Image

രാജഗോപാലിന്റെ തോല്‍വിയെപ്പറ്റി പരിശോധിക്കുമെന്ന്‌ ജി. സുകുമാരന്‍ നായര്‍

Published on 17 May, 2014
രാജഗോപാലിന്റെ തോല്‍വിയെപ്പറ്റി പരിശോധിക്കുമെന്ന്‌ ജി. സുകുമാരന്‍ നായര്‍
കോട്ടയം: കടുത്ത മത്സരത്തിനൊടുവില്‍ തിരുവനന്തപുരം സീറ്റില്‍ ഒ. രാജഗോപാല്‍ നേരിട്ട തോല്‍വി പരിശോധിക്കുമെന്ന്‌ എന്‍.എസ്‌.എസ്‌  ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ രാജഗോപാല്‍ ജയിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ഭരണമാറ്റം അനിവാര്യമായിരുന്നു. അതിന്‌ അനുകൂലമായ വിധിയാണ്‌ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

സംസ്ഥാനത്ത്‌ എന്‍.എസ്‌.എസ്‌ സ്വീകരിച്ച സമദൂര നിലപാട്‌ വിജയിച്ചു. ഇരുപതില്‍ പന്ത്രണ്ട്‌ സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്‌ വന്‍ ശക്തിയായി. ഇതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ കരുത്തനായി. സംസ്ഥാനത്ത്‌ സ്ഥിരതയുള്ള ഭരണമാണ്‌ എന്‍.എസ്‌.എസ്‌ ആഗ്രഹിക്കുന്നതെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.

മദ്യ നയത്തില്‍ വി.എം. സുധീരന്റേത്‌ കടുത്ത നിലപാടാണെന്ന്‌ സുകുമാരന്‍ നായര്‍ പറഞ്ഞു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ്‌ ശ്രമിക്കേണ്ടത്‌. മുഖ്യമന്ത്രി അതിനാണ്‌ ശ്രമിക്കുന്നത്‌. മദ്യ വര്‍ജ്ജനം ആവശ്യമാണ്‌. എന്നാല്‍ പൊടുന്നനെയുള്ള മദ്യ നിരോധനം നാശം ചെയ്യുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Join WhatsApp News
Truth man 2014-05-17 11:40:51
Sukumaran nair long time later said only one truth .Fox don,t like
Grapes. Is it true?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക