Image

പാസ്റ്റര്‍ ഒ.സി. ബേബിയുടെ സംസ്‌ക്കാരം ശനിയാഴ്ച

ജോയ് തുമ്പമണ്‍ Published on 19 November, 2011
പാസ്റ്റര്‍ ഒ.സി. ബേബിയുടെ സംസ്‌ക്കാരം ശനിയാഴ്ച

ഫിലാഡല്‍ഫിയായില്‍ താമസിച്ചുകൊണ്ട് സുവിശേഷപ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്ന പാസ്റ്റര്‍ ഒ.സി. ബേബി(ഓതറ ബേബിച്ചന്‍ ) നവംബര്‍ 13 ഞായറാഴ്ച രാവിലെ 10.30 ന് ആരാധനയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് താന്‍ പ്രിയം വച്ചിരുന്ന കതൃസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടു.

ഓതറ വാഴുവേലി മലയില്‍ ഒ.സി. ചാക്കോ, മറിയാമ്മ ദമ്പതിമാരുടെ മകനായി 1940-ല്‍ ജനിച്ചു. ജോലിയോടുള്ള ബന്ധത്തില്‍ 1961 മുതല്‍ 1975 വരെ നാഗാലാന്റിലും തുടര്‍ന്ന് 2001 വരെ അബുദാബിയിലും താമസിച്ച് പ്രവര്‍ത്തിച്ചുപോന്നു. അബുദാബി ഐ.പി.സി.-യില്‍ ദീര്‍ഘകാലം സഹശുശ്രൂഷകനായിരുന്നു. തുടര്‍ന്നുള്ള കാലങ്ങളില്‍ ഫിലാദല്‍ഫിയായില്‍ മക്കളോടൊപ്പം പാര്‍ത്തുകൊണ്ട് വിവിധ പട്ടണങ്ങളില്‍ സുവിശേഷപ്രവര്‍ത്തനം ചെയ്യവേയാണ് അന്ത്യം സംഭവിച്ചത്.

പരേതന് ഭാര്യ റോസമ്മ ബേബി, മക്കള്‍ : ബ്ലെസ്സി, ബെറ്റി, ബിജോയി, ബിന്‍സി, ജാമാതാക്കള്‍ : സാം ജോണ്‍ (ഫിലാഡല്‍ഫിയ), അജിത്ത് ഈപ്പന്‍ (കേരളാ എക്‌സ്പ്രസ്സ്, ചിക്കാഗോ), ബറ്റ്‌സ (ഫിലാഡല്‍ഫിയ), ജോര്‍ജ് മാത്യൂ (കേരളം), 7 കൊച്ചുമക്കളുമുണ്ട്.

നവംബര്‍ 16-ന് ബുധനാഴ്ച വൈകീട്ട് 6 മണിമുതല്‍ , 2605 വെല്‍ഷ് റോഡിലുള്ള എബന്‍ഏസര്‍ ദൈവസഭാ ആഡിറ്റോറിയത്തില്‍ വച്ചു നടന്ന പൊതുദര്‍ശനത്തിനുശേഷം ഓതറയിലേക്കു കൊണ്ടുപോയ മൃതദേഹം സ്വദവനമായ പെനിയേല്‍ ഗ്രേസ് കോട്ടേജില്‍ പൊതുദര്‍ശനവും തുടര്‍ന്ന് ഓതറ ഐപിസി സയോണ്‍ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതാണ്.
പാസ്റ്റര്‍ ഒ.സി. ബേബിയുടെ സംസ്‌ക്കാരം ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക