Image

കുളിരോലുന്നോരാഷാഡ സന്ധ്യയില്‍ ശുദ്ധകവിതയുടെ പെരുമഴ (മനോഹര്‍ തോമസ്‌)

Published on 17 May, 2014
കുളിരോലുന്നോരാഷാഡ സന്ധ്യയില്‍ ശുദ്ധകവിതയുടെ പെരുമഴ (മനോഹര്‍ തോമസ്‌)
കഴിഞ്ഞ സര്‍ഗവേദി സര്‍ഗധനനായ കവി രാജു തോമസിന്റെ `സിംഹദുഖം', `എന്നെ ഉറക്കു', `കാലം', `കുന്നായ്‌മ', `അശ്രു സംഹാരം',എന്നീ അഞ്ചു കവിതകളാണ്‌ വിശകലനം ചെയ്‌തത്‌ . `കവിത്വം ജന്മനാകിട്ടേണ്ട ഒരു സിധിയാണെന്ന്‌ അദ്ദേഹത്തിന്റെ കവിതകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. വളരെ ചെറുപ്പം മുതലേ എഴുതിതുടങ്ങിയ കവി പല ആനുകാലിക പ്രസിധികരണങ്ങലിലുടെയും തന്റെ സപര്യ തുടരുന്നു .

സാഹിത്യാചാര്യനായ ഷേയിസ്‌പീയറിന്റെ 450-മത്‌ ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഡോ. എ.കെ.ബി .പിള്ള shakespere - A STUDY OF HUMAN ORDER "എന്ന തന്റെ പ്രബന്ധത്തെ ആസ്‌പദമാക്കി സംസാരിച്ചു .kinglier എന്ന പുസ്‌തകത്തെ അധികരിച്ച്‌ ,പ്രസിദ്ധികരിച്ച ഈ പ്രബന്ധത്തില്‍ ,അദ്ദേഹത്തിന്റെ കൃതികളില്‍ കാണുന്ന രണ്ടു സവിശേഷതകള്‍ 1. സ്വയം കണ്ടെത്തല്‍ , 2. ധര്‍മസംസ്‌താപനം എന്നിവയാണെന്ന്‌ ഉന്നി പറഞ്ഞു .രാജു എന്നും ,തന്നിലേക്കുതന്നെ നോക്കി കവിതയെഴുതിയ ആളാണെന്നും, അതുകൊണ്ടുതന്നെ തന്റെ സ്വത്വതിലെക്കും,ഇല്ലായ്‌മകളിലെക്കും ,കഴിയാതെപോയവയിലെക്കും ഒരു മുന്നാം കണ്ണ്‌ തുറക്കാന്‍ കവിക്ക്‌ കഴിഞ്ഞു .ആ ആന്തരതാള സ്‌പന്ദനങ്ങളാണ്‌ കവിതയെ സ്വാര്‍ത്ഥകം ആക്കുന്നതെന്ന്‌ മനോഹര്‍ തോമസ്‌ പറഞ്ഞു .

അടിയന്തിരാവസ്ഥ കാലത്തേ രാഷ്ട്രിയ മൗനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ,രാഷ്ട്രീയ ധ്വനികളുള്ള ധീരവും ,സര്‍ഗാത്മകവുമായ ഇടപെടലാണ്‌ `കാലം' എന്ന കവിത. ചുറ്റിലും സൌഹൃദ നിഷേധത്തിന്റെ
തീരാ വ്യഥകള്‍ .അതുണ്ടാക്കുന്ന വിഷാദ ഭാവം കവിയുടെ തേങ്ങലുകള്‍
`കുന്നായ്‌മ' എന്ന കവിതയില്‍ പ്രതിഭലിക്കുന്നതായി കെ .കെ .ജോണ്‍സന്‍ വിലയിരുത്തുന്നു .

കവിതയുടെ മര്‍മം അറിയാവുന്ന ആളാണ്‌ രാജു എന്നിരിക്കിലും അനാവശ്യമായ കാര്യങ്ങള്‍ കുത്തിത്തിരുകി ,പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നില്ലേ എന്നൊരു സംശയം . ഇച്ഛാഭംഗതിന്റെ മുറവിളികളായി കവിതകള്‍ മാറുന്നത്‌ കാണാമെന്നു ജേക്കബ്‌ തോമസ്‌ പറയുന്നു .

പ്രൊ എംടി .ആന്റണിയുടെ അഭിപ്രായത്തില്‍ കവിത ആരെഴുതിയാലും ആശയപരമായി ഒരു നട്ടെല്ല്‌ ഉണ്ടാകണം .അത്‌ രാജുവിന്റെ കവിതകള്‍ക്ക്‌ ഉണ്ട്‌ എന്നതുതന്നെയാണ്‌ , അയാളെ മറ്റു കവികളില്‍ നിന്ന്‌ വ്യത്യസ്‌തനാക്കുന്നത്‌ .

നേര്‍ത്ത നാരുകൊണ്ടുള്ള കെണിയില്‍ പെട്ടുകിടക്കുന്ന സിംഹം ;പൊട്ടിച്ചു രക്ഷപെടനുള്ള സാദ്ധ്യതകള്‍ ഉണ്ടായിരിക്കെ ബന്ധനം ഒരു ശിലമായി മാറിപ്പോകുന്ന അവസ്ഥ .കവികാണുന്ന ദാര്‍ശനിക തലത്തെ പ്പറ്റിയാണ്‌ ഡോ. നന്ദകുമാര്‍ പറയുന്നത്‌ . ഗഹനതയില്‍ തുടങ്ങി ലാളിത്യത്തിലേക്ക്‌ പരിണമിക്കുന്ന കവിയുടെ രചനാ രീതി ഏതുതരം ആസ്വാദകനും ഉത്സവം തന്നെയാണ്‌ നേരുന്നത്‌ .

കവിതയുടെ ഭാഷ തന്നെ വിഭിന്നമാണ്‌ .അതൊരു കൃത്രിമ ഭാഷ ആണെന്ന്‌ തന്നെ പറയാം .എന്നാല്‍ അതിന്റെ ജീവന്‍ ധ്വന്യാത്മകമാണ്‌. കാലം എന്ന കവിതയില്‍ ബിംബങ്ങളുടെ ഒരു പ്രവാഹം തന്നെ കാണാം .`വരുമെന്ന്‌ തിര്‍ച്ചയില്ലെങ്കിലും' കാത്തിരുപ്പിനു ഒരു സുഖമുണ്ടെന്ന്‌ ഡോ .എന്‍. പി ഷീല പറയുന്നു .കണ്ണുനീര്‍ തുള്ളിയെ മുത്തായി മാറ്റുകയാണ്‌ കവിയുടെ ദൗത്യം .സ്ഥായിയായ വിഷാദം കവിക്ക്‌ പറ്റിയ ഭാവം അല്ല . ഒരു ഗദ്‌ഗദത്തില്‍ നിര്‍ത്തുന്നത്‌ കവി ധര്‍മമല്ലെന്നു ഷീല ടീച്ചര്‍ ഓര്‍മിപ്പിക്കുന്നു .

ഒരു വലിയ ജിവിതത്തിന്റെ ഇഷ്ടിക കഷണങ്ങളാണ്‌ ഈ കവിതകള്‍ . `ജിവിതം എന്നും രക്തദാഹിയാണ്‌ ` എന്ന്‌ അവയുടെ ആന്തരിക ഭാവം ആവാഹിച്ചുകൊണ്ട്‌ സി ആന്‍ഡ്രൂസ്‌ പറഞ്ഞു .

കാലം ദാനം ചെയ്‌ത ,ചുട്ടു പഴുത്ത മണല്‍ കാടുകളിലുടെ നഗ്‌നപാദനായി നടന്നു പോകുമ്പോഴും ,ദുരാനുഭവങ്ങളുടെ തീരാവേദനയില്‍ ഹൃദയംകിറി, ചലം ഒഴുകുമ്പോഴും , അനന്തമായ കാത്തിരിപ്പുകള്‍ പ്രതിക്ഷകളായി നീളുമ്പോഴും പ്രിയപ്പെട്ട കാവേ നിങ്ങള്‍ പലപ്പോഴും ഒരു പ്രവാചകന്റെ മുടുപടം അണിയുന്നു. ബുദ്ധികൊണ്ടല്ല ഹൃദയംകൊണ്ടാണ്‌ കവിതകള്‍ എഴുതേണ്ടത്‌ എന്ന്‌ അനുവാചകനെ ഓര്‍മിപ്പിക്കുന്നു.
കുളിരോലുന്നോരാഷാഡ സന്ധ്യയില്‍ ശുദ്ധകവിതയുടെ പെരുമഴ (മനോഹര്‍ തോമസ്‌)
Join WhatsApp News
vaayanakkaaran 2014-05-18 09:32:45
ആഷാഢമാസം 
ആത്മാവിൽ മോഹം 
കവിതയാൽ മധുരമാമന്തരീക്ഷം.
James Thomas 2014-05-18 13:05:58
വാസുദേവ് പുളിക്കൽ  വർഷങ്ങൾക്ക് മുംബ് വിചാരവേധിയിൽ ആരംഭിച്ച രീതി അനുകരിക്കുന്നതിൽ,  പിന്തുടരുന്നതിൽ ഒരു രസമില്ല മനോഹറെ, പുതിയ പുതിയ ആശയങ്ങൾ കൊണ്ട് വരൂ....
വിദ്യാധരൻ 2014-05-19 11:34:29
സൗന്ദര്യംകൊണ്ട് കൈവന്ന പുതുമ, കാവ്യരചനകൊണ്ട് ഉണ്ടായ സൽക്കീർത്തി, പാണ്ന്ധിത്യത്താലുള്ള മാന്യസ്ഥിതി യുദ്ധസാമർഥ്യം കൊണ്ട് നേടിയ വലിയ പ്രതാപം ഇപ്രകാരമുള്ള വർണ്ണനീയ ഗുണങ്ങൾ എല്ലാം ഒരിക്കൽ അവസാനിക്കുമെന്ന് ഉറപ്പുള്ള ഒരു ജിഞാസുവും, എഴുത്തുകാരനും, കവിയും, വേണ്ടി വന്നാൽ അല്ല്പ്പം വെല്ലുവിളിക്കും തയ്യാറുള്ള ഒരു വ്യക്തിയായിട്ടാണ്‌ ശ്രി രാജുതോമാസിനെ അദ്ദേഹത്തെ ഈ-പത്രങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. നല്ലതിനെ നല്ലതെന്നും ചീത്തയെ ചീത്തയെന്നും പറയുന്നതിനുള്ള അദ്ദേഹത്തിൻറെ അഹങ്കാരത്തോട് എനിക്ക് മതിപ്പാണ്. കൂടുതൽ ചിന്തിക്കുന്നവന് ബലം നഷപ്പെടാൻ സാധ്യത ഉണ്ടെന്നു പറയുന്നതുപോലെ (ചിന്താ ബലം ഹന്ത ദയാതി ലക്ഷ്മീം') ഒരുത്തന്റെ തെറ്റുകളെ ചൂണ്ടി കാണിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു നിന്നാൽ ഒടുവില ഒന്നും പറയാതെ ശക്തി നഷ്ടപ്പെട്ട് മിണ്ടാതിരിക്കണ്ടാതായിട്ടു വരും. അമേരിക്കയിലെ മിക്ക എഴുത്തുകാരും ഇഷ്ടപ്പെടുന്നത് ഈ വിമർശകന്റെ ശക്തി ക്ഷയ്മാണ്. അഥവാ വിമർശകൻ എന്തെങ്കിലും പറഞ്ഞാൽ അതവന്റെ പാണ്ഡിത്യം പ്രകടിപ്പിക്കാനുള്ള അവസരമായി ചിത്രികരിക്കുകയും ചെയ്യും. ഇദ്ദേഹം ആംഗലേയ സാഹിത്യത്തിൽ ഒരു പ്രവീണൻ ആണെന്ന് അദ്ദേഹത്തിൻറെ എഴുത്തുകളിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. ഭാഷ ഏതായാലും സുന്ദരമാണ്. പലപ്പോഴും പല കഠിനപദങ്ങളുടെയും അർഥം ഞാൻ ഇങ്ങ്ലീഷ്‌ മലയാളം നിഘണ്ടുവിൽ പോയി തിരയാറുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുകളിൽ ഒരു ഗുണവും ഇല്ലാത്ത അവസര രഹിതങ്ങളായാ ഒരു വാക്കുകളും ഞാൻ കണ്ടിട്ടില്ല. ഇടയ്ക്കു ഓരോ കവിത ഈ മലയാളിയിലൂടെ ഇറക്കി വിടുക. അത് ഞങ്ങളുടെ ചിന്തകളെയും ജീവിതത്തേയും ധന്യമാക്കുമെങ്കിൽ നിങ്ങൾക്ക് ഒരു നഷ്ടം വരാനില്ലല്ലോ? കൂടിവന്നാൽ കുറച്ചു ചീത്തവിളി കേൾക്കുമായിരിക്കും" എന്തായാലും നിങ്ങളുടെ "ചെമ്പിച്ച താടിയും മീശയും കേശവും വമ്പിച്ച കയികളിൽ'പേനയും പുസ്തകവും നിങ്ങളുടെ ചുറ്റും ഇരിക്കുന്നവർക്ക് ഒരു കർക്കശക്കാരനായ അദ്ദ്യപകന്റെ ഓർമ്മകൾ ഉണര്ത്തുന്നതുകൊണ്ടാണ്ടായിരിക്കാം അവരിൽ ചിലര് നിങ്ങളെ ക്കുറിച്ച് ഇല്ലാ വചനം പരഞ്ഞുണ്ടാക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക