Image

തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി

എ.സി. ജോര്‍ജ് Published on 18 May, 2014
തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി
ഹ്യൂസ്റ്റന്‍: ഫോമയുടെ സൗത്ത് വെസ്റ്റ് റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റായിരുന്ന തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ അടുത്ത ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ സമര്‍പ്പിച്ചു. ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള സുപ്രീം ഹെല്‍ത്ത് കെയര്‍ ഓഡിറ്റോറിയത്തില്‍ കൂടിയ ഫോമയുടെ പ്രവര്‍ത്തന ബോധവത്കരണ യോഗത്തിലാണ് തോമസ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

യോഗത്തില്‍ പങ്കെടുത്ത ഫോമയുടെ പ്രവര്‍ത്തകരായ ശശിധരന്‍ നായര്‍, ബേബി മണക്കുന്നേല്‍, ബാബു സക്കറിയ, എം.ജി. മാത്യു, ജോണ്‍ ചാക്കോ, ജോയി എന്‍. സാമുവല്‍, തോമസ് മാത്യു, വര്‍ഗീസ് മാത്യു, തുടങ്ങിയവര്‍ തോമസ് ഓലിയന്‍കുന്നേലിന് പിന്തുണ പ്രഖ്യാപിച്ചു.

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയിറ്റര്‍ ഹ്യൂസ്റ്റന്‍ തോമസിന്റെ നോമിനേഷനെ ഔദ്യോഗികമായി അംഗീകരിക്കുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഫോമയുടെ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിക്കുന്ന സുജ ഔസൊ-കാലിഫോര്‍ണിയ, റൂബി മാത്യു- ന്യുയോര്‍ക്ക്, ഡയാന തോമസ് - ന്യുയോര്‍ക്ക്, ഷെറില്‍ ആന്‍ തോമസ് - ഹ്യൂസ്റ്റന്‍ തുടങ്ങിയവരും പിന്തുണ അറിയിച്ചു.വളരെയധികം മലയാളികളുള്ള ഫോമ സൗത്ത് വെസ്റ്റ് റീജിയനില്‍ നിന്നു ജോയിന്റ് സെക്രട്ടറിയെങ്കിലും വേണ്ടതല്ലേയെന്നു തോമസ് ചോദിക്കുന്നു.

വലിയ ഇലക്ഷന്‍ പ്രചാരണം ഒഴിവാക്കി സംഘടനാ പ്രവര്‍ത്തനം ജനസമൂഹത്തിന്റെ സാമൂഹ്യസാംസ്‌കാരിക ഉന്നമനത്തിനുവേണ്ടിയായിരിക്കണമെന്ന് തോമസ് അഭിപ്രായപ്പെട്ടു. വിവിധ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം 2007ല്‍ മലയാളി അസോസിയേഷന്‍ ഗ്രേയിറ്റര്‍ ഹ്യൂസ്റ്റന്റെ പ്രസിഡന്റായിരുന്നു. അക്കൊല്ലമാണ് അസോസിയേഷന് സ്വന്തമായി സ്ഥലവും കെട്ടിടവും ഓഫീസും വാങ്ങിയത്. 2010ലെ ഫോമ കേരളത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ കണ്‍വീനറായി തോമസ് പ്രവര്‍ത്തിച്ചു. 2011ലെ കേരളത്തിലെ മുല്ലപ്പെരിയാര്‍ സത്യാഗ്രത്തിലും റാലിയിലും തോമസ് മറ്റ് പ്രവാസികളെ സംഘടിപ്പിച്ച്് കേരളത്തിലെ വണ്ടിപ്പെരിയാറില്‍ എത്തിയിരുന്നു.

അമേരിക്കയില്‍ കുടിയേറുന്നതിനുമുമ്പ് തോമസ് കേരളത്തിലെ നോര്‍ത്തേണ്‍ ഫാര്‍മസിസ്റ്റ് യൂണിയന്റെ സെക്രട്ടറിയായിരുന്നു. യുഎസിലെ ഹ്യൂസ്റ്റനില്‍ എത്തിയശേഷം ടെക്‌സാസ് സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ക്ലിനിക്കല്‍ അധ്യാപകനായും നാലു വര്‍ഷക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫോമയുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും എപ്പോഴും തന്റെ സജീവ പ്രവര്‍ത്തനവും പിന്തുണയുമുണ്ടായിരിക്കുമെന്നും അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി പല നൂതനമായ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ താന്‍ അക്ഷീണമായി പവര്‍ത്തിക്കുമെന്നും വാഗ്ദാനം ചെയ്തു.

മൂവാറ്റുപുഴ സ്വദേശിയായ തോമസ് ഹ്യൂസ്റ്റനില്‍ താമസിക്കുന്നു. ഭാര്യ: ലില്ലിക്കുട്ടി. മക്കള്‍: ദിവ്യ, ദയാന, ദീപ.


തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി
FOMA Joint Sectretary cadidacy-Thomas Oliamkunnel.
തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി
FOMAA- Meeting at Houston.
തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി
FOMAA S West Region meet.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക