Image

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ക്രിസ്‌മസും രജതജൂബിലിയും

ജോയിച്ചന്‍ പുതുക്കുളം Published on 19 November, 2011
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ക്രിസ്‌മസും രജതജൂബിലിയും
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ ഇരുപത്‌ ക്രിസ്‌തീയ ദേവാലയങ്ങളുടെ ഐക്യ കൂട്ടായ്‌മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ ഇന്ത്യന്‍ ചര്‍ച്ചസ്‌ ക്രിസ്‌മസും, രജതജൂബിലിയും ഒന്നിച്ച്‌ ആഘോഷിക്കുന്നു.

ഡിസംബര്‍ പത്താംതീയതി ശനിയാഴ്‌ച വൈകുന്നേരം 3 മണിക്ക്‌ ഫിലാഡല്‍ഫിയയിലുള്ള ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ (10175, ബസല്‍റ്റണ്‍ അവന്യൂ, പി.എ 19116) ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്‌.

വടക്കേ അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയിലെ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ ആണ്‌ മുഖ്യതിഥി. കൂടാതെ ക്‌നാനായ ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ സില്‍വാനോസ്‌ മെത്രാപ്പോലീത്തയും, സീറോ മലങ്കര ബിഷപ്പ്‌ ഡോ. തോമസ്‌ മാര്‍ യൂബിയസും, ഓര്‍ത്തഡോക്‌സ്‌ സഭയിലെ യൂഹാനോന്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത, ജോഷ്വാ മാര്‍ നിക്കോദിമോസ്‌, മാര്‍ത്തോമാ സഭയുടെ ബിഷപ്പ്‌ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌, ബിഷപ്പ്‌ ലൂക്കോസ്‌ വലിയേത്തില്‍ തുടങ്ങിയ സഭാ മേലധ്യക്ഷന്മാര്‍ പങ്കെടുക്കും.

കൂടാതെ പെന്‍സില്‍വേനിയ ഗവണ്‍മെന്റിന്റെ ഭരണ നേതൃത്വത്തിലുള്ള ഒട്ടനവധി പ്രമുഖരുടെ സാന്നിധ്യവും ആഘോഷത്തിന്‌ മാറ്റുകൂട്ടും. വാദ്യമേളങ്ങളോടുകൂടിയ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയും, നൂറിലധികം അംഗങ്ങള്‍ പാടുന്ന എക്യൂമെനിക്കല്‍ ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. പ്രമുഖ നൃത്തവിദ്യാലയങ്ങളുടെ കലാപരിപാടികളും, വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള കലാപരിപാടികലും അരങ്ങേറുന്നതാണ്‌.

ചെയര്‍മാന്‍ ഫാ. ജോസ്‌ ദാനിയേല്‍, കോ-ചെയര്‍മാന്‍ ഫാ. ജോണ്‍ മേലേപ്പുറം, ജൂബിലി കോര്‍ഡിനേറ്റര്‍ ഫാ. എം.കെ. കുര്യാക്കോസ്‌, സെക്രട്ടറി കോശി കെ. വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചതാണിത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കോശി കെ. വര്‍ഗീസ്‌ (സെക്രട്ടറി) 267 312 5373), കെ. വര്‍ഗീസ്‌ (ജോ. സെക്രട്ടറി) 215 605 7535, എം.എ. മാത്യു (ട്രഷറര്‍) 215 676 5046, ജീമോന്‍ ജോര്‍ജ്‌ (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 267 970 4267, സണ്ണി ഏബ്രഹാം (610 876 9011).
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ക്രിസ്‌മസും രജതജൂബിലിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക