്ണ ജ്ഞാനം ഏവരെയും തമസ്സിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കും. "തസ്സോമാ ജ്യോതിർഗ്ഗമയ"
vaayanakkaaran 2014-05-23 16:12:51
 ഇക്കര നിന്ന പീയൂഷ് അക്കരപ്പച്ചകണ്ട് ചാടിയപ്പം ബോബിയായി. പാവം, വെറുതെ വിടുക.
secularist 2014-05-23 16:51:14
മതം വ്യക്തിപരമായ കാര്യമാണു. ഒരാള്‍ മതം മാറണമെന്നോ മാറണ്ട എന്നോ പറയാന മറ്റാര്‍ക്കും അവകാശമില്ല. പണമുള്ളവനും ഇല്ലാത്തവനും, വിദ്യാഭാസം ഉള്ളവനും ഇല്ലാത്തവും ഉന്നത ജാതിക്കാരനും താഴ്ന്ന ജാതിക്കാരനുമൊക്കെ തനിക്ക് ഏതാണു നല്ലതെന്നു അറിയാം. അവര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കട്ടെ.
മതം മറ്റം എന്തോ ഭയങ്കര കാര്യമായി ചിലര്‍ കരുതുന്നതിലൊരു കാര്യവുമില്ല. അതു വ്യക്തി സ്വാതന്ത്ര്യം.
Truth man 2014-05-23 17:14:25
I did not say to anyone .I said my opinion .if anybody has right to change their religion, they can change .But God is everywhere we do not move a particular place to see God.According to opinion,christian Hindu ,Muslim all are God,s people
If anyone do do good ,they can see God ,so why change your religion like a cloth .I did not say anything to Ramesh.
I am telling with my intelligent .Iam not believing any religion.
But I beleive God.that God has no shape ,no religion,no partiality 
Who love everybody with equall mind.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക