Image

പ്രൊഫസ്സര്‍ കുഞ്ഞാപ്പുവിന്റെ പുതിയ കവിതാസമാഹാരം 'ഷ്രോഡിങ്കറുടെ പൂച്ച' പ്രസിദ്ധീകരിച്ചു

Published on 17 May, 2014
പ്രൊഫസ്സര്‍ കുഞ്ഞാപ്പുവിന്റെ പുതിയ കവിതാസമാഹാരം 'ഷ്രോഡിങ്കറുടെ പൂച്ച' പ്രസിദ്ധീകരിച്ചു
പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പുവിന്റെ 'ഷ്രോഡിങ്കറുടെ പൂച്ച' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നു.  ആമസോണ്‍  പോര്‍ട്ടില്‍ വഴിയാണ് ഈ കൃതിയും സാഹിത്യപ്രേമികളായ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.  ആമസോണിന്റെ ആഗോള സ്വഭാവം കണക്കിലെടുത്ത് ഈ ഗ്രന്ഥത്തിന്റെ മുന്ച്ചട്ടയിലെയും പുറഞ്ചട്ടയിലെയും 'ടെക്സ്റ്റ്' ഇംഗ്ലീഷില്‍  രൂപപ്പെടുത്തിയിരിക്കുന്നു. ആധുനികതയെ പാരമ്പര്യവുമായി തുന്നിച്ചേര്‍ക്കുന്ന 43 കവിതകള്‍ ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. 

അദ്ദേഹത്തിന്റെ സമാഹരിക്കപ്പെടാതെ കിടക്കുന്ന കവിതകളും ലേഖനങ്ങളും അടങ്ങുന്ന രണ്ടു കൃതികള്‍കൂടി അവസാന മിനുക്കുപണികള്‍ക്കു ശേഷം അടുത്തുതന്നെ പുറത്തിറങ്ങുന്നതാണ് — 'ഭാഷയെ വീണ്ടും കണ്ടെത്തല്‍' ധലേഖന സമാഹാരം; 'ആവര്‍ത്തീനമില്ലാത്ത അനുസ്വരങ്ങള്‍' കവിതാ സമാഹാരം.

പുസ്തകത്തിന്റെ ഉള്ളടക്ക സവിശേഷതകളിലേക്ക് ഒരു എത്തിനോട്ടം,,“Look Insideഎന്ന ആമസോണ്‍ 'ഹൈപര്‍ ലിങ്ക്' തുറന്നാല്‍ സാദ്ധ്യമാണ്.  പ്രസാധനം നിര്‍വ്വഹിച്ചിരിക്കുന്നത് 'ക്രിയേറ്റീവ്തിങ്കേഴ്‌സ്‌ഫോറം, ന്യുയോര്‍ക്ക് ' വഴിയാണ്.

ആമുഖമായ, 'അപ്രതീക്ഷിത ആരവം' എന്ന ലേഖനത്തില്‍ നിന്ന്:
'...ചിലപ്പോള്‍, എവിടെയോനിന്നും ഉതിര്‍ന്നു വീണ ഒരു വരിക്കു ചുറ്റും പൂമുറ്റം തീര്‍ക്കു ന്നുകവിത.   ചിലപ്പോള്‍, വായനയ്ക്കിടയില്‍ തേട്ടിവരുന്ന മുന്‍ അനുഭവങ്ങളുടെ കോറലുകളായി മാറുന്നു കവിത.  ചിലപ്പോള്‍,  മറുപടി കൊടുക്കാത്ത രംഗങ്ങളുടെ  കോപിഷ്ഠ ഗര്‍ജ്ജലനമാകുന്നു കവിത.  ചിലപ്പോള്‍,  ഉത്തരംതേടുന്ന ചോദ്യങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള പടപ്പുറപ്പാടാകുന്നു കവിത. ചിലപ്പോള്‍, ഉത്തരങ്ങളില്‍നിന്നും ഒളിച്ചോടാനുള്ള 'പലായനവാദ'മാകുന്നു കവിത.   ചിലപ്പോള്‍, ഹൃദയമുറിവില്‍ മുക്കിയ കയ്യൊപ്പാകുന്നു കവിത!...'

ഈ  ലിങ്കില്‍ അമര്‍ത്തു ക:

http://www.amazon.com/Schrodingers-Cat-Collected-Poems-Malayalam/dp/1497477778/ref=sr_1_5?s=books&ie=UTF8&qid=1399835313&sr=1-5&keywords=joy+kunjappu


കൂടാതെ, ഈയിടെ പ്രസിദ്ധീകരിച്ച ലേഖനസമാഹാരമായ 'ആരാണ് വിദ്യാധരനും സാമൂഹ്യ പാഠങ്ങളും' എന്ന കൃതി താഴത്തെ    ലിങ്കിലും പരതാം.
http://www.amazon.com/Schrodingers-Cat-Collected-Poems-Malayalam/dp/1497477778/ref=sr_1_3?s=books&ie=UTF8&qid=1400312032&sr=1-3&keywords=joy+kunjappu

പ്രൊഫസ്സര്‍ കുഞ്ഞാപ്പുവിന്റെ പുതിയ കവിതാസമാഹാരം 'ഷ്രോഡിങ്കറുടെ പൂച്ച' പ്രസിദ്ധീകരിച്ചു
Join WhatsApp News
vaayanakkaaran 2014-05-17 10:39:37
 ‘ഷ്രോഡിങറുടെ പൂച്ച’ എന്നല്ലേ വേണ്ടത്? ദാ ഉച്ചാരണം ഇങ്ങനെ: 
How to pronounce Schrodinger-
 https://www.youtube.com/watch?v=n29pzwK3UXI
പ്രൊഫസ്സര്‍ കുഞ്ഞാപ്പു 2014-05-17 12:13:22
നല്ല ചിന്ത!
കവിതയ്ക്കു അടിക്കുറിപ്പായി വിവിധ നാട്ടുകാര്‍ ഉപയോഗിക്കുന്ന അഞ്ച് ഉച്ചാരണങ്ങള്‍ കൊടുത്തിട്ടുണ്ട്‌.   കോപ്പി കരസ്ഥമാക്കുമല്ലോ!
vaayanakkaaran 2014-05-17 13:43:15
 ക്വാണ്ടത്തിന്റെ കിങ്കരൻ = ഷ്രോഡിങ്കരൻ എന്നാക്കിയാലോ.
വിദ്യാധരൻ 2014-05-19 07:41:13
ഊർജ്ജകണത്തിന്റെ ശക്തിതന്ത്രത്തെ കോപ്പർഹെഗന്റെ വ്യാഖ്യാനപ്രകാരം നിത്യജീവിതത്തിൽ പ്രായോഗികമാക്കുന്നത്തിലുള്ള ബുദ്ധിമുട്ടിൽ നിന്നാണ് 'ഷ്റോഡിങ്റുടെ പൂച്ച' എന്ന വിരോധാഭാസ ചിന്ത ജനിക്കുന്നത്. നിർലക്ഷ്യമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പൂച്ച മരിച്ചിരിക്കാനോ ജീവിച്ചിരിക്കാനോ സാദ്ധ്യതയുണ്ടെന്നുള്ള ഒരു സങ്കൽപ്പത്തിൽ നിന്നാണ് 'ഷ്റോഡിങ്റുടെ പൂച്ച' ഊർജ്ജകണത്തിന്റെ ശക്തിതന്ത്രത്തെ വ്യാഖ്യാനിക്കുന്നതിൽ പിന്നീട് സജ്ജീവമാകുന്നത്. ഒരു സാധാരണ വായനക്കാരൻ 'ഷ്റോഡിങ്റുടെ പൂച്ച' എന്ന കവിതസമാഹാരത്തിന്റെ തലക്കെട്ടും കവിതകളുമായി എന്ത് ബന്ധം എന്ന് തലപുകയുമ്പോൾ, ഷ്റോഡിങ്ർ പിന്നീട് തന്റെ വിരോധാഭാസ ചിന്തക്ക് കൊടുത്ത 'ഊരാക്കുടുക്ക്' എന്ന പേര് വെളിവായി വരുന്നു. ഒരു ശാസ്ത്രന്ജനെ സംബന്ധിച്ചടത്തോളം ഇത്തരം ചിന്തകൾക്ക് ചില അർത്ഥതലങ്ങൾ കണ്ടേക്കാം. പക്ഷെ കവിതയിലൂടെ ഈ വാഴ്വിന്റെ മനോഹാര്യത തേടുന്ന സാധാരണക്കാരന് ഓരോ എഴുത്തുകാരും അവരുടെ കവിതകൾ ഒരു ഊരാക്കുടുക്കാക്കി മാറ്റണമോ? കാണെപ്പെടുവാൻ കഴിയുന്നതിൽനിന്ന് കാണാനാവത്തതിലേക്ക് കടന്നുപോയി, സൂക്ഷ്മംകൊണ്ട് സ്ഥൂലപ്രപഞ്ചത്തിനു സുന്ദരവും പേലവുമായ ഭാവാന്തരമുണ്ടാക്കി ഈ ലോകവാഴ്വിനെ വന്ദനീയമാക്കാൻ കഴിയുന്നവനാണെല്ലോ കവി" (നിത്യ ചൈതന്യയതി ) കണ്ണിൽ കൂടി വരമോഴിയായോ കാതിൽകൂടി വാമോഴിയായോ ഒരു വർണ്ണന സഹൃദയന്റെ മേധയിലേക്ക് കവിതാ ശകലമായി കടന്നുവന്നാൽ പിന്നീടതിന് ആജീവനാന്തം ഉള്ളിലൊരു ഭദ്രദീപമായിരുന്നു പ്രകാശം പരത്തുവാൻ കഴിയണം. പ്രോഫെസ്സർ കുഞ്ഞാപ്പുവിന്റെ കവിതകളിലെ പാണ്ഡ്യത്തത്തിന്റെ അതിപ്രസരവും , ഭാഷയുടെ പെലവമില്ലായിമയും അനുവാചകന്റെ മനസ്സില് ഇടംതേടുന്നതിൽ നിന്ന് അദ്ദേഹത്തിൻറെ കവിതകളെ തടഞ്ഞു നിറുത്തുന്നു. സങ്കീർണ്ണങ്ങളായ ഊർജ്ജ തന്ത്ര വിഷയങ്ങൾ കൃത്രിമ ഭാഷകൾ ഇല്ലാതെ കണ്ണിൽ കൂടി വരമോഴിയായോ കാതിൽകൂടി വാമോഴിയായോ ഒരു സഹൃദയന്റെ മേധയിലേക്ക് കവിതാ ശകലമായി ഒരു കവിക്ക് കഴിയും എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് കുമാരനാശാന്റെ ശ്രീബുദ്ധ ചരിതത്തിലെ താഴെ കൊടുത്തിരിക്കുന്ന ഭാഗം. പരമാണുക്കൾ പത്തുകൂടിയാൽ പരസൂക്ഷ്മം പരസൂക്ഷ്മങ്ങൾ പത്തുകൂടുമ്പോൾ ത്രസരേണു പരമേഴത് ചെർന്നാലുണ്ടാകും സ്ഫുടം സൂര്യ - കിരണങ്ങളിൽ പരിവർത്തിക്കും ഒരു രേണു അറിയോരാരേണുക്കൾ ഏഴും പിന്നെയും ചേർന്നാൽ യവ ബീജത്തിൽ കാമ്പാ ഏഴതു ചേർന്നാൽ വണ്ടീ - ന്നവലഗ്നമാ; മഥ പിന്നെയും ചൊന്നാനെവം മൃദുസർഷപമുൽഗയവങ്ങൾ; യവം പത്താ - മഥ പിന്നൊരംഗുലം; പന്ത്രണ്ടംഗുലങ്ങളാം വിതസ്തി; ഹസ്ത ഗജപാപങ്ങൾ പിന്നെ മേൽമേ- ലതിനൊക്കയും മേലാം പ്രാസമാം ധീര്ഘമാനം ' "പ്രവാചകൻ ഒന്ന് പ്രസംഗിക്കുന്നു ജനക്കൂട്ടം മറ്റൊന്ന് ശ്രവിക്കുന്നു കൂട്ടവാസി വേറൊന്നു ധരിക്കുന്നു സമൂഹം ചിലതൊന്നു വ്യഖ്യാനിക്കുന്നു സംഘാംഗം പലതെന്തോ പ്രചരിപ്പിക്കുന്നു" ( വചനസഞ്ചാരം എന്ന പ്രോഫെസ്സർ കുഞ്ഞാപ്പുവിന്റെ കവിത ഞാൻ ഇവിടെ പറയാൻ ശ്രമിക്കുന്നതിന്റെ ആശയത്തെ പ്രതിഫലിപ്പിക്കുന്നു. കവിതയുടെയും സാതിത്യത്തിന്റെയും ആശയങ്ങൾ ഉൾക്കൊണ്ടു അതിന്റെ പ്രയോക്താക്കൾ ആകാൻ കഴിയുന്നില്ല എങ്കിൽ അത്തരം എഴുത്തുകൊണ്ട് സമൂഹത്തിനു എന്ത് പ്രയോചനം?
vaayanakkaaran 2014-05-19 10:08:58
ഷ്രോഡിങ്കരന്റെ പൂച്ചരാമായണം: 
ചത്താലും ജീവിക്കുന്നു ചിലർ, മറ്റുള്ളോർ 
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.
Chandran 2014-05-19 10:37:38
നാല്ലയൊരു വിമർശനം. എഴുത്തുകാരനു സാമൂഹ്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയും എന്നുള്ള പാഠം വളരെ വ്യക്തമായി വായനക്കാർക്ക് പറഞ്ഞുകൊടുക്കുന്ന ഈ വിദ്യാധരൻ ആരായിരിക്കും? അറിയാൻ ആകാംഷയുള്ളത്കൊണ്ട് കുഞ്ഞാപ്പു സാറിന്റെ ഒരു പുസ്തകം ഓർഡർ ചെയ്യാൻ തീരുമാനിച്ചു? താങ്കളാരായാലും എനിക്കിഷ്ടപെട്ടു.
സംശയം 2014-05-19 12:45:18
ഷ്റോഡിങ്റുടെ പൂച്ച ഏതെങ്കിലും എലിയെ പിടിച്ചിട്ടുണ്ടോ?
നിസംശയം 2014-05-19 13:58:08
ഷ്രോടിങ്ങറുടെ പൂച്ച എലിയെ പിടിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല പക്ഷെ പല സാഹിത്യ പൂച്ചകളുടെം കഴുത്തിൽ വിദ്യാധരൻ മണി കെട്ടുന്ന മട്ടുണ്ട്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക