Image

അഭിനയമില്ല, ഇനി സംവിധാനം മാത്രം: ഗീതു മോഹന്‍ദാസ്‌

Published on 17 May, 2014
അഭിനയമില്ല, ഇനി സംവിധാനം മാത്രം: ഗീതു മോഹന്‍ദാസ്‌
ഇനി സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന്‌ നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്‌ പറഞ്ഞു. ഗീതു സംവിധാനം ചെയ്‌ത ലയേഴ്‌സ്‌ ഡൈസ്‌ എന്ന ചിത്രത്തിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

തൃപ്‌തി വരാത്ത വേഷങ്ങള്‍ ചെയ്‌തു മടുത്തപ്പോഴാണ്‌ അഭിനയം നിര്‍ത്തിയതെന്ന്‌ ഗീതു പറഞ്ഞു. ഗീതു മോഹന്‍ദാസ്‌ ഇനി അഭിനയിക്കാനില്ല കരിയറിന്റെ അവസാനകാലത്ത്‌ അഭിനയിച്ച ചിത്രങ്ങളൊന്നുംതിയറ്ററില്‍ എത്തിയില്ല. എല്ലാം ചെയ്‌തു മടുത്ത വേഷങ്ങള്‍. അങ്ങനെ മടുത്ത്‌ അഭിനയം നിര്‍ത്തുകയായിരുന്നു. അഭിനയത്തില്‍ നിന്നു മാറിനിന്നപ്പോള്‍ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്നു തോന്നി. അങ്ങനെയാണ്‌ ഭര്‍ത്താവ്‌ ക്യാമറാമാന്‍ രാജീവ്‌ രവിയുടെ പ്രോല്‍സാഹനത്തിലൂടെ സംവിധാന രംഗത്തേക്കിറങ്ങിയതെന്നും ഗീതു പറഞ്ഞു. പുതിയൊരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും അവര്‍ പറഞ്ഞു.

ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ ഗീതു ഫാസില്‍ സംവിധാനം ചെയ്‌ത ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയാണ്‌ നായികയായി എത്തുന്നത്‌. പിന്നീട്‌ തെങ്കാശിപ്പട്ടണം, അകലെ, ശേഷം ഒരിടം, വാല്‍ക്കണ്ണാടി, നാലു പെണ്ണുങ്ങള്‍ എന്നീ ചിത്രങ്ങള്‍ ചെയ്‌തു.

ഗീതു സംവിധാനം ചെയ്‌ത ആദ്യ ഫീച്ചര്‍ ഫിലിമായ ലയേഴ്‌സ്‌ ഡൈസിലൂടെയാണ്‌ ഗീതാഞ്‌ജലി ഥാപ്പ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്‌. ഛായാഗ്രഹണത്തിന്‌ ഭര്‍ത്താവ്‌ രാജീവ്‌ രവിക്കും ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ചു. ഇപ്പോള്‍ 45 രാജ്യങ്ങളിലെ ചലച്ചിത്രമേളകളിലാണ്‌ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്‌.
അഭിനയമില്ല, ഇനി സംവിധാനം മാത്രം: ഗീതു മോഹന്‍ദാസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക