Image

നടി വീണാ മാലിക്കിന്റെ വിവാഹ വീഡിയോയ്‌ക്കിടെ പ്രവാചക നിന്ദ: ചാനലിനെതിരേ നോട്ടീസ്‌

Published on 18 May, 2014
നടി വീണാ മാലിക്കിന്റെ വിവാഹ വീഡിയോയ്‌ക്കിടെ പ്രവാചക നിന്ദ: ചാനലിനെതിരേ നോട്ടീസ്‌
ഇസ്ലാമാബാദ്‌: പാക്കിസ്ഥാന്‍ നടി വീണാ മാലിക്കിന്റെ വിവാഹ വീഡിയോയ്‌ക്കിടെ പ്രവാചകന്റെ മകളുടെ വിവാഹത്തെക്കുറിച്ചുള്ള സൂഫി ഗാനവുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന്‌ പ്രവാചകന്റെ മകളെ വീണാ മാലിക്കുമായി താരതമ്യം ചെയ്യുകയാണ്‌ ചാനലെന്ന്‌ വിമര്‍ശനം ഉയര്‍ന്നു. സുന്നി, ശിയ വിഭാഗങ്ങളാണ്‌ ഇതിനെതിരെ രംഗത്തെത്തിയത്‌.

സുന്നി, ശിയ വിഭാഗങ്ങളാണ്‌ ഇതിനെതിരെ രംഗത്തെത്തിയത്‌. ചാനല്‍ അടച്ചു പൂട്ടണമെന്ന്‌ സുന്നി സംഘടനകളുടെ കൂട്ടായ്‌മയായ സുന്നി ഇത്തിഹാദ്‌ കൗണ്‍സില്‍ സര്‍ക്കരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ചാനല്‍ കാണുന്നത്‌ അനിസ്ലാമികമാണെന്ന്‌ ചൂണ്ടിക്കാട്ടി സംഘടന ഫത്വയും പുറപ്പെടുവിപ്പിച്ചു. ജിയോ ടി.വിക്കെതിരെ സത്വര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ വന്‍ പ്രക്ഷോഭം ഉണ്ടാകുമെന്നും സംഘടന മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. പാക്‌ താലിബാനും പരിപാടിക്കെതിരെ രംഗത്ത്‌ വന്നു.

ചാനല്‍ പരിപാടിയുടെ ഉള്ളടക്കം നിയന്ത്രിക്കുന്ന സമിതിയും ജിയോ ടിവിക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. പരിപാടിക്കെതിരെ 5000 പേര്‍ പരാതി നല്‍കിയതായും സമിതി അറിയിച്ചു.

അതിനിടെ അവതാരകയെയും ടീം അംഗങ്ങളെയും ചാനല്‍ സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തി.
നടി വീണാ മാലിക്കിന്റെ വിവാഹ വീഡിയോയ്‌ക്കിടെ പ്രവാചക നിന്ദ: ചാനലിനെതിരേ നോട്ടീസ്‌
നടി വീണാ മാലിക്കിന്റെ വിവാഹ വീഡിയോയ്‌ക്കിടെ പ്രവാചക നിന്ദ: ചാനലിനെതിരേ നോട്ടീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക