Image

നോട്ടാണെന്നു കരുതി 'നോട്ട'യില്‍ കുത്തി, ഫലം വന്നപ്പോള്‍ തിരിഞ്ഞു കൊത്തി- ജോര്‍ജ് തുമ്പയില്‍

ജോര്‍ജ് തുമ്പയില്‍ Published on 20 May, 2014
നോട്ടാണെന്നു കരുതി 'നോട്ട'യില്‍ കുത്തി, ഫലം വന്നപ്പോള്‍ തിരിഞ്ഞു കൊത്തി- ജോര്‍ജ് തുമ്പയില്‍
ഇന്ത്യയെ ഉഴുതു മറിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലത്തില്‍ 'നോട്ടാ' എന്നത് ഒരു മഹാസംഭവമായി. എന്നാല്‍ 'നോട്ടാ' (NOTA) എന്നത് എന്താണെന്നു ആര്‍ക്കും വലിയ പിടികിട്ടയില്ലെന്നത് മറ്റൊരു വലിയ സംഭവം. ഇലക്ഷന് നിന്നതില്‍ മഹാകോടീശ്വരനും ഇന്ത്യയിലെ വലിയ ആധാരസംഭവുമായിരുന്ന നന്ദന്‍ നീലേകാനി ആരായിരുന്നുവെന്ന് സ്ഥാനാര്‍ത്ഥിയായി നിന്ന ബാംഗ്ലൂര്‍ സൗത്തിലുള്ളവര്‍ക്ക് പോലും മനസ്സിലായില്ല. പിന്നെയല്ലേ 'നോട്ടാ'?

നണ്‍ ഓഫ് ദീസ് എബൗ (None of this above))എന്നതിന്റെ ചുരുക്ക പേരായിരുന്നു 'നോട്ടാ' എന്നത്. ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടില്ല, അല്ലെങ്കില്‍ എല്ലാവരോടുമുള്ള വൈരാഗ്യം തീര്‍ക്കാനുള്ള നിഷേധ വോട്ട് എന്ന മുഖമുദ്രയായിരുന്നു 'നോട്ടാ'. ഇതു വ്യക്തമായി ബാലറ്റ്‌പെട്ടിയില്‍ രേഖപ്പെടുത്തേണ്ടതിനു പകരം 'നോട്ടാ' എന്ന ചുരുക്കപ്പേരിലാണ് രേഖപ്പെടുത്തിയിരുന്നത്. പലരും ഇതു നോട്ടാ എന്നാണ് വായിച്ചു ധരിച്ചത്. വോട്ടു ചെയ്താല്‍ നേട്ടമാണെന്നു ഇതിനെ പലരും തെറ്റിധരിച്ചു. കേരളത്തില്‍ പോലും ഇവിടെ കുത്തിയാല്‍ നോട്ട് വീട്ടിലെത്തുമെന്നു പലരും കരുതിയാല്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. എന്നാല്‍, ബുദ്ധിരാക്ഷസന്മാരായ കേരളീയര്‍ പലേടത്തും നോട്ടയെ അങ്ങു കേറി വല്ലാതെ പ്രേമിച്ചതു കാണുമ്പോള്‍ ചിരി വരും. കേരളത്തില്‍ അപ്രതീക്ഷിത തോല്‍വികള്‍ ഏറ്റുവാങ്ങിയ കണ്ണൂരിലെ സുധാകരനും കൊല്ലത്തെ ബേബിയും, തൃശൂരിലെ ധനപാലനും വരും ഇതിന്റെ ചൂടറിഞ്ഞു.
കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ 'നോട്ടാ' നേടിയ വോട്ടുകള്‍ ചുവടെ കൊടുക്കുന്നു. ഇതില്‍ നോട്ടമിട്ടവര്‍ എണ്ണം കണ്ട് ഞെട്ടണ്ട!
തിരുവനന്തപുരം (3340), ആറ്റിങ്ങല്‍ (6924), കൊല്ലം(7876),പത്തനംതിട്ട (16538), മാവേലിക്കര (9459), ആലപ്പുഴ (11338), കോട്ടയം (14024), ഇടുക്കി (12338), എറണാകുളം (9735), ചാലക്കുടി (10552) , തൃശ്ശൂര്‍ (100550), ആലത്തൂര്‍ (21417), പാലക്കാട് (11291), പൊന്നാനി (7494), മലപ്പുറം (21829),കോഴിക്കോട് (6381), വയനാട് (10735), വടകര (6107), കണ്ണൂര്‍ (7026), കാസര്‍കോട് (6103).

'നോട്ടാ'യില്‍ നോട്ടമിട്ട വോട്ടര്‍മാരുടെ കൈക്രിയയില്‍ കാലുതട്ടി വീണവര്‍ ഇന്ത്യയിലെ പ്രമുഖര്‍മാരാണ്. അവരുടെ ലിസ്റ്റെടുത്താല്‍ ഈ പേജൊന്നും മതിയാകില്ല. കൂടുതല്‍ 'നോട്ടാ'യില്‍ ഓട്ട വീണതു കോണ്‍ഗ്രസുകാര്‍ക്ക് ആയിരുന്നുവെന്നത് മറ്റൊരു കാര്യം. ഇന്ത്യയൊട്ടാകെ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി, ജനങ്ങളെ മുഴുവന്‍ ഒരു കാര്‍ഡിന്റെ രൂപത്തിലാക്കി മാറ്റി, ഡേറ്റ ബേസ് ഉണ്ടാക്കി വഴിയാധാരമാക്കാന്‍ മുന്നിട്ടിറങ്ങിയ നിലേകാനിക്കും 'നോട്ടാ' പണി കൊടുത്തുവെന്നത് മറ്റൊരു കാര്യം. അങ്ങനെ, ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിയോ, നരേന്ദ്ര മോഡിയോ അല്ല താരമായത്, 'നോട്ടാ'യാണെന്നത് മറ്റൊരു പരസ്യമായ രഹസ്യം.



നോട്ടാണെന്നു കരുതി 'നോട്ട'യില്‍ കുത്തി, ഫലം വന്നപ്പോള്‍ തിരിഞ്ഞു കൊത്തി- ജോര്‍ജ് തുമ്പയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക