Image

ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

Published on 19 May, 2014
ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
കാഞ്ഞിരപ്പള്ളി: ആരാധനക്രമങ്ങളിലും, പൈതൃകപാരമ്പര്യങ്ങളിലും വ്യത്യസ്തത നിലനില്‍ക്കുമ്പോഴും പൊതുവായ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ഐക്യവും കൂട്ടായ പ്രവര്‍ത്തനവും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍.

    ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ചതില്‍ ആദരിക്കുവാന്‍ ഫ്രാന്‍സീസ്‌കന്‍ അല്മായ സഭ റീജിയണല്‍ കൗണ്‍സില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആഗോള സഭ നല്‍കിയ ഷെവലിയര്‍ അംഗീകാരം ഭാരതത്തിലെ അല്മായര്‍ക്കുള്ള അംഗീകാരമാണ്.  വിശ്വാസത്തില്‍ അടിയുറച്ചു നീങ്ങുമ്പോഴും സാമൂഹിക വിഷയങ്ങളിന്മേലുള്ള ഇടപെടലുകള്‍ വിശ്വാസിസമൂഹം തുടരും.  ജീവന്റെ സംരക്ഷണമാണ് ക്രൈസ്തവസഭയുടെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയെന്നും ഷെവലിയര്‍ വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു. 

    ചോറ്റി നിര്‍മ്മലാരാമില്‍ ചേര്‍ന്ന ആദരിക്കല്‍ ചടങ്ങില്‍ ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ റീജിയണല്‍ പ്രസിഡന്റ് ബ്രദര്‍ കെ.എസ്.തോമസ് കൊഴിക്കൊട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. റീജിയണല്‍ ഡയറക്ടര്‍ ഫാ.പോള്‍ പോത്തനാട്ടുവെളി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനെ പൊന്നാടയണിയിച്ചു. ജോസ് ടി തോമസ് തയ്യില്‍, എബ്രഹാം ജെ.ഞള്ളിയില്‍, ജോസ് കിഴക്കേത്തലയ്ക്കല്‍, മേരി ജോസ് തയ്യില്‍, ഡോള്‍ഫി ആലുങ്കല്‍, എബ്രാഹം ചക്കുവായില്‍  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
 



ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി

ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
Join WhatsApp News
Truth man 2014-05-19 17:19:56
Unity of all human being is necessary ,not only christian.
All people are the creation of God.God is love.
In some temple in India and some church in Kerala doing 
Partiality 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക